തിരുവനന്തപുരം : ജന്മനാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന വിദേശ മലയാളി കളുടെ ഓൺ ലൈൻ രജിസ്‌ട്രേഷൻ നോര്‍ക്ക ആരംഭിച്ചു.
നോർക്ക – റൂട്ട്സ് വെബ് സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ നൽകണം. ക്വാറന്റയിൻ ഉൾപ്പെടെ യുള്ള സംവി ധാന ങ്ങള്‍ ഒരുക്കുന്ന തിനു വേണ്ടി യാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണന ക്കു ബാധകമല്ല.
കേരള ത്തിലെ വിമാന ത്താവള ത്തിൽ എത്തുന്നവരെ പരിശോധി ക്കുവാനും ആവശ്യ മുള്ളവരെ നിരീക്ഷണ ത്തിലോ ക്വാറന്റയിൻ കേന്ദ്രത്തി ലേക്കോ മാറ്റു വാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള മാര്‍ഗ്ഗ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി യിരുന്നു.
രാജ്യത്തിന്ന് അകത്ത് വിവിധ സംസ്ഥാന ങ്ങളിൽ നിന്ന് കേരള ത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മല യാളി കളുടെ രജിസ്‌ട്രേഷൻ വൈകാതെ ആരംഭിക്കും എന്ന് നോർക്ക സി. ഇ. ഒ. അറിയിച്ചു.