ഞാന്‍ ആരെയും വിലക്കിയിട്ടില്ല : ദിലീപ്

April 12th, 2017

dileep

എറണാകുളം : പ്രമുഖ നടിയുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ വിവാദങ്ങള്‍ക്കും മറുപടിയായി ദിലീപ് രംഗത്ത്. നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്ന് താരം ഉറപ്പിച്ചു പറയുന്നു. ആ നടിക്ക് അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തത് താനാണ്. അതിനുശേഷം ഇവരുടെ പെരുമാറ്റങ്ങള്‍ ഇഷ്ടപ്പെടാതെ വന്നപ്പോള്‍ എന്റെ സിനിമകളില്‍ കൂടെ സഹകരിക്കേണ്ടില്ലെന്ന് തോന്നി അല്ലാതെ നടിയുടെ അവസരങ്ങള്‍ താന്‍ വിലക്കിയിട്ടില്ല. ഇവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴക്കപ്പെട്ടപ്പോള്‍ ജീവിതം തന്നെ മടുത്തു പോയെന്നും ദിലീപ് പറഞ്ഞു.

ഈ നടി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്ന്കാണിച്ച് അവര്‍ക്ക് വേണമെങ്കില്‍ ഒരു പോസ്റ്റ് ഇടാമായിരുന്നു. എന്തായാലും താന്‍ അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ദിലീപിന്റെ വെളിപ്പെടുത്തല്‍.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അപവാദ പ്രചരണം : കാവ്യ മാധവന്‍ പരാതി നല്‍കി

January 19th, 2017

kavya-madhavan-divorce-epathram
കൊച്ചി : ഫേസ് ബുക്കി ലൂടെ തനിക്കും ദിലീപിനും എതിരെ അപ വാദ പ്രചരണം നടത്തിയ വരുടേ യും അധി ക്ഷേ പിച്ച വരുടേയും പേരു വിവ രങ്ങള്‍ ഉള്‍പ്പെ ടുത്തി കാവ്യ മാധവൻ പൊലീ സിൽ പരാതി നൽകി.

ദിലീപു മായുള്ള വിവാഹ ശേഷം ഫേസ് ബുക്കില്‍ മോശം കമന്റു കള്‍ ഇടു കയും വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കു കയും മോര്‍ഫ് ചെയ്ത ചിത്ര ങ്ങള്‍ പ്രചരി പ്പിക്കു കയും ചെയ്തു എന്നാണ് കാവ്യ പരാതി യില്‍ പറഞ്ഞത്.

കാവ്യ യുടെ ഫേസ് ബുക്ക് പേജ്, വെബ് സൈറ്റ് എന്നിവിട ങ്ങളില്‍ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്ത വര്‍ക്ക് എതിരെ യാണ് എറണാകുളം റെയ്ഞ്ച് ഐ. ജി.ക്ക് കാവ്യ പരാതി നല്‍കിയത്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദിലീപും കാവ്യയും വിവാഹിതരായി

November 25th, 2016

dileep-kavya-marriage-epathram

കൊച്ചി: സിനിമാ താരങ്ങളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. പ്രേക്ഷകരോട് പറഞ്ഞതിന് ശേഷമേ ഇത്തരമൊരു കാര്യം ചെയ്യൂ എന്ന തന്റെ വാക്ക് പാലിച്ചു കൊണ്ട് ഇന്ന് രാവിലെ ഫേസ് ബുക്കിൽ ദിലീപ് താൻ വിവാഹിതനാവാൻ പോകുന്ന കാര്യം ലൈവ് ആയി പോസ്റ്റ് ചെയ്തിരുന്നു.

വിവാഹം മകൾ മീനാക്ഷിയുടെ സാന്നിദ്ധ്യത്തില ആയിരുന്നു. സിനിമാ താരങ്ങളായ മമ്മുട്ടി, ജയറാം, മേനക, ജനാർദ്ദനൻ, ലാൽ, മീരാ ജാസ്മിൻ, ജോമോൾ, ചിപ്പി, സലിം കുമാർ എന്നിവർ പങ്കെടുത്തു. നിർമ്മാതാക്കളായ രഞ്ജിത്ത്, സംവിധായകൻ ജോഷി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദിലീപും മഞ്ജു വാര്യരും പിരിയുന്നു

June 5th, 2014

dileep_manju_epathram

കൊച്ചി: ഏറെ കാലത്തെ അഭ്യൂഹങ്ങൾക്ക് ഒടുവില്‍ മഞ്ജു വാര്യരില്‍ നിന്നും വിവാഹ മോചനം തേടി നടന്‍ ദിലീപ് എറണാകുളം കുടുംബ കോടതിയില്‍ ഹരജി നല്‍കി. ചലച്ചിത്ര താരമായതിനാലും പ്രായപൂര്‍ത്തി ആകാത്ത മകളുള്ളതിനാലും കേസിന്‍റെ വിവരങ്ങള്‍ രഹസ്യമാക്കണം എന്നും മാധ്യമങ്ങള്‍ക്ക് കൈമാറരുത് എന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. കേസ് പരിഗണിക്കുന്ന ജൂലൈ 23ന് ദിലീപും മഞ്ജുവും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രണയത്തിന്റെ സ്പാനിഷ് മസാലക്കൂട്ട്

January 22nd, 2012
Spanish-Masala-epathram
പ്രണയം എന്നത് മുഖ്യധാരാ സിനിമയുടെ പ്രാണവായുവാണ്. കാലദേശാന്തരങ്ങളോ പ്രായമോ പ്രണയമെന്ന വികാരത്തോടുള്ള മനുഷ്യന്റെ അടക്കാനാകാത്ത അഭിനിവേശത്തിന് അതിരാകുന്നില്ല. അതുതന്നെയാണ് ദേശ-ഭാഷാന്തരമായ ഒരു പ്രണയ കഥ പറയുവാന്‍ സ്പെയ്നും അവിടത്തെ ജീവിതവും ഉള്‍പ്പെടുത്തി  സ്പാനിഷ് മസാല എന്ന ചിത്രമൊരുക്കുവാന്‍ ലാല്‍‌ജോസ് എന്ന മലയാളിയുടെ പ്രിയപ്പെട്ട സംവിധായകനെ പ്രേരിപ്പിക്കുന്നതും. നിരവധി ഹിറ്റു ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബെന്നി പി.നായരമ്പലമാണ് ഈ ചിത്രത്തിന്റെയും രചന നിര്‍വ്വഹിച്ചിട്ടുള്ളത്. മലയാളിയായ നായകന്‍ സ്പെയ്‌നില്‍ ഷെഫായി എത്തുന്നതും അവിടെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതുമായ കഥയാണ് ഈ ചിത്രത്തില്‍. നായകന്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ദിലീപാണ്. കൂടെ കുഞ്ചാക്കോ ബോബനും ഉണ്ട്. നായികയായി എത്തുന്നത് സ്പാനിഷ് നടിയായ ഡാനിയേല സക്കേരിയാണ്. ബിജുമേനോന്‍, കലാരഞ്ജിനി, വിനയപ്രസാദ് എന്നിവരും നിരവധി സ്പാനിഷ് താരങ്ങളും ഈ ചിത്രത്തില്‍ അണി നിരക്കുന്നു.

ലാല്‍ ജോസ് ചിത്രങ്ങളിലെ പ്രണയവും പാട്ടും എന്നും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. ഇത്തവണയും ആ പതിവു തെറ്റിയില്ല.  റഫീഖ് അഹമ്മദും, വേണുവും രചിച്ച് വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ പ്രിയദര്‍ശന്‍ കഴിഞ്ഞാല്‍ എന്നും മിടുക്കു പുലര്‍ത്തിയിട്ടുള്ളത് ലാല്‍‌ജോസാണ്. സ്പെയ്‌ന്റെ മനോഹാരിത വേണ്ടുവോളം ഈ ചിത്രത്തിന്റെ ഗാനരംഗങ്ങളില്‍ കാണാം. ലോകനാഥനാണ് ചിത്രത്തിനു ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. എഡിറ്റിങ്ങ് രഞ്ജന്‍ അബ്രഹാം, കലാസംവിധാനം ഗോഗുല്‍ ദാസ്. ബിഗ് സ്ക്രീനിന്റെ ബാനറില്‍ നൌഷാദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « രജനീകാന്തിന്റെ വെബ്സൈറ്റിന് ഇന്റര്‍നെറ്റ് വേണ്ട
Next Page » ഇറാനിയന്‍ നടിക്ക് രാജ്യത്ത് വിലക്ക് »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine