കൊച്ചി : സ്വാശ്രയ മെഡിക്കൽ വിദ്യാര്‍ത്ഥി കളുടെ ഫീസ് ഇരട്ടി യാക്കണം എന്ന് ആവശ്യ പ്പെട്ട് നൽകിയ ഹരജി യിൽ സ്വാശ്രയ മെഡി ക്കൽ കോളജ് മാനേജ്മെന്‍റു കൾക്ക് അനുകൂല വിധി. 2017–2018 വർഷത്തെ സ്വാശ്രയ മെഡി ക്കൽ ഫീസ് പുന പരി ശോധി ക്കണം എന്ന് വ്യക്ത മാക്കി ക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെ ടുവിച്ചത്.
ഫീസ് ഘടന 4.5 ലക്ഷം രൂപ മുതൽ 5.5 ലക്ഷം രൂപ വരെ എന്ന ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷൻ ഉത്തരവ് ഹൈ ക്കോടതി റദ്ദാക്കി. നേരത്തെ നിശ്ചയിച്ചത് താൽ ക്കാലിക ഫീസ് ആണെന്നും രണ്ടു മാസത്തിനകം പുതിയ ഫീസ് നിശ്ച യി ക്കണം എന്നും ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷ നോട് ഹൈക്കോടതി നിർദ്ദേ ശിച്ചു. കോടതി വിധി നാലാ യിര ത്തോളം മെഡിക്കല്‍ വിദ്യാര്‍ ത്ഥികളെ ബാധിക്കും.
ഫീസ് പുനർ നിർണ്ണ യിക്കണം എന്ന് ആവശ്യ പ്പെട്ട് 21 മാനേജു മെന്റുകളാണ് കോടതിയെ സമീപിച്ചത്. 11 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ഒരു വർഷം ഫീസ് ലഭിക്കണം എന്നും ആവശ്യ പ്പെട്ടാണ് മാനേജു മെന്റുകൾ കോടതി യെ സമീപിച്ചത്.