കണ്ണൂർ : സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പ റേഷന്‍ നോര്‍ക്കാ – റൂട്ട്‌സു മായി ചേര്‍ന്ന് നടപ്പി ലാക്കുന്ന പ്രവാസി പുനരധി വാസ വായ്പാ പദ്ധതി യിലേക്ക് 18 നും 55 നും ഇട യില്‍ പ്രായ മുള്ള 3,50,000 രൂപ യില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗ ത്തില്‍ പ്പെട്ട യുവതി – യുവാക്ക ളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പരമാവധി 20 ലക്ഷം രൂപ മുതല്‍ മുടക്ക് ആവശ്യമുള്ള സംരംഭ ങ്ങള്‍ക്ക് 15 ശതമാനം ബാക്ക് എന്റഡ് സബ് സിഡി യും തിരിച്ചടവ് ഗഡു ക്കള്‍ കൃത്യ മായി അട ക്കുന്ന വര്‍ക്ക് ആദ്യത്തെ നാല് വര്‍ഷം മൂന്നു ശതമാനം പലിശ ഇളവും നോര്‍ക്കാ – റൂട്ട്‌സ് നല്‍കും.
ചുരുങ്ങിയത് രണ്ട് വര്‍ഷം എങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങി വരുന്ന പ്രവാസി കള്‍ക്ക് സ്വയം തൊഴില്‍ സംരംഭ ങ്ങള്‍ തുടങ്ങു ന്നതിന്നു വേണ്ടി യാണ് വായ്പ അനു വദി ക്കുന്നത്.
അഞ്ചു ലക്ഷം രൂപ വരെ യുള്ള വായ്പ കള്‍ക്ക് ആറു ശത മാനവും അഞ്ചു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ യുള്ള വായ്പ കള്‍ക്ക്എട്ടു ശത മാനവു മാണ് പലിശ നിരക്ക്.
വായ്പക്ക് കോര്‍പ്പ റേഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്.
വായ്പ ആവശ്യ മുള്ളവര്‍ നോര്‍ക്കാ – റൂട്ട്‌സിന്റെ വെബ് സൈറ്റില്‍ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം കോര്‍പ്പ റേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസു മായി ബന്ധപ്പെടണം. ഫോണ്‍ : 0497 27 05 036.