മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്സ് വര്‍ഗീസ് ആത്മഹത്യ ചെയ്തു

January 22nd, 2013

rex-varghese-epathram

തൃശ്ശൂര്‍: മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്സ് വര്‍ഗ്ഗീസിനെ (35) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊരട്ടിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊരട്ടി മാമ്പ്ര പറവൂക്കാരന്‍ പി. എ. വര്‍ഗ്ഗീസിന്റെ മകനായ റെക്സ് ബോഡി ബില്‍ഡിങ്ങ് രംഗത്ത് സജീവമായിരുന്നു. 90 കിലോ വിഭാഗത്തില്‍ 2007-ല്‍ മിസ്റ്റര്‍ ഇന്ത്യ ചാമ്പ്യന്‍ പട്ടം നേടിയിട്ടുണ്ട്. 2001-ല്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ ജൂനിയര്‍ പട്ടം നേടി. കൂടാതെ മിസ്റ്റര്‍ കേരള, മസില്‍മാന്‍ ഓഫ് കേരള, മിസ്റ്റര്‍ കേരള ഒളിംപിയ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ റെക്സിനെ തേടിയെത്തിയിട്ടുണ്ട്. റെയില്‍‌വെ ഉദ്യോഗസ്ഥന്‍ ആയിരുന്നു. പതിനാറാം വയസ്സില്‍ സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ മിസ്റ്റര്‍ തൃശ്ശൂര്‍ പട്ടം നേടി ക്കൊണ്ടായിരുന്നു അരങ്ങേറ്റം. ദരിദ്ര കുടുംബ പശ്ചാത്തലത്തില്‍ നിന്നും വന്ന റെക്സ് ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ബോഡി ബില്‍ഡിങ്ങ് രംഗത്ത് വളര്‍ന്ന് വന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്ലോഗ്‌ ലോകത്തെ പുണ്യവാളന്‍ വിട പറഞ്ഞു

January 14th, 2013

punyavalan-blog-epathram

തിരുവനന്തപുരം : മലയാള സോഷ്യല്‍ നെറ്റ് വര്‍ക്ക് സംരംഭങ്ങളിലെ പ്രമുഖ കൂട്ടായ്മയായ മനസ്സിന്റെ അഡ്മിനും പ്രശസ്ത ബ്ലോഗ്ഗറും സാഹിത്യ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച യുവ എഴുത്തുകാരനും ആയിരുന്ന ‘പുണ്യവാളന്‍’ (ഷിനു ജി. എസ്. – 28) ഹൃദയ സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് നിര്യാതനായി.

ബുധനാഴ്ച്ച (09.01.2013) രാത്രി യായിരുന്നു മരണം. വ്യാഴാഴ്ച്ച സ്വവസതിയായ പേരൂര്‍ക്കടയില്‍ ശവസംസ്കാരം നടന്നു. സാഹിത്യ ലോകത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇതേ തുടര്‍ന്ന്, വെള്ളിയാഴ്ച്ച (11.01.2013) ഷാര്‍ജയില്‍ നടക്കാനിരുന്ന മനസ്സ് യു. എ. ഇ. മീറ്റ്‌ തല്‍ക്കാലത്തേക്ക് മാറ്റി വച്ചു.

മനസ്സിന് പുറമേ ‘കേള്‍ക്കാത്ത ശബ്ദം’, ‘ഞാന്‍ പുണ്യവാളന്‍’ എന്നീ വ്യക്തിഗത ബ്ലോഗുകളുടെ ഉടമസ്ഥനും ആയിരുന്നു പുണ്യവാളന്‍.

– ജോയ് ഗുരുവായൂര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂരില്‍ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

January 4th, 2013

ഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ആശാന്‍ റോഡിനു സമീപം നാഷ്ണല്‍ ഹൈവേ 17ല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഒരു കുടുമ്പത്തിലെ മൂന്ന് പേര്‍ മരിച്ചു. എറണാകുളം തിരുവാങ്കുളം മാമല വേണു ഭവനില്‍ വേണു (61) ഭാര്യ രാധ (55) മകന്‍ ഷിനു (27) എന്നിവരാണ് മരിച്ചത്. ഗുരുവായൂരില്‍ ദര്‍ശനത്തിനു പോകുകയായിരുന്നു വേണുവും കുടുമ്പവും. രാവിലെ ഏഴുമണിയോടെ നടന്ന അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവം നടന്ന ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചെങ്കിലും മൂന്നു പേരും മരിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹരിഹര വര്‍മ്മയുടെ കൊലപാതകത്തില്‍ ദുരൂഹത ഏറുന്നു

December 26th, 2012

treasure-epathram

തിരുവനന്തപുരം: രത്ന വ്യാപാരത്തിനിടെ കൊല്ലപ്പെട്ട ഹരിഹര വര്‍മ്മയുടെ മരണത്തെ ചൊല്ലിയും അദ്ദേഹത്തിന്റെ രാജ കുടുംബാംഗത്വത്തെ ചൊല്ലിയുമുള്ള ദുരൂഹതകള്‍ ഏറുന്നു. കൊലപാതകികള്‍ സഞ്ചരിച്ച വാഹനം, ബോധം കെടുത്തുവാന്‍ ഉപയോഗിച്ച ക്ലോറഫോമും പഞ്ഞിയും ഉള്‍പ്പെടെ ഉള്ള പല തെളിവുകളും പോലീസ് കണ്ടെത്തി കഴിഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട വര്‍മ്മയുടെ ഭൂതകാലം ദുരൂഹമായി മാറിയിരിക്കുന്നു. അദ്ദേഹം മാവേലിക്കര രാജ്യ കുടുംബാംഗമല്ലെന്ന് ക്ഷത്രിയ ക്ഷേമ സഭ അറിയിച്ചു. കൂടാതെ മാവേലിക്കര രാജ്യ കുടുംബത്തിലെ മറ്റൊരു മുതിര്‍ന്ന അംഗവും അദ്ദേഹത്തിനു രാജ കുടുംബവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഹരിഹര വര്‍മ്മ രാജ കുടുംബാഗമാണെന്നും ആ പേരിലാണ് 2001-ല്‍ മകളെ വിവാഹം കഴിച്ചതെന്നും വര്‍മ്മയുടെ ഭാര്യാ പിതാവ് പറയുന്നു. ഹരിഹര വര്‍മ്മ രത്ന വ്യാപാരിയാണെന്നും അദ്ദേഹത്തിന്റെ പിതാവ് ഭാസ്കര വര്‍മ്മ മാവേലിക്കര രാജ കുടുംബാഗമാണെന്നും ഭാര്യാ സഹോദരന്‍ രജഗോപാലും മാധ്യമങ്ങളോട് പറഞ്ഞു. വര്‍മ്മയ്ക്ക് രാജ കുടുംബവുമായി നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിഹര വര്‍മ്മയുടെ മരണത്തെ സംബന്ധിച്ചും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രത്നങ്ങളെ കുറിച്ചും വിശദമായ സി. ബി. ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ പന്ത്രണ്ടു മണിയോടെ ആണ് പുതൂര്‍ക്കോണം കേരളാ നഗറിലെ വീട്ടില്‍ വച്ച് വര്‍മ്മ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. വര്‍മ്മയ്ക്കൊപ്പം ആക്രമണത്തിനിരയായ ഹരിദാസ് എന്ന വ്യക്തിയാണ് ഇക്കാര്യം അയല്‍ക്കാരെയും ബന്ധുക്കളേയും അറിയിച്ചത്. വര്‍മ്മയുടെ കൈവശം ഉണ്ടായിരുന്ന രത്നങ്ങള്‍ വാങ്ങുവാന്‍ എത്തിയവര്‍ ക്ലോറഫോം മണപ്പിച്ച് ബോധം കെടുത്തി രത്നങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടി മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡെല്‍ഹിയില്‍ നിന്നും വന്ന അഞ്ച് എന്‍.സി.സി കേഡറ്റുമാര്‍ പെരിയാറില്‍ മുങ്ങി മരിച്ചു

December 26th, 2012

മലയാറ്റൂര്‍: ദേശീയ ട്രക്കിങ്ങ് ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ഡെല്‍ഹിയില്‍ നിന്നും എത്തിയ അഞ്ച് എന്‍.സി.സി കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങി മരിച്ചു. ഡെല്‍ഹി സ്വദേശികളായ ജിഷാന്‍, ദില്‍‌ഷാദ്, സതീഷ്, ഹേമന്ദ്, ഗിരീഷ് എന്നിവരാണ് മരിച്ചത്. ഒരു കുട്ടി വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് രക്ഷിക്കുവാന്‍ ശ്രമിക്കവേ ആണ് മറ്റുള്ളവരും അപകടത്തില്‍ പെട്ടത്. ഒഴുക്കില്‍ പെട്ട കുട്ടികളെ രക്ഷപ്പെടുത്തുവാന്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ആഴവും ഒഴുക്കും ഉള്ള ഇവിടെ നേരത്തെയും ആളുകള്‍ മുങ്ങി മരിച്ചിട്ടുണ്ട്.

മലയാറ്റൂര്‍ സെന്റ് തോമസ് ഹൈസ്കൂളിലാണ് ദേശീയ ട്രക്കിങ്ങ് ക്യാമ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 45 കുട്ടികള്‍ ഇതില്‍ പങ്കെടുക്കുന്നു. അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടയ വീഴ്ചയാണ് ക്യാമ്പിനെത്തിയ കുട്ടികള്‍ അപകട സ്ഥലത്തേക്ക് പോകാനിടയായതും തുടര്‍ന്ന് വെള്ളത്തില്‍ വീണ് മരിച്ചതെന്നും ഒരു വിഭാഗം നാട്ടുകാര്‍ ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « കെ.പി.സി.സി പുന:സംഘടന: നേതാക്കളില്‍ അസംതൃപ്തി പുകയുന്നു
Next » — Next Page » ഹരിഹര വര്‍മ്മയുടെ കൊലപാതകത്തില്‍ ദുരൂഹത ഏറുന്നു »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine