തൃശ്ശൂര്‍ : ജ്ഞാനപീഠ ജേതാവ് മഹാ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി (94) അന്ത രിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ യാണ് അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു. പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശി യാണ്.
‘വെളിച്ചം ദു:ഖമാണുണ്ണി…
തമസ്സല്ലോ സുഖ പ്രദം!
എന്ന് കുറിച്ചിട്ട മഹാകവിയെ ജ്ഞാനപീഠ പുരസ്‌കാരം തേടി എത്തിയത് 2019 ൽ ആയിരുന്നു.
കേരള സാഹിത്യഅക്കാദമി (1972), കേന്ദ്ര സാഹിത്യ അക്കാദമി (1973), ഓടക്കുഴല്‍ അവാര്‍ഡ് (1974), സമഗ്ര സംഭാവനക്കുള്ള എഴുത്തച്ഛന്‍ പുരസ്‌കാരം (2008), വയലാര്‍ അവാര്‍ഡ് (2012), പത്മശ്രീ പുരസ്‌കാരം (2017), ജ്ഞാനപീഠ സമിതി യുടെ മൂര്‍ത്തി ദേവി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃത കീര്‍ത്തി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിരുന്നു.
കവിത, ചെറുകഥ, ഉപന്യാസം, നാടകം എന്നീ വിഭാഗ ങ്ങളിലായി നാലപത്തി അഞ്ചോളം രചനകള്‍.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം (സ്വര്‍ഗ്ഗം, നരകം, പാതാളം, ഭൂമി എന്നീ നാലു ഖണ്ഡ ങ്ങളായി എഴുതി), ഭാഗവതം, ബലിദർശനം, നിമിഷ ക്ഷേത്രം, മാനസ പൂജ, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, വെണ്ണക്കല്ലിന്റെ കഥ, മനസ്സാക്ഷി യുടെ പൂക്കള്‍, പഞ്ച വര്‍ണ്ണ ക്കിളി, അരങ്ങേറ്റം, ഒരു കുല മുന്തിരിങ്ങ, മധുവിധു, അമൃത ഗാഥിക, കളിക്കൊട്ടിലില്‍, സമത്വ ത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതി കാര ദേവത, മധു വിധുവിനു ശേഷം, സ്പര്‍ശ മണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസ പൂജ, അക്കിത്ത ത്തിന്റെ തെരഞ്ഞെടുത്ത കവിതകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍.
കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, കോട്ടയം സാഹിത്യ പ്രവർത്തക സഹ കരണ സംഘം ഡയറക്ടർ, കൊച്ചി ചങ്ങമ്പുഴ സ്മാരക സമിതി വൈസ് പ്രസിഡണ്ട്, തപസ്യ കലാ സാഹിത്യ വേദി പ്രസി ഡണ്ട്, കടവല്ലൂർ അന്യോന്യ പരിഷത് പ്രസിഡണ്ട്, പൊന്നാനി കേന്ദ്ര കലാ സമിതി സെക്രട്ടറി തുടങ്ങിയ ചുമതല കൾ വഹിച്ചിട്ടുണ്ട്.
ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്
ഞാന്‍ പൊഴിക്കവേ, ഉദിക്കയാണെന്നാത്മാവിലായിരം
സൗരമണ്ഡലം’ – അക്കിത്തം
- Image Credit : wikiePedia