കോണ്‍ഗ്രസ്‌ നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ എൻ. രാമകൃഷ്‌ണന്‍ അന്തരിച്ചു

October 3rd, 2012

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ എൻ. രാമകൃഷ്‌ണൻ ‍(72) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ മംഗലാപുരം കെ. എം. സി. ആശുപത്രിയിലായിരുന്നു അന്ത്യം. 1991-95 കാലഘട്ടത്തിലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതില്‍ പ്രധാന പങ്കു വഹിച്ച ആളാണ് എൻ. രാമകൃഷ്ണൻ. 18 വര്‍ഷം കണ്ണൂര്‍ ഡി. സി. സി. പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സേവാദള്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ സ്‌ഥാനവും കെ. പി. സി. സി. എക്‌സിക്യൂട്ടീവ്‌ അംഗത്വവും വഹിക്കുന്നുണ്ടായിരുന്നു. എടക്കാട്‌, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു നിയമസഭയിൽ എത്തി. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി, ഹാന്‍വീവ്‌ ചെയര്‍മാൻ, കേന്ദ്ര സര്‍ക്കാരിന്റെ എസ്‌. എസ്‌. ഐ. ബോര്‍ഡ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ കോണ്‍ഗ്രസ്‌ റിബലായി കെ. സുധാകരന് എതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഇദ്ദേഹത്തെ വീണ്ടും കോണ്‍ഗ്രസിൽ ‍തിരിച്ചെടുക്കുകയായിരുന്നു. 1941 മാര്‍ച്ച്‌ 13ന്‌ അഞ്ചരക്കണ്ടി മാമ്പയില്‍ കോമത്ത്‌ രാഘവന്റെയും നാവത്ത്‌ നാരായണിയുടെയും നാലു മക്കളില്‍ മൂത്ത മകനായി ജനിച്ചു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറും വിദ്യാഭ്യാസ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍ പേഴ്‌സണുമായ വിജയലക്ഷ്‌മി (കര്‍ണാടക സര്‍ക്കാര്‍ റിട്ട. സോഷ്യല്‍ വെല്‍ഫെയര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍) യാണു ഭാര്യ. മക്കള്‍: നിരന്‍ ദാസ്‌ (ഗള്‍ഫ്‌), അപര്‍ണ, അമൃത. മരുമക്കള്‍: അനില്‍ (ബിസിനസ്‌), മഹേഷ് ‌(ബിസിനസ്‌). സഹോദരങ്ങള്‍: പരേതനായ സഹദേവൻ‍, പ്രേമൻ‍, സാവിത്രി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രശസ്ത അഭിനേത്രി ജി.ഓമന അന്തരിച്ചു

September 18th, 2012
കോട്ടയം: പ്രശസ്ത നാടക നടിയും നാടകാചാര്യന്‍  എന്‍.എന്‍.പിള്ളയുടെ മാതൃസഹോദരിയുടെ മകളുമായ ജി.ഓമന(80) അന്തരിച്ചു. ചൊവ്വാ‍ഴ്ച രാവിലെ ഒളശ്ശയിലെ വീട്ടില്‍  വച്ചായിരുന്നു അന്ത്യം.  സംസ്കാരം വൈകീട്ട്  സ്വന്തം വീട്ടു വളപ്പില്‍ വച്ച് നടക്കും. 1932 മെയ് 18 നു അയ്യരു കുളങ്ങര തെത്തത്തില്‍ വേലായുധന്‍ പിള്ളയുടേയും ഗൌരിയുടേയും മകള്‍ ആയാണ് ജനനം.
1954-ല്‍ ആണ് അസ്സലാമു അലൈക്കും എന്ന നാടകത്തിലൂടെ യാദൃശ്ചികമായിട്ടായിരുന്നു  ഓമന  അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് എന്‍.എന്‍. പിള്ളയുടെ നാടകങ്ങളില്‍ സജീവ സാന്നിധ്യമായി.  കാപാലിക എന്ന നാടകം സിനിമയാക്കിയപ്പോള്‍ നാടകത്തില്‍ താന്‍ കൈകാര്യം ചെയ്തിരുന്ന വേഷം ഓമന തന്നെയാണ് അഭിനയിച്ചത്. ജയരാജ് സംവിധാനം ചെയ്ത ആനന്ദഭൈരവി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 1989-ല്‍ നാടകവേദിയോട് വിടപറഞ്ഞു. 1977-ല്‍ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡും 2002-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ  അവാര്‍ഡും ലഭിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഡ്വ.ടി.പി.കേളു നമ്പ്യാര്‍ അന്തരിച്ചു

September 17th, 2012
കൊച്ചി: ഭരണ ഘടനാ വിദഗ്ദനും പ്രമുഖ അഭിഭാഷകനുമായ ടി.പി.കേളു നമ്പ്യാര്‍ (85) അന്തരിച്ചു. ഇന്നലെ വൈകീട്ട് കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.  നിയമ അദ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പ്രതിപ്പിച്ചിട്ടുണ്ട്. നമ്പ്യാര്‍ മിസെലനി എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.
കണ്ണൂര്‍ പുഴാതി ചെറുകുന്ന് സ്വദേശിയായ കേളു നമ്പ്യാര്‍ 1949-ല്‍ മാംഗ്ലൂരിലെ സെന്റ് അലോഷ്യസ് കോളേജില്‍ നിന്നും ഇക്കണൊമിക്സില്‍ ബിരുധം നേടിയ ശേഷം കണ്ണൂര്‍ ചിറക്കല്‍ രാജാസ് സ്കൂളില്‍ കുറച്ചു കാലം അധ്യാപകനായി ജോലി നോക്കി. പിന്നീട് 1953-ല്‍ മദ്രാസ് ലോ കോളേജില്‍ നിന്നും നിയമ ബിരുധമെടുത്തു. മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 1956 നു ശേഷം കേരള ഹൈക്കോടതിയി നിലവില്‍ വന്നതോടെ പിന്നീട് അവിടെയായി പ്രാക്ടീസ്.  അദ്ദേഹത്തിന്റെ അപാരമായ നിയമ പാണ്ഡിത്യം പല കേസുകളുടേയും വഴിതിരിച്ചു വിട്ടു.
നിരവധി കമ്പനികളുടെ നിയമോപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാവേരി ട്രിബ്യൂണലില്‍കേരള സര്‍ക്കാറിന്റെ നിയമോപദേശകനായിരുന്നു. അഞ്ചുവര്‍ഷത്തോളം എറണാകുളം ഗവ.ലോകോളേജില്‍ പാര്‍ട്ട് ടൈം അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. കൂടാതെ ബാര്‍ കൌണ്‍സില്‍ ഓഫ് കേരളയും ഹൈക്കോടതിയും അപ്രന്റീസുകള്‍ക്കും ട്രെയ്‌നി മുന്‍സിഫുമാര്‍ക്കും മറ്റും നല്‍കുന്ന ടെയ്‌നിങ്ങുകളില്‍ ലക്ചററര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 983-84 കാലഘട്ടത്തില്‍ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡണ്ടായിരുന്നു .
ഡോ.ഹേമലതയാണ് ഭാര്യ, ചന്ദമോഹന്‍,ശ്യാമള, രാധിക എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. പങ്കജാക്ഷന്‍ അന്തരിച്ചു.

August 29th, 2012

k pankajakshan-epathram
തിരുവനന്തപുരം:  മുന്‍ മന്ത്രിയും ആര്‍.എസ്.പി ദേശീയ നേതാവുമായ കെ.പങ്കജാക്ഷന്‍(84) അന്തരിച്ചു. രാത്രി എട്ടു മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.  ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശവസംസ്‌ക്കാരം വ്യാഴാഴ്ച വൈകീട്ട് തൈയ്ക്കാട് ശാന്തികവാടത്തില്‍ നടക്കും.

ആര്‍.എസ്.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായിരുന്ന അഞ്ചു മന്ത്രിസഭകളില്‍ അംഗവുമായിരുന്നു.   സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയായ പങ്കജാക്ഷന്റെ ജീവിതം സമരഭരിതവും ത്യാഗോജ്ജ്വലവുമായിരുന്നു.  1970-ല്‍ തിരുവനന്തപുരം രണ്ടാം മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന്  1980, 82, 87  കാലയളവില്‍ ആര്യനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി.  1977-ല്‍ സി.അച്യുതമേനോന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി.  കെ. കരുണാകരന്‍, എ. കെ. ആന്റണി, പി. കെ. വാസുദേവന്‍ നായര്‍, ഇ. കെ. നായനാര്‍ മന്ത്രിസഭകളിലും  വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
മരണ സമയത്ത് മക്കളെല്ലാം ആശുപത്രിയില്‍ ഉണ്ടായിരുന്നു.  വൈജയന്തിയാണ് ഭാര്യ  (റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ). മക്കള്‍: പി.ബസന്ത് (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, മാതൃഭൂമി, ന്യൂഡല്‍ഹി), പി.ബിനി (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, ടോക്യോ), ഡോ.പി.വി.ഇന്ദു (അസോസിയേറ്റ് പ്രൊഫസര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്). മരുമക്കള്‍:സിബ, റിയോ കൊലാമി സുമി (ടോക്യോ).

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on കെ. പങ്കജാക്ഷന്‍ അന്തരിച്ചു.

കൊളത്തൂര്‍ വാര്യത്ത് സുരേഷ് അന്തരിച്ചു

August 26th, 2012

koluthoor-epathram

കൊളത്തൂര്‍: പരേതനായ അപ്പുവാര്യരുടെ മകന്‍ കൊളത്തൂര്‍ വാര്യത്ത് സുരേഷ് (48) അന്തരിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ‘ക്രസന്റ്മൂണ്‍’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം ‘പിറ’ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. യുവജനസംഘം വായനശാല, കുടി സാംസ്‌കാരിക വേദി, ആറങ്ങോട്ടുകര കൃഷി പാഠശാല, പൊന്നാനി നാടകവേദി, കാറല്‍മണ്ണ കഥകളി സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ ‘ഓരോരോ കാലത്തിലും’ എന്ന നാടകമുള്‍പ്പെടെ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. ഒരു കലങ്കാരിയുടെ കഥ എന്ന നാടകത്തിന്റെ സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. തുപ്പേട്ടന്റെ വരകളും വരികളും എന്ന പുസ്തകത്തിന് ആമുഖമെഴുതി. കൊളത്തൂര്‍ ബ്രദേഴ്‌സ് റിക്രിയേഷന്‍ ക്ലബ്ബിന്റെ മുന്‍കാല വോളിബോള്‍ താരവുമായിരുന്നു സുരേഷ്. മാതാവ്: ശകുന്തള വാരസ്യാരമ്മ (മാനേജര്‍, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍). ഭാര്യ: ബീന (അധ്യാപിക, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍). മക്കള്‍: ഋത്വിക്, കിഷന്‍ (കണ്ണന്‍), സുഭദ്ര. സഹോദരങ്ങള്‍: ശോഭന, ശ്രീകല (അധ്യാപിക, കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂള്‍).

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നടന്‍ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരം
Next »Next Page » റെയില്‍വേപാളത്തില്‍ സ്ഫോടകവസ്തു: സൂത്രധാരന്‍ സന്തോഷിനായി തെരച്ചില്‍ ശക്തമാക്കി »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine