കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിലേക്ക്. കുറ്റപത്രത്തിൽ തനിക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാവും ദിലീപിന്റെ ഹർജി. ഹർജി തള്ളിയാൽ ഉടൻ സുപ്രീം കോടതിയെ സമീപിക്കും. കേസിന്റെ വിചാരണ പരമാവധി വൈകിപ്പിക്കാനാണ് ദിലീപിന്റെ നീക്കം.
സംഭവത്തിൽ സിനിമാപ്രവർത്തകരുടെ മൊഴികൾ പുറത്തുവന്നത് വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രോസിക്യൂഷൻ. പ്രതികൾ സ്വാധീനിക്കപ്പെടാനും സാധ്യതയുണ്ട്. സാക്ഷികൾ കോടതിയിലും മൊഴി ആവർത്തിക്കണം. അതുകൊണ്ടുതന്നെ എത്രയും വേഗം വിചാരണ ആരംഭിച്ച് വിസ്താരം പൂർത്തിയാക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം.
- അവ്നി