ഔദ്യോഗിക വാഹന ദുരുപയോഗം എന്‍. പ്രശാന്തിനെ താക്കീത് ചെയ്തു

May 31st, 2017

prashanth

തിരുവനന്തപുരം : കോഴിക്കോട് മുന്‍ കലക്ടര്‍ എന്‍. പ്രശാന്ത് കലക്ടറായിരിക്കെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി പൊതു ഭരണ വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നു പൊതു ഭരണ വകുപ്പ് പ്രശാന്തിനെ താക്കീത് ചെയ്തു.

കളക്ടറായിരിക്കെ മകളെ സ്കൂളില്‍ കൊണ്ടുപോകാനും മറ്റുമായി വാഹനം ഉപയോഗിച്ചിരുന്നതായി ധനകാര്യ വിഭാഗം കണ്ടെത്തുകയും പിന്നീട് പൊതു ഭരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. ഔദ്യോഗിക വാഹനം കൂടാതെ മറ്റൊരു സര്‍ക്കാര്‍ വാഹനം കൂടി പ്രശാന്ത് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെന്‍ കുമാറിനെ പ്രകോപിപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നടപടി

May 30th, 2017

sen kumar

ഡിജിപി സെന്‍ കുമാറിനെ പ്രകോപിപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നടപടി. പത്തു വര്‍ഷമായി കൂടെയുള്ള പേഴ്സണല്‍ സ്റ്റാഫിലെ എസ് ഐ അനില്‍ കുമാറിനെ സ്ഥലം മാറ്റിക്കൊണ്ടാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്. സെന്‍ കുമാറിന്റെ അറിവു കൂടാതെയാണ് സ്ഥലം മാറ്റം.

സര്‍ക്കാര്‍-സെന്‍ കുമാര്‍ തര്‍ക്കത്തിന്റെ അവസാനത്തെ ഉദാഹരമാണ് അനില്‍ കുമാറിന്റെ സ്ഥലം മാറ്റം. ഇതേ സ്ഥാനത്ത് സര്‍ക്കാര്‍ അനുഭാവിയായ ആരെയെങ്കിലും നിയമിച്ച് സെന്‍ കുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ ക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി

May 20th, 2017

guruvayur-temple

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി. രാവിലെ ഓഫീസ് ലാന്റ്ലൈനിലേക്കാണ് സന്ദേശം വന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആലപ്പുഴ പോലീസിന്റെ സഹായവും തേടുന്നുണ്ട്.

കേരളത്തിലെ പ്രധാന ക്ഷേത്രമായ ഗുരുവായൂര്‍ അമ്പലം ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് വിളിച്ച വ്യക്തി പറഞ്ഞത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട പോലെയായിരിക്കും സ്ഫോടനമെന്നും വിളിച്ച വ്യക്തി പറഞ്ഞു.ഫോണ്‍ വിളിച്ച വ്യക്തിയെപ്പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജേക്കബ് തോമസ് തുടങ്ങിവെച്ച നല്ല കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും : ലോക്നാഥ് ബെഹ്റ

May 8th, 2017

loknath behera

തിരുവനന്തപുരം : ജേക്കബ് തോമസ് തുടങ്ങിവെച്ച നല്ലകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ. വിജിലന്‍സ് ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജിലന്‍സിനുള്ളില്‍ ഇന്റലിജന്‍സ് വിഭാഗം ആരംഭിക്കുമെന്നും അതുവഴി ജനങ്ങളെ നേരിട്ടു ബാധിക്കുന്ന അഴിമതി തടയുമെന്നും അദ്ദേഹം പറഞ്ഞു.ഉദ്ദ്യോഗസ്ഥരുടെ പരിശീലനം മെച്ചപ്പെടുത്താനുള്ള നടപടികളെടുക്കുമെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാം : ഹൈക്കോടതി

March 14th, 2017

suni

എറണാകുളം : നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനി രണ്ടാമത് വക്കാലത്ത് നല്‍കിയ അഭിഭാഷകനായ അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള അനുമതി ഹൈക്കോടതി പോലീസിനു നല്‍കി. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ നോട്ടീസിനെതിരായ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയത്.

അഭിഭാഷകനും കക്ഷിയുമായുള്ള ഇടപാടുകള്‍ പോലീസിനു ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്ന് പ്രതീഷ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ചില കാര്യങ്ങളുടെ വ്യക്തതയ്ക്ക് പ്രതീഷിന്റെ മൊഴി അനിവാര്യമാണെന്ന് പോലീസ് പറഞ്ഞത് കോടതി ശരിവെച്ചു. നടിയെ തട്ടിക്കൊണ്ടുപോയതിന്റെ ചിത്രങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡും സിം കാര്‍ഡും അഭിഭാഷകനെ ഏല്‍പ്പിച്ചിട്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെ കോടതിയില്‍ മൊഴി കൊടുത്തിരുന്നു. ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് അഭിഭാഷകനെ ചോദ്യം ചെയ്യണമെന്ന് പോലീസ് തീരുമാനിച്ചത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മിഷേലിന്റെ മരണം : ക്രൈംബ്രാഞ്ച് അന്വേഷിക്കും
Next »Next Page » പി. കെ. കുഞ്ഞാലി ക്കുട്ടി മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ത്ഥി »



  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine