മുണ്ടുരിഞ്ഞവരെ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു

February 28th, 2012

Rajmohan-unnithan-epathram

തിരുവനന്തപുരം: കോളിളക്കം സൃഷ്‌ടിച്ച മുണ്ടുരിയല്‍ കേസിലെ പ്രതികളെ രാജ് മോഹന്‍ ഉണ്ണിത്താന്‍ തിരിച്ചറിഞ്ഞു. 2004 ജൂണ്‍ ആറിന്‌ ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു കെ. പി. സി. സി യോഗസ്‌ഥലത്ത്‌ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ശരത്‌ചന്ദ്രപ്രസാദിനെയും ആക്രമിച്ചു മുണ്ട്‌ ഉരിഞ്ഞുവെന്നാണു കേസ്‌. ഈ കേസിലെ പ്രതികളെയും തൊണ്ടിമുതലും തിരിച്ചറിഞ്ഞതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോടതിയില്‍ അറിയിച്ചു. ഗൂഢാലോചന നടത്തിയത്‌ ആരാണെന്ന്‌ കൃത്യമായി  അറിയാം പക്ഷെ പരസ്യമായി പറയില്ല. എന്നാല്‍ ജഡ്‌ജിയുടെ ചേംബറില്‍ വെളിപ്പെടുത്താന്‍ തയാറാണെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. ഒത്തുതീര്‍പ്പിനായി  ശരത്‌ ചന്ദ്രപ്രസാദ്‌ ശ്രമിച്ചിരുന്നു. സംഭവം നടന്ന കാലത്ത്‌ കെപിസിസി പ്രസിഡന്റായിരുന്ന പി. പി. തങ്കച്ചന്‌ പ്രതികളെ തിരിച്ചറിയാന്‍ കഴിയും. പ്രതികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ ആര്‍ക്കുവേണ്ടിയെന്ന്‌ അറിയില്ലെന്നും ഉണ്ണിത്താന്‍ കോടതിയില്‍ വ്യക്‌തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കണ്ണൂരില്‍ സി. പി. എം പ്രവര്‍ത്തകനു വെട്ടേറ്റു

February 21st, 2012

crime-epathram

കണ്ണൂര്‍: സി. പി. എം -ലീഗ് സംഘര്‍ഷം നില നില്‍ക്കുന്ന കണ്ണൂരിലെ പട്ടുവം അരിയലില്‍ സി. പി. എം പ്രവര്‍ത്തകനു വെട്ടേറ്റു. വെള്ളുവളപ്പില്‍ മോഹന(45)നെയാണ് ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മോഹനനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന അരിയല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരു ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ജയരാജന്റെ കാറിനു നേരെ കല്ലേറ്; കണ്ണൂരില്‍ നാളെ സി. പി. എം ഹര്‍ത്താല്‍

February 20th, 2012
crime-epathram
കണ്ണൂര്‍: സി. പി. എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെ ഉള്ള സി. പി. എം നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ്. തളിപ്പറമ്പിനു സമീപം പടുവത്ത് വച്ചായിരുന്നു കല്ലേറ്. ടി. വി. രാജേഷ് എം. എല്‍. എ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേറ്റു. നേതാക്കള്‍ക്കു നേരെ ഉണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിനു സി. പി. എം ആഹ്വാനം നല്‍കി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ആണ് ഹര്‍ത്താല്‍. കൈരളി-ദേശാഭിമാനി വാര്‍ത്താ സംഘത്തിന്റെ വാഹനത്തിനു നേരെയും കല്ലേറുണ്ടായിട്ടുണ്ട്. സി. പി. എം ലീഗ് സംഘര്‍ഷം നടക്കുന്ന പ്രദേശത്ത് അക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കുവാന്‍ എത്തിയതായിരുന്നു നേതാക്കള്‍.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം; പയ്യോളിയില്‍ സംഘര്‍ഷം തുടരുന്നു

February 14th, 2012

crime-epathram
കണ്ണൂര്‍: ബി. ജെ. പി പ്രവര്‍ത്തകന്‍ മനോജിന്റെ (40) കൊലപാതാകത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പയ്യോളിയിലും പരിസരങ്ങളിലും സംഘര്‍ഷം തുടരുന്നു. ഞായറാഴ്ച രാത്രിയാണ്  മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം മനോജിന്റെ വീട്ടില്‍ കയറി വെട്ടിയത്. അമ്മയുടേയും ഭാര്യയുടേയും മുമ്പിലിട്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വീട്ടുകാരുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും അക്രമി സംഘം അവര്‍ക്കു നേരെയും മാരകായുധങ്ങളുമായി ഭീഷണി മുഴക്കി. അക്രമികള്‍ പോയതിനു ശേഷമാണ്‌ മനോജിനെ ആശുപത്രിയിലേക്ക് മാറ്റുവാനായത്.  തലയ്ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ മനോജിനെ മേഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

മനോജിന്റെ കൊലപ്പെടുത്തിയതറിഞ്ഞ് നൂറു കണക്കിനു ബി. ജെ. പി-ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് തടിച്ചു കൂടി. അക്രമത്തിനു പിന്നില്‍ സി. പി. എം ആണെന്ന് ബി. ജെ. പി ആരോപിച്ചു. രോഷാകുലരായ ബി. ജെ. പി പ്രവര്‍ത്തകര്‍ സി. പി. എമ്മിന്റെ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. വടകര ഡി. വൈ. എസ്. പിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്  കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍  നൂറു കണക്കിനു പേര്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുനു. ഇതിനിടയില്‍ ബി. ജെ. പി പ്രവര്‍ത്ത്കര്‍ സി. പി. എം ഓഫീസിനു തീയിടുവാന്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി.മനോജിന്റെ മൃതദേഹം വൈകീട്ട് സംസ്കാരം നടത്തി. പുഷ്പയാണ് മനോജിന്റെ ഭാര്യ. നന്ദ, ആര്യ എന്നിവര്‍ മക്കളാണ്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമരക്കാരെ പോലിസ്‌ മര്‍ദിച്ചു മാറ്റി മാലിന്യം നിക്ഷേപിച്ചു

January 20th, 2012

kerala-police-lathi-charge-epathram

കണ്ണൂര്‍ :കണ്ണൂര്‍ നഗര സഭയുടെ മാലിന്യം നിക്ഷേപിക്കുന്ന ചേലോറയില്‍ മാലിന്യങ്ങളുമായി എത്തിയ വണ്ടി സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മാലിന്യം തള്ളുന്നത്  ചെറുത്തു നിന്ന സമരക്കാര്‍ക്ക് നേരെ  പൊലീസ് ലാത്തി വീശുകയും മര്‍ദ്ദിക്കുകയും ചെയ്തു. പോലിസ്‌ മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയ  സ്ത്രീകളടക്കമുള്ള സമരക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.

ചേലോറയില്‍ മാലിന്യം തള്ളുന്നതിന് മാലിന്യ വണ്ടികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കണ്ണൂര്‍ നഗര സഭ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മാലിന്യ വണ്ടികള്‍ ചേലോറ ട്രെന്‍ഡിങ് ഗ്രൗണ്ടിലെത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത്.

കഴിഞ്ഞ 150 വര്‍ഷമായി പ്രദേശത്ത് മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്. കഴിഞ്ഞ 26 മുതലാണ് ഇതിനെതിരെ സമീപവാസികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. നേരത്തെ പല തവണ ഇതിനെതിരെ പ്രതിഷേധ സമര പരിപാടികള്‍ നടന്നിട്ടുണ്ട്. പല തവണ ഭരണാധികാരി കളുമായി ചര്‍ച്ച നടന്നെങ്കിലും പരിഹാരമു ണ്ടായിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. അതു കൊണ്ട് തന്നെ രണ്ട് തവണ മന്ത്രി കെ. സി. ജോസഫിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചര്‍ച്ച വെച്ചെങ്കിലും സമരക്കാര്‍ പങ്കെടുത്തില്ല. ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടത് എന്നായിരുന്നു സമരക്കാരുടെ ആവശ്യം. രണ്ടാമത്തെ ചര്‍ച്ചയിലും സമരക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് പൊലീസിനെ ഉപയോഗിച്ച് മാലിന്യ നിക്ഷേപം തുടരാന്‍ നരസഭ നിര്‍ദേശം നല്‍കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 14789»|

« Previous Page« Previous « 16,000 ഉദ്യോഗസ്‌ഥരുടെ റേഷന്‍ കാര്‍ഡ്‌ റദ്ദാക്കും
Next »Next Page » പാസ്പോര്‍ട്ട് തിരിച്ചു നല്‍കിയതിന് പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശം »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine