കളക്ടര്‍മാര്‍ക്ക് ഗ്രേഡിംഗ് ഏര്‍പ്പെടുത്തും : മുഖ്യമന്ത്രി

September 22nd, 2016

pinarayi-vijayan-epathram

തിരുവനന്തപുരം : കളക്ടര്‍മാര്‍ക്ക് ഗ്രേഡിംഗ് ഏര്‍ പ്പെടുത്തും എന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍.

പ്രവര്‍ത്തന മികവ് ആയിരിക്കും ഗ്രേഡിംഗിനുള്ള മാന ദണ്ഡം. കളക്ടര്‍ മാരു ടെയും വകുപ്പു മേധാവി കളു ടേയും യോഗ ത്തി ലാണ് മുഖ്യമന്ത്രി ഇക്കാര്യം അറി യിച്ചത്.

സര്‍ക്കാര്‍ പരിപാടി കള്‍ വിജയി പ്പിക്കു ന്നതും ഭൂമി ഏറ്റെടു ക്കുന്നതും അടിസ്ഥാന മാക്കി യായി രിക്കും ഗ്രേഡിംഗ് രേഖ പ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കളക്ടര്‍ മാർ ജന സമ്പര്‍ക്ക പരി പാടി നടത്തു കയും റവന്യൂ ഭൂമി കയ്യേറ്റ ങ്ങള്‍ തടയാന്‍ കളക്ടര്‍ മാര്‍ നടപടി എടുക്കു കയും ചെയ്യണം. രാഷ്ട്രീയ സമ്മർദ്ദ ങ്ങൾക്ക് പൊലീസു കാർ വഴങ്ങരുത് എന്നും മുഖ്യമന്ത്രി കൂട്ടി ച്ചേർത്തു

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷുക്കൂർ വധം​ : സി. ബി. ഐ. ക്കു​ വിടാനുള്ള ഉത്തരവിന്​ സ്​റേറ

June 27th, 2016

കൊച്ചി: അരിയിൽ ഷുക്കൂർ വധ ക്കേസ്​ സി. ബി. ഐ. ക്കു​ വിടാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്​ ഡിവിഷൻ ബഞ്ച് സ്​റ്റേ ചെയ്തു. സി. പി. എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാ​േജഷ്​ എം. എൽ. എ.എന്നിവർ നൽകിയ അപ്പീൽ ഹരജി യിലാണ്​ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​. അന്വേഷണ നടപടികൾ നിർ ത്തി വെക്കാനും സി. ബി. ഐ. ക്കു നിർദേ ശം നൽകിയിട്ടുണ്ട്​.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജഗതി ശ്രീകുമാർ മരിച്ചു എന്ന് വ്യാജ വാർത്ത : സൈബർ പൊലീസ് കേസെടുത്തു

November 28th, 2015

actor-jagathy-sree-kumar-ePathram
തിരുവനന്തപുരം : പ്രമുഖ നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചു എന്ന് വ്യാജ സോഷ്യല്‍ മീഡിയ കളില്‍ പ്രചരിപ്പിച്ച സംഭവ ത്തില്‍ സൈബർ പൊലീസ് കേസെടുത്തു.

ഇന്നലെ വൈകുന്നേര മാണ് നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ച തായി സോഷ്യല്‍ മീഡിയ യില്‍ വാര്‍ത്ത പരന്നത്. അപകട ത്തെ തുടര്‍ന്നു ചികിത്സ യില്‍ ആയി രുന്ന ജഗതി ശ്രീകുമാറിന്റ ആരോഗ്യ നില മെച്ചപ്പെട്ട് വരികയാണ്.

ജഗതി ശ്രീകുമാർ ഹൃദയാ ഘാതം മൂലം മരിച്ചു എന്ന്‍ മനോരമ ന്യൂസിന്റെ പേരിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നത്. സംഭവ ത്തിൽ മനോരമ ന്യൂസും ജഗതി യുടെ മകൻ രാജ്കുമാറും നൽകിയ പരാതി യിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തി രിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on ജഗതി ശ്രീകുമാർ മരിച്ചു എന്ന് വ്യാജ വാർത്ത : സൈബർ പൊലീസ് കേസെടുത്തു

ടി. പി. വധം : മൊബൈല്‍ രേഖകള്‍ക്കായി കേന്ദ്രത്തിന് കത്ത്

November 25th, 2015

tp-chandrashekharan-epathram
കൊച്ചി : ടി. പി. ചന്ദ്ര ശേഖരന്‍ വധത്തിലെ ഗൂഢാലോചന യെ ക്കുറിച്ചുള്ള അന്വേഷണത്തിനായി മൊബൈല്‍ ഫോണ്‍ രേഖ കള്‍ ലഭ്യമാക്കണം എന്നാ വശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ക്ക് വീണ്ടും കത്തയച്ചു. ഇത് മൂന്നാം തവണ യാണ് ആഭ്യന്തര വകുപ്പ് കത്തയച്ചത്.

മൊബൈല്‍ ഫോണ്‍ കമ്പനി കളില്‍ നിന്നുള്ള രേഖ കള്‍ ലഭിക്കാത്ത തിനാല്‍ ടി. പി. വധക്കേസിന്റെ ഗൂഢാലോചന ക്കേസിന്റെ അന്വേഷണം വഴി മുട്ടി യിരിക്കുക യാണ്. രേഖ കളില്‍ പലതും അന്വേഷണ സംഘം സംഘടി പ്പിച്ചി ട്ടുണ്ട് എങ്കിലും കോടതി യില്‍ സമര്‍പ്പി ക്കാന്‍ ഇവയുടെ സാക്ഷ്യ പ്പെടുത്തിയ ഔദ്യോഗിക രേഖ ആവശ്യ മാണ്. ഉന്നത സി. പി. എം. നേതാക്ക ളുടെയും മൊബൈല്‍ ഫോണ്‍ രേഖ കള്‍ നല്‍കാന്‍ ടെലിഫോണ്‍ കമ്പനികള്‍ തയ്യാറായി രുന്നില്ല.

ഇക്കാര്യം ആവശ്യപ്പെട്ട് മുമ്പ് രണ്ടു പ്രാവശ്യം സംസ്ഥാന ആഭ്യ ന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ക്ക് കത്തയ ച്ചിരുന്നു എങ്കിലും നടപടികള്‍ ഉണ്ടായി രുന്നില്ല.

- pma

വായിക്കുക: , , , , , ,

Comments Off on ടി. പി. വധം : മൊബൈല്‍ രേഖകള്‍ക്കായി കേന്ദ്രത്തിന് കത്ത്

ഓണ്‍ലൈന്‍ പെണ്‍‌വാണിഭം: രശ്മി ആര്‍ നായരും രാഹുല്‍ പശുപാലും പിടിയില്‍

November 18th, 2015

കൊച്ചി:വിവാദമായ ‘കിസ് ഓഫ് ലൌ’ നായകനും നായികയും ഓണ്‍‌ലൈന്‍ പെണ്‍ വാണിഭ കേസില്‍ കുടുങ്ങി. ബിക്കിനി മോഡലും രശ്മി ആര്‍.നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലുമാണ് ‘ഓപറേഷന്‍ ഡാഡി’ എന്നു പേരിട്ട് ക്രൈംബ്രാഞ്ച് ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടിയിലായത്.
ഇവര്‍ക്കൊപ്പം കാസര്‍കോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടയുമായ അഷ്‌റഫും ഉള്‍പ്പെടെ അഞ്ചു പേര്‍ കൂടെ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ അന്യസംസ്ഥനത്തു
നിന്നും ഉള്ള സ്ത്രീകളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉള്ളതയി കരുതുന്നു. രശ്മിയെ ഭര്‍ത്താവ് രാഹുല്‍ ആണ് കസ്റ്റമേഴ്സ് ചമഞ്ഞെത്തിയ പോലീസ് സംഘത്തിന്റെ അടുത്തെത്തിച്ചതെന്നും സൂചനയുണ്ട്.

ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍‌വാണിഭ നടത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി
സൈബര്‍ സെല്ലിന്റെ കൂടെ സഹായത്താല്‍ നടത്തിയ റെയ്ഡിലാണ് രാഹുല്‍ പശുപാലും രശ്മിയുമടക്കം ഉള്ളവര്‍ പിടിയിലായത്. കാസര്‍കോഡ്, കൊച്ചി,
മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നു. അറസ്റ്റിലായവരെ വിശദമായ ചോദ്യം ചെയ്യലിനു വിധേയരാക്കിക്കൊണ്ടിരിക്കുകയാണ്.ഫേസ് ബുക്ക് വഴിയും ഡേറ്റിംഗ് സൈറ്റുകള്‍ വഴിയും നടത്തിയിരുന്ന പെണ്‍‌വാണിഭ ഇടപാടുകള്‍ കുറച്ച് കാലമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. കൊച്ചു
സുന്ദരി എന്ന ഫേസ്ബുക്ക് പേജ് പെണ്‍‌വാണിഭക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. ഇറ്റക്കാലത്ത് ഈ പേജ് അപ്രത്യക്ഷമായി
എങ്കിലും വീണ്ടും അത് പ്രത്യക്ഷപ്പെട്ടു. ധാരാളം പേര്‍ ഈ പേജ് ലൈക്ക് ചെയ്തിരുന്നു. രാഹുല്‍ പശുപാല്‍ ആണ് ഈ പേജിന്റെ അഡ്മിന്‍ എന്നാണ് സൂചന.

ബിക്കിനി മോഡല്‍ എന്ന ലേബലില്‍ രശ്മിയുടെ അര്‍ദ്ധനഗ്നമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നത് പെണ്‍‌വാണിഭത്തിനു ഡിമാന്റ്കൂ ട്ടുവാന്‍ ആണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ആകാരവടിവ് കാത്തു സൂക്ഷിക്കുന്ന രശ്മി അടുത്തിടെ അതിരപ്പിള്ളിയില്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അരുവിയിലെ വെള്ളത്തില്‍ ബിക്കിനിയിട്ട് കുളിക്കുന്നതും പാറയുടെ മുകളില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറല്‍ ആയിരുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ദമ്പതികളാണ് രാഹുലും രശ്മിയും. ബിക്കിനി മോഡല്‍ എന്ന നിലയില്‍ രശ്മിക്ക് രാഹുലിന്റെ പൂര്‍ണ്ണ പിന്തുണയും ഉണ്ട്. അഞ്ചുവയസുള്ള മകനുണ്ട് ഇരുവര്‍ക്കും. താന്‍ ചെയ്യുന്ന ജോലിയെ കുറിച്ച് മകനു പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് രശ്മി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സ്കൂള്‍ അധ്യാപികയുടെ മകളാണ് എഞ്ചിനീയറിംഗ് ബിരുധ ധാരികൂടിയായ രശ്മി ആര്‍.നായര്‍. അടുത്തിടെയാണ് ഇവര്‍ ഡി.വൈ.എഫ്.ഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്.

നേരത്തെ മാറിടം അല്പം മാത്രം മറച്ചു വച്ചുകൊണ്ടുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഒരു വിദേശ മാഗസിന്റെ മോഡല്‍ ആണെന്നാണ് രശ്മി അവകാശപ്പെടുന്നത്. ആര്‍ഭാട ജീവിതം നയിച്ചിരുന്ന രശ്മി-രാഹുല്‍ ദമ്പതിമാര്‍ക്ക് ധാരാളം ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ഉണ്ട്. വിദേശികളുമായി ഈ പെണ്‍‌വാണിഭ സംഘത്തിനു ബന്ധം ഉണ്ടോ എന്നും സംശയമുണ്ട്.

അര്‍ദ്ധനഗ്ന ഫോട്ടോകളും പ്രകോപനപരമായ പരാമര്‍ശങ്ങളും കോണ്ട് ഓണ്‍ലൈനില്‍ സജീവമാണ് രശ്മിയും രാഹുലും. ഇതിന്റെ മറവില്‍ പെണ്‍‌വാണിഭമായിരുന്നു സംഘം ചെയ്തുകൊണ്ടിരുന്നതെന്നാണ് പുറത്തുവന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. ഒരു രാത്രിക്ക് രശ്മി അമ്പതിനായിരം രൂപയാണ് വാങ്ങിയിരുന്നതെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഓണ്‍ലൈനില്‍ ആവശ്യക്കാരെ കണ്ടെത്തി തുക പറഞ്ഞുറപ്പിച്ച ശേഷം സ്ത്രീകളെ സപ്ലൈ ചെയ്യുകയാണ് ഇത്തരം സംഘങ്ങളുടെ രീതി. ആവശ്യക്കാരനു മേല്‍ കൃത്യമായ ട്രാക്കിംഗ് ഉണ്ടായിരിക്കും. ഡിമന്റനുസരിച്ച് ഒരു രാത്രിക്ക് മുപ്പതിനായിരം മുതല്‍ മുക്കാല്‍ ലക്ഷം രൂപവരെ ആവശ്യപ്പെടുന്നതായാണ് അറിയുന്നത്.ഫെസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനു ഏഴുപേരെയും

അറസ്റ്റ് ചെയ്തിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്ഥാനാര്‍ത്ഥി പട്ടിക ലഹരി വിമുക്ത മാക്കണം : മദ്യ നിരോധന സമിതി
Next »Next Page » ടി. പി. വധം : മൊബൈല്‍ രേഖകള്‍ക്കായി കേന്ദ്രത്തിന് കത്ത് »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine