കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം

February 22nd, 2017

calicut mitayi theruvu

കോഴിക്കോട് : കോഴിക്കോട് മിഠായി തെരുവിലെ രാധാ തീയേറ്ററിനു സമീപത്തെ തുണിക്കടക്ക് തീപിടിച്ചു. മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ സമീപത്തെ കടകള്‍ അധികാരപ്പെട്ടവര്‍ ഒഴിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടം ഉണ്ടായ മോഡേണ്‍ ടെക്സ്റ്റയില്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു.ഇതു കൂടാതെ പതിനഞ്ചോളം കടകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. തീ അണക്കാന്‍ ഏഴോളം ഫയര്‍ യൂണിറ്റുകള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

മിഠായി തെരുവിലേക്ക് ആളുകള്‍ വരുന്നത് പോലീസ് തടഞ്ഞു. മുമ്പും തീപിടുത്തമുണ്ടായിട്ടുള്ള മേഖലയാണിത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടിയുടെ തട്ടിക്കൊണ്ടു പോകൽ ; പ്രതികളെ ഉടൻ പിടികൂടും എന്ന് പിണറായി

February 18th, 2017

pinarayi-vijayan-epathram

ന്യൂഡൽഹി : നടി ഭാവനയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പോലീസ് ഉടൻ പിടികൂടും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ന്യൂഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . സംഭവ സമയത്ത് നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിൻ മുൻ ഡ്രൈവർ സുനിൽ എന്നിവരെ കേന്ദ്രികരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുനിലിന് വേണ്ടി പോലീസ് സംസ്ഥാനം ആകമാനം വലവീശിയിട്ടുണ്ട് . സുനിലിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ റൂറൽ പോലീസ് മേധാവിയെ 9497996979 എന്ന നമ്പറിൽ വിവരം അറിയിക്കണം എന്ന് പോലീസ് അറിയിച്ചു .

സിറ്റി റൂറൽ പോലീസിന്റെ സംയുക്ത ടീമാണ് കേസ് അന്വേഷിക്കുന്നത് എന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയുടെ ശകാരം : ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങി

January 10th, 2017

vijayanand

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മുമ്പില്‍ വെച്ച് മുഖ്യമന്ത്രിയുടെ ശകാരം കേട്ടതില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് രാജിക്കൊരുങ്ങി. ഉദ്യോഗസ്ഥരുടെ വാദങ്ങള്‍ പിന്തള്ളി വിജിലന്‍സ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി പൂര്‍ണ്ണ പിന്തുണ നല്‍കിയത് ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്.

ജേക്കബ് തോമസിനെതിരെ നിരവധി തവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് കൂട്ട അവധിക്ക് തങ്ങള്‍ തയ്യാറായതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചീഫ് സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് അദ്ദേഹത്തോടനുബന്ധിച്ച വൃത്തങ്ങള്‍ പറയുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജയില്‍ പരിഷ്കാരങ്ങള്‍ : അലക്സാണ്ടര്‍ ജേക്കബ് ഏകാംഗ കമ്മീഷന്‍

January 4th, 2017

cabinet

തിരുവനന്തപുരം : ജയില്‍ പരിഷ്കാരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് മന്ത്രിസഭായോഗം മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിനെ ഏല്‍പ്പിച്ചു. കേരളത്തിലെ 3 ഐ.ടി പാര്‍ക്കുകളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസ്സറായി ഋഷികേശ്. എസ്. നായരെ നിയമിക്കാനായി ഇന്നു നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

പോലീസ് സയന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് നോഡല്‍ ഓഫീസ്സറാണ് ഡോ. അലക്സാണ്ടര്‍ ജേക്കബ്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കോര്‍പ്പറേഷന്‍ സെക്രട്ടറി, ഓഫീസ് ജീവനക്കാര്‍ എന്നിവരുടെ പുതിയ തസ്തികകള്‍ ഉണ്ടാക്കിയതും മന്ത്രിസഭായോഗത്തിലെ മറ്റൊരു പ്രധാനപ്പെട്ട തീരുമാനമാണ്

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജേക്കബ് തോമസിന്റെ രാജി : നളിനി നെറ്റോ മുഖ്യമന്ത്രിയെ കണ്ടു

October 19th, 2016

jacob thomas_epathram

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നു ഒഴിയണമെന്നാവശ്യപ്പെട്ടു കൊണ്ട് ജേക്കബ് തോമസ് നൽകിയ രാജിക്കത്തിന് തീരുമാനമെടുക്കുന്നതിനായി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ചില വ്യക്തിപരമായ കാരണങ്ങളാൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജേക്കബ് തോമസിന്റെ രാജി. എന്നാൽ നിയമസഭയിൽ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതും രാജിക്ക് കാരണമായെന്ന് കരുതുന്നു.
ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ടായിരുന്നു കത്ത് കൈമാറിയത്. തന്നെക്കാൾ യോഗ്യതയുള്ളവരെ ഈ സ്ഥാനത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബന്ധു നിയമന വിവാദം ഇ. പി. ജയരാജൻ രാജി വെക്കാൻ തയ്യാറാകുന്നു
Next »Next Page » സൗമ്യ കേസിൽ കോടതിയിൽ ഹാജരാകുമെന്ന് കട്ജു »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine