തിരുവനന്തപുരം: മുന്‍ മന്ത്രിയും ആര്‍.എസ്.പി ദേശീയ നേതാവുമായ കെ.പങ്കജാക്ഷന്‍(84) അന്തരിച്ചു. രാത്രി എട്ടു മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശവസംസ്‌ക്കാരം വ്യാഴാഴ്ച വൈകീട്ട് തൈയ്ക്കാട് ശാന്തികവാടത്തില്‍ നടക്കും.
ആര്‍.എസ്.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായിരുന്ന അഞ്ചു മന്ത്രിസഭകളില്‍ അംഗവുമായിരുന്നു. സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയായ പങ്കജാക്ഷന്റെ ജീവിതം സമരഭരിതവും ത്യാഗോജ്ജ്വലവുമായിരുന്നു. 1970-ല്‍ തിരുവനന്തപുരം രണ്ടാം മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 1980, 82, 87 കാലയളവില്‍ ആര്യനാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തി. 1977-ല്‍ സി.അച്യുതമേനോന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. കെ. കരുണാകരന്‍, എ. കെ. ആന്റണി, പി. കെ. വാസുദേവന്‍ നായര്‍, ഇ. കെ. നായനാര്‍ മന്ത്രിസഭകളിലും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
മരണ സമയത്ത് മക്കളെല്ലാം ആശുപത്രിയില്‍ ഉണ്ടായിരുന്നു. വൈജയന്തിയാണ് ഭാര്യ (റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ). മക്കള്‍: പി.ബസന്ത് (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, മാതൃഭൂമി, ന്യൂഡല്‍ഹി), പി.ബിനി (കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, ടോക്യോ), ഡോ.പി.വി.ഇന്ദു (അസോസിയേറ്റ് പ്രൊഫസര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്). മരുമക്കള്‍:സിബ, റിയോ കൊലാമി സുമി (ടോക്യോ).
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം