കോട്ടയം: പ്രശസ്ത നാടക നടിയും നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ മാതൃസഹോദരിയുടെ മകളുമായ ജി.ഓമന(80) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഒളശ്ശയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് സ്വന്തം വീട്ടു വളപ്പില്‍ വച്ച് നടക്കും. 1932 മെയ് 18 നു അയ്യരു കുളങ്ങര തെത്തത്തില്‍ വേലായുധന്‍ പിള്ളയുടേയും ഗൌരിയുടേയും മകള്‍ ആയാണ് ജനനം.
1954-ല്‍ ആണ് അസ്സലാമു അലൈക്കും എന്ന നാടകത്തിലൂടെ യാദൃശ്ചികമായിട്ടായിരുന്നു ഓമന അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് എന്‍.എന്‍. പിള്ളയുടെ നാടകങ്ങളില്‍ സജീവ സാന്നിധ്യമായി. കാപാലിക എന്ന നാടകം സിനിമയാക്കിയപ്പോള്‍ നാടകത്തില്‍ താന്‍ കൈകാര്യം ചെയ്തിരുന്ന വേഷം ഓമന തന്നെയാണ് അഭിനയിച്ചത്. ജയരാജ് സംവിധാനം ചെയ്ത ആനന്ദഭൈരവി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 1989-ല്‍ നാടകവേദിയോട് വിടപറഞ്ഞു. 1977-ല്‍ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാര്‍ഡും 2002-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ലഭിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സിനിമ