പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്ര മുത്തുകൾ കണ്ടെത്തി

September 16th, 2017

sree-padmanabha-swamy-temple_epathram

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്ര മുത്തുകൾ കണ്ടെത്തി. മുത്തുകൾ മോഷ്ടിക്കപ്പെട്ടതല്ലെന്നും അടർന്നു പോയതാണെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. വിഗ്രഹത്തിൽ ചാർത്തുന്ന മാലയിലെയും ചൂടുന്ന മുത്തു കുടയിലെയും മുത്തുകൾ കാണാതായെന്നായിരുന്നു പരാതി.

കണ്ടെടുത്ത വജ്രങ്ങളും ആഭരണങ്ങളിലെ വജ്രങ്ങളും ഒത്തു നോക്കിയാണ് ഇവ നഷ്ടപ്പെട്ടവ തന്നെയെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചത്. അന്വേഷണ റിപ്പോർട്ട് ഡി ജി പി ക്ക് കൈമാറിയിട്ടുണ്ടെന്ന് ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു. മുത്തുകൾ ചെറുതെങ്കിലും കോടികൾ വിലമതിക്കുന്നതാണ്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യാജരേഖ കേസ് : സെന്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

August 30th, 2017

sen kumar

കൊച്ചി : വ്യാജരേഖ ചമച്ചുവെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അദ്ദേഹത്തിന് സമന്‍സ് അയക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജാമ്യമില്ലാ വകുപ്പുകളാണ് സെന്‍ കുമാറിനെതിരെ പോലീസ് ചുമത്തിയിരുന്നത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സെന്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വ്യാജരേഖ സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെന്‍ കുമാറിന്റെ പേരില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിന്‍ ബെഹ്റ കേസന്വേഷണം തുടങ്ങുകയും പിന്നീട് സെന്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജേഷിന്റെ കൊല പാതകം : പ്രതി കള്‍ പോലീസ് പിടി യില്‍

July 30th, 2017

kerala-police-epathram
തിരുവനന്തപുരം : ശ്രീകാര്യത്ത് ആർ. എസ്. എസ്സ്. പ്രവർത്തകന്‍ രാജേഷിന്റെ കൊല പാതക ത്തിലെ പ്രധാന പ്രതികളെ എല്ലാം പിടി കൂടി.

മണി ക്കുട്ടന്‍, ബിജിത്ത്, പ്രമോദ്, ഐബി, ഗിരീഷ് അജിത്ത് എന്നീ പ്രതികളെ മണി ക്കൂറു കൾ നീണ്ട തിരച്ചിലിനു ശേഷ മാണ് അതി സാഹ സികമായി പോലീസ് പിടി കൂടിയത്. മൊത്തം ഏഴു പ്രതി കളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ശനിയാഴ്ച രാത്രി യാണ് മണി ക്കുട്ടന്റെ നേതൃത്വ ത്തില്‍ എത്തിയ സംഘം രാജേഷിനെ വെട്ടിയത്. ഇടതു കൈ വെട്ടി മാറ്റിയ നില യി ലായിരുന്നു രാജേഷിനെ തിരു വനന്ത പുരം മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശു പത്രി യിലും പ്രവേശിപ്പിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കു വാനായില്ല.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നടിക്കെതിരെ മോശം പരാമര്‍ശം : ടി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം

July 27th, 2017

sen kumar
തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിക്കെതിരായി മോശം പരാമര്‍ശം നടത്തിയെന്ന പരാതി യില്‍ മുന്‍ ഡി. ജി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം തുടങ്ങി.

ഒരു വാരികക്ക് ടി. പി. സെന്‍ കുമാര്‍ നല്‍കിയ അഭി മുഖ ത്തില്‍ നടിയെ മോശ മായി ചിത്രീ കരി ക്കുന്ന പരാമര്‍ശം നടത്തി എന്ന് തിരുവനന്ത പുരത്തെ സ്ത്രീ കൂട്ടായ്മ നല്‍കിയ പരാതി യിലാണ് അന്വേ ഷണം. എ. ഡി. ജി. പി. ബി.സന്ധ്യക്കാണ് അന്വേഷണ ചുമതല.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാവ്യാ മാധവനെ ചോദ്യം ചെയ്തു

July 26th, 2017

actress-kavya-madhavan-ePathram
കൊച്ചി : യുവ നടി ആക്രമിക്ക പ്പെട്ട കേസിൽ ജയി ലില്‍ കഴി യുന്ന നടന്‍ ദിലീപി ന്റെ ഭാര്യയും പ്രമുഖ നടിയുമായ കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്തു.

ദിലീപിന്റെ ആലുവ യിലെ തറവാട്ടു വീട്ടില്‍ വച്ചാ യിരുന്നു അന്വേഷണ സംഘ ത്തിന്റെ ആറു മണി ക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്‍.

പള്‍സര്‍ സുനിയെ കുറിച്ചും അക്രമത്തെ കുറിച്ചുമുള്ള ചോദ്യ ങ്ങൾക്ക് അറിയില്ല എന്ന് മാത്രം കാവ്യ മറുപടി പറഞ്ഞു എന്നും നടി ആക്രമിക്ക പ്പെടാന്‍ ഇട യാക്കിയ സാഹചര്യ ങ്ങളെ പ്പറ്റി അന്വേ ഷണ സംഘം വിവര ങ്ങള്‍ ശേഖരിച്ചു എന്നു മാണ് സൂചന.

യുവ നടി ആക്രമി ക്കപ്പെട്ട സംഭവ ത്തിനു ശേഷം കാവ്യ യുടെ സ്ഥാപന മായ ലക്ഷ്യ യില്‍ എത്തി എന്ന് മുഖ്യ പ്രതി പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കി യിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കാവ്യ യുടെ സ്ഥാപനത്തിൽ ഏൽപിച്ചു എന്നായിരുന്നു സുനിയുടെ മൊഴി.

കേസ് അന്വേഷണ ത്തിനു മേൽ നോട്ടം വഹിക്കുന്ന എ. ഡി. ജി. പി. ബി.സന്ധ്യ നേരിട്ട് എത്തി യായി രുന്നു കാവ്യ യെ ചോദ്യം ചെയ്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്വാതന്ത്ര്യ സമര സേനാനി കെ. ഇ. മാമ്മന്‍ അന്തരിച്ചു
Next »Next Page » നടിക്കെതിരെ മോശം പരാമര്‍ശം : ടി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine