പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

March 6th, 2022

panakkad-hyder-ali-shihab-thangal-ePathram
മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അര്‍ബ്ബുദ രോഗ ബാധിതനായി ചികിത്സ യില്‍ ആയിരുന്നു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചക്ക് 12.40 മണിയോടെ ആയിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ നിരവധി മഹല്ലുകളുടെ ഖാളിയും ആയിരുന്നു.  പി. എം. എസ്. എ. പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞി ബീവി യുടേയും മൂന്നാമത്തെ മകനാണ്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരാണ് സഹോദരങ്ങള്‍.

മുസ്ലീം ലീഗ് പ്രസിഡണ്ട് ആയിരുന്ന സഹോദരന്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ ത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് ലീഗ് സംസ്ഥാന പ്രസിഡണ്ട് ആയി സ്ഥാനം ഏറ്റെടുത്തു. ഒരു വ്യാഴവട്ട ക്കാലമായി ഈ പദവിയില്‍ തുടരുകയായി രുന്നു. കാല്‍ നൂറ്റാണ്ടോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ടു പദവി വഹിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്. സേതു മാധവൻ -ചലച്ചിത്ര രംഗത്തെ രാജ ശില്പി : ഇൻസൈറ്റ്

December 28th, 2021

film-director-the-legend-k-s-sethu-madhavan-ePathram
പാലക്കാട് : തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ രാജ ശിൽപ്പി ആയിരുന്നു ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ വിഖ്യാത സംവിധായകന്‍ കെ. എസ്. സേതുമാധവൻ എന്നും കഴിഞ്ഞ അഞ്ചു കൊല്ലമായി ഇൻസൈറ്റിനു അദ്ദേഹം നൽകിയ ഉപദേശ നിർദ്ദേശങ്ങൾ വില മതിക്കാന്‍ കഴിയാത്തവ ആയിരുന്നു എന്നും പാലക്കാടു കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദി ക്രിയേറ്റിവ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.

ചലച്ചിത്ര രംഗത്തെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും സൃഷ്ടികളും സിനിമാ പ്രവർത്ത കർക്കും ചലച്ചിത്ര വിദ്യാർത്ഥികൾക്കും ഒരു പാഠ പുസ്തകം തന്നെയായി ചരിത്രത്തിൽ ഇടം പിടിക്കും എന്ന് ഇൻസൈറ്റ് കൂട്ടായ്മ അനുശോചന പ്രമേയത്തിൽ പറഞ്ഞു.

നല്ല സിനിമക്കായുള്ള സമഗ്ര സംഭവനക്കും ആയുഷ്കാല നേട്ടങ്ങൾക്കും ‘ഇൻസൈറ്റ് അവാർഡ്’ അദ്ദേഹ ത്തിനു സമ്മാനിക്കുവാന്‍ കഴിഞ്ഞത് മഹാഭാഗ്യം തന്നെ എന്നും അനുശോചന യോഗം വിലയിരുത്തി.

ജീവിത സായാഹ്നത്തിൽ ഇൻസൈറ്റുമായി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഗാഢ ബന്ധവും ഗുരു തുല്യമായ സഹകരണവും പ്രോത്സാഹനങ്ങളും ഇൻസൈറ്റ് പ്രവർത്തകർ നന്ദിയോടെ സ്മരിച്ചു. കൂട്ടായ്മയുടെ അനുശോചനം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അറിയിക്കു കയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്തു.

ഇൻസൈറ്റ് ഓഫീസിൽ വച്ചു നടന്ന അനുസ്മരണ യോഗത്തിൽ കെ. ആർ. ചെത്തല്ലൂർ, കെ. വി. വിൻസെന്‍റ്, സി. കെ. രാമ കൃഷ്ണൻ, ശ്രീലക്ഷ്മി, ഡോ. അനഘ കോമളൻ കുട്ടി, ഷാനി ആന്‍റണി, മാണിക്കോത്ത് മാധവ ദേവ്‌, മേതിൽ കോമളൻകുട്ടി എന്നിവർ കെ. എസ്. സേതു മാധവനെ അനുസ്മരിച്ചു സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

December 26th, 2021

തൃശ്ശൂര്‍ : കവിയും വിവര്‍ത്തകനുമായ മാധവന്‍ അയ്യപ്പത്ത് (87) അന്തരിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ് എന്നിവ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മ യുടേയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രില്‍ 24നാണ് മാധവന്‍ അയ്യപ്പത്തിന്റെ ജനനം.

ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാ സമാഹാരം), ശ്രീനാരായണ ഗുരു (ഇംഗ്ലീഷ്), ധര്‍മ്മ പദം (തര്‍ജ്ജമ), മണിയറയില്‍, മണിയറയിലേക്ക് തുടങ്ങി യവയാണ് പ്രധാന കൃതികള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ടി. തോമസ് അന്തരിച്ചു

December 22nd, 2021

pt-thomas-epathram
കൊച്ചി : തൃക്കാക്കര എം. എല്‍. എ. യും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പി. ടി. തോമസ് (70) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അര്‍ബ്ബുദ രോഗ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. നിലവില്‍ കെ. പി. സി. സി. വര്‍ക്കിംഗ് പ്രസിഡണ്ടാണ്.

1980 മുതല്‍ കെ. പി. സി. സി, എ. ഐ. സി. സി. അംഗമാണ്. കെ. എസ്. യു. വിലൂടെ യാണ് പി. ടി. തോമസ് രാഷ്ട്രീയ – പൊതു പ്രവര്‍ത്തന രംഗത്ത് എത്തുന്നത്. തൊടുപുഴ യില്‍ നിന്നും രണ്ട് തവണ എം. എല്‍. എ. യും ഇടുക്കി യില്‍ നിന്നും എം. പി. യും ആയിട്ടുണ്ട്.

കെ. എസ്. യു. യൂണിറ്റ് വൈസ് പ്രസിഡണ്ട്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

October 6th, 2021

കൊച്ചി : കാർട്ടൂണിസ്റ്റ് യേശുദാസൻ (83) ഇന്നു പുലര്‍ച്ചെ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സ യിലായിരുന്നു. മലയാള മനോരമ യിൽ 1985 മുതൽ 2010 വരെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു.രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്ന വിശേഷണം നേടിയ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ.

cartoonist-yesudasan-ePathram

മനോരമ ദിന പത്രത്തിലെ ‘പൊന്നമ്മ സൂപ്രണ്ട്’ വനിത മാസിക യിലെ ‘മിസ്സിസ് നായർ’ തുടങ്ങി നിരവധി പ്രശസ്ത പംക്തികളുടെ സൃഷ്ടാവ്, കേരള കാർട്ടൂൺ അക്കാഡമി യുടെ സ്ഥാപക ചെയർമാന്‍, കേരള ലളിത കലാ അക്കാഡമി പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു.

cartoonist-yesudasan-self-cartoon-ePathram

ഏറെ വായനക്കാർ ഉണ്ടായിരുന്ന ടക് – ടക്, അസാധു, ടിക് – ടിക് എന്നീ ആക്ഷേപ ഹാസ്യ – കാർട്ടൂൺ പ്രസിദ്ധീകരണങ്ങൾ നടത്തി. ആദ്യ കാലത്ത് ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാല യുഗം, കട്ട് – കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. പ്രഥമ ദൃഷ്ടി, അണിയറ, പോസ്റ്റ് മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ‘ഴ’ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ യായ കെ. ജി. ജോർജ്ജിന്റെ ‘പഞ്ച വടിപ്പാലം’ (1984) സംഭാഷണവും എ. ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ (1992) തിരക്കഥയും എഴുതി സിനിമാ രംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ചു.

* Cartoonist YesuDasan , WiKiPeDia

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രതികളെ തിരിച്ചറിയാന്‍ വിരല്‍ അടയാളം : കേരള പൊലീസ്‌ ഒന്നാം സ്ഥാനത്ത്
Next »Next Page » തിരികെ സ്‌കൂളിലേക്ക് : മാർഗ്ഗ രേഖ തയ്യാര്‍ »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine