സമരക്കാരെ പോലിസ്‌ മര്‍ദിച്ചു മാറ്റി മാലിന്യം നിക്ഷേപിച്ചു

January 20th, 2012

kerala-police-lathi-charge-epathram

കണ്ണൂര്‍ :കണ്ണൂര്‍ നഗര സഭയുടെ മാലിന്യം നിക്ഷേപിക്കുന്ന ചേലോറയില്‍ മാലിന്യങ്ങളുമായി എത്തിയ വണ്ടി സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മാലിന്യം തള്ളുന്നത്  ചെറുത്തു നിന്ന സമരക്കാര്‍ക്ക് നേരെ  പൊലീസ് ലാത്തി വീശുകയും മര്‍ദ്ദിക്കുകയും ചെയ്തു. പോലിസ്‌ മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയ  സ്ത്രീകളടക്കമുള്ള സമരക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.

ചേലോറയില്‍ മാലിന്യം തള്ളുന്നതിന് മാലിന്യ വണ്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കണ്ണൂര്‍ നഗര സഭ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മാലിന്യ വണ്ടികള്‍ ചേലോറ ട്രെന്‍ഡിങ് ഗ്രൗണ്ടിലെത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത്.

കഴിഞ്ഞ 150 വര്‍ഷമായി പ്രദേശത്ത് മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. കഴിഞ്ഞ 26 മുതലാണ് ഇതിനെതിരെ സമീപവാസികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. നേരത്തെ പല തവണ ഇതിനെതിരെ പ്രതിഷേധ സമര പരിപാടികള്‍ നടന്നിട്ടുണ്ട്. പല തവണ ഭരണാധികാരി കളുമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരമു ണ്ടായിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. അതു കൊണ്ട് തന്നെ രണ്ട് തവണ മന്ത്രി കെ. സി. ജോസഫിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചര്‍ച്ച വെച്ചെങ്കിലും സമരക്കാര്‍ പങ്കെടുത്തില്ല. ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടത് എന്നായിരുന്നു സമരക്കാരുടെ ആവശ്യം. രണ്ടാമത്തെ ചര്‍ച്ചയിലും സമരക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് പൊലീസിനെ ഉപയോഗിച്ച് മാലിന്യ നിക്ഷേപം തുടരാന്‍ നരസഭ നിര്‍ദേശം നല്‍കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്ഷേത്രവളപ്പില്‍ ഗോവധം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

January 18th, 2012
cow-killed-at-temple-premises-epathram
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ധര്‍മ ശാസ്താ ക്ഷേത്രവളപ്പില്‍ ഗര്‍ഭിണിയായ പശുവിനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കണ്ടന്തറ മുഹമ്മദ് കുഞ്ഞ് (48), അനസ് (24) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. ക്ഷേത്രപരിസരത്ത് അലഞ്ഞു നടക്കുകയായിരുന്ന പശു കഴിഞ്ഞ ദിവസം അസുഖം ബാധിച്ച് കിടപ്പിലായി. തുടര്‍ന്ന് ഭക്തരുടേയും ജീവനക്കാരുടെയുടെ സംരക്ഷണയിലായിരുന്നു. ഇതിനിടയിലാണ് പോലീസ് പിടിയിലായവര്‍ ക്ഷേത്രവളപ്പില്‍ കടന്ന് രോഗാവസ്ഥയില്‍ കിടന്ന പശുവിനെ കൊന്ന് ഇറച്ചിയെടുക്കുവാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട ഭക്തരും ക്ഷേത്ര ജീവനക്കാരും ഇരുവരേയും തടഞ്ഞു വച്ചു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുവാന്‍ ശ്രമിച്ചെങ്കിലും കളക്ടറോ ആര്‍. ഡി. ഓ യോ സംഭവസ്ഥലത്തെത്തിയാലെ ഇരുവരേയും വിട്ടു നല്‍കൂ എന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ദ്രുത കര്‍മ്മസേനയടക്കം ഉള്ളവര്‍ എത്തിയാണ് ബലപ്രയോഗത്തിലൂടെ കുറ്റാരോപിതരേയും പശുവിന്റെ ജഡത്തെയും കസ്റ്റഡിയില്‍ എടുത്തത്.
ക്ഷേത്രവളപ്പില്‍ കടന്ന് പശുവിനെ കൊന്നത് പ്രദേശത്ത് സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകളും ഇടപെട്ടതോടെ സംഭവത്തിന്റെ ഗൌരവം വര്‍ദ്ധിച്ചു. ക്ഷേത്രവളപ്പില്‍ നടത്തിയ ഗോവധത്തിനെതിരെ ഭക്തരും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധ ജാഥ നടത്തി. മൂവ്വാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലം പ്രദേശങ്ങളില്‍ പ്രതിഷേധത്തിന് വിവിധ ഹിന്ദു സംഘടനകള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് സംഘര്‍ഷ മേഘലയില്‍ വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

2 അഭിപ്രായങ്ങള്‍ »

ഈ-മെയില്‍ ചോര്‍ത്തല്‍ സംഭവം അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു

January 17th, 2012
oommen-chandy-epathram

തിരുവനന്തപുരം: ഒരു വിഭാഗത്തില്‍ പെടുന്ന രാഷ്ടീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടക്കം ഉള്‍പ്പെടെ 268 പേരുടെ ഈ-മെയില്‍ ചോര്‍ത്തുവാന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രമിച്ചെന്ന  “മാധ്യമം” റിപ്പോര്‍ട്ടിനെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തുവാന്‍ മുഖ്യമന്ത്രിയും ഡി. ജി. പിയും ഉത്തരവിട്ടു. ഇന്റലിജെന്‍സ് എ. ഡി. ജി. പി ടി. പി. സെന്‍‌കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. മൊത്തം 268 പേരില്‍ 268 പേരും ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാധ്യമം ആഴ്ചപതിപ്പിനു വേണ്ടി വിജു. വി നായര് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്‍. ഈ വാര്‍ത്ത പുറത്ത് വന്നതോടെ വിവിധ തുറകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

1 അഭിപ്രായം »

വാളകം സംഭവം ആക്രമണമാണെന്ന് മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍

October 29th, 2011

Ganesh-Kumar-epathram

തിരുവനന്തപുരം : വാളകം സംഭവം അപകടമാണ് എന്ന് പോലീസ്‌ സ്ഥാപിക്കാന്‍ ശ്രമിച്ചു വരുന്നതിനിടയില്‍ കൃഷ്ണകുമാറിനെ കൈകാര്യം ചെയ്തു എന്ന് ഒരു പ്രസംഗത്തിനിടയില്‍ മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ പരസ്യമായി പറഞ്ഞത്‌ കേസിന് പുതിയ വഴിത്തിരിവ്‌ ഉണ്ടാക്കി. കൃഷ്ണകുമാറിനെ കൈകാര്യം ചെയ്തതാണ് എന്ന് പറഞ്ഞതിലൂടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് മന്ത്രിക്ക്‌ വ്യക്തമായി അറിയാം എന്ന് വെളിപ്പെട്ടു. ഗണേഷ്‌ കുമാറിനെതിരെ കേസെടുത്ത്‌ ചോദ്യം ചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ വരുമെന്നും ഗണേഷ്‌ കുമാറിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണം എന്നും മുന്‍ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക്കപ്പ് പീഡനം : എല്‍.ഡി.എഫ്. സഭ ബഹിഷ്ക്കരിച്ചു

October 28th, 2011

kerala-police-torture-epathram

തിരുവനന്തപുരം : വിതുരയില്‍ പോലീസ്‌ പിടിച്ചു ലോക്കപ്പില്‍ വെച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മനം നൊന്ത് യുവാവ്‌ ആത്മഹത്യ ചെയ്തതിനെ ചൊല്ലി എല്‍. ഡി. എഫ്. നിയമ സഭ ബഹിഷ്ക്കരിച്ചു. 26 കാരനായ സിനു വാണ് പോലീസ്‌ മര്‍ദ്ദനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. യുവാവിനെ മദ്യപിച്ച നിലയിലാണ് പോലീസ്‌ പിടികൂടിയത്‌ എന്ന ആരോപണം തെറ്റാണ് എന്നും കാര്യമായ പ്രകോപനം ഒന്നും കൂടാതെ പോലീസ്‌ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്നും പ്രമേയം അവതരിപ്പിച്ച കോലിയക്കോട് എന്‍, കൃഷ്ണന്‍ നായര്‍ സഭയെ അറിയിച്ചു. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഇയാളെയും കൂടെ ഉണ്ടായിരുന്ന ആളെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്‌. ആരെയും മര്‍ദ്ദിക്കാന്‍ പോലീസിനെ അനുവദിക്കില്ല. ഒരു ഡി. വൈ. എസ്. പി. യ്ക്ക് യുവാവിന്റെ മരണം അന്വേഷിക്കാനുള്ള ചുമതല നല്‍കും. യുവാവ്‌ ഒരു സ്ത്രീയെ സംഘം ചേര്‍ന്ന് ആക്രമിച്ച ഒരു കേസില്‍ പ്രതിയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് ഇയാള ജാമ്യത്തില്‍ ഇറങ്ങിയത്‌. എന്നാലും ഈ വിഷയം ഗൌരവമായി തന്നെ കണ്ട് അന്വേഷിക്കുമെന്നും യുവാവിന്റെ മരണത്തിന് കാരനമായവര്‍ക്ക് നേരെ കര്‍ശന നടപടികള്‍ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

മരിച്ച യുവാവിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം മദ്യപിച്ചവരെ തല്ലിക്കൊല്ലാന്‍ പോലീസിന് പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണ് എന്ന് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

9 of 158910»|

« Previous Page« Previous « എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ നടത്തി
Next »Next Page » വാളകം സംഭവം ആക്രമണമാണെന്ന് മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine