സലിം രാജിനെ ഡി.ജി.പിയ്ക്ക് ഭയമാണോ എന്ന് ഹൈക്കോടതി

October 1st, 2013

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിനെ ഡി.ജി.പിയ്ക്ക് ഭയമാണോ എന്ന് ഹൈക്കോടതി. മാഫിയകളുടെ പിടിയിലാണ് കേരളം എന്നും സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കവേ ആണ് സര്‍ക്കാരിനും ഡി.ജി.പിയ്ക്കും എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. മുഖ്യമന്ത്രിയാണെന്ന രീതിയിലാണ് സലിം രാജിന്റെ പ്രവര്‍ത്തനം. കോണ്‍സ്റ്റബിള്‍ മാത്രമായ സലിം രാജിനെ എന്തിനിങ്ങനെ പേടിക്കുന്നു എന്നും കോടതി ചോദിച്ചു. സലിം രാജിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗൌരവമുള്ള ആരോപണങ്ങള്‍ ആണെന്നും കോടതി പറഞ്ഞു.

ഭൂമി തട്ടിപ്പ് കേസില്‍ സലിം രാജിനു അനുകൂലമായ നിലപാട് സര്‍ക്കാര്‍ എടുത്തതായി ആക്ഷേപം ഉയര്‍ന്നിരുന്നു. സലിം രാജിന്റെ ഫോണ്‍ രേഖകള്‍ ഹാജരാക്കുന്നതിന് എന്ത് തടസ്സമാണ്‍` ഉള്ളതെന്ന് അറിയിച്ചുകൊണ്ട് സത്യവാങ്ങ് മൂലം സമര്‍പ്പിക്കുവാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ അത് സമര്‍പ്പിച്ചിട്ടില്ല.

വ്യാജ രേഖകള്‍ ചമച്ച് തിരുവനന്തപ്രുരം ജില്ലയിലെ കടകമ്പള്ളിയിലും എറണാകുളം ജില്ലയിലെ പത്തടിപ്പാലത്തും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് കേസ്. സലിം രാജിനെതിരെ വേറെയും കേസുകള്‍ ഉണ്ട്. അടുത്തിടെ കോഴിക്കോട് വച്ച് സിനിമാ സ്റ്റൈലില്‍ കാറു തടഞ്ഞ് നിര്‍ത്തി യാത്രക്കാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ തടഞ്ഞു വച്ച് സലിം രാജിനെ പോലീസില്‍ ഏല്പിച്ചിരുന്നു. ഈ കേസില്‍ സലിം രാജ് റിമാന്റിലാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ റിക്രൂട്ട്മെന്റ്; തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാര്‍

October 1st, 2013

കൊച്ചി: കാശ്മീരിലേക്ക് യുവാക്കളെ ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട്മെന്റ് നടത്തിയെന്ന കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി. ഐ.എന്‍.എ പ്രത്യേക കോടതിയില്‍ ജഡ്ജിയായ എസ്.വിജയകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. 18 പ്രതികളില്‍ അഞ്ചു പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. ദേശ വിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധം, അനധികൃതമായി ആയുധങ്ങള്‍ കയ്യില്‍ വെക്കല്‍ തുടങ്ങി വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. അബ്ദുള്‍ ജലീലാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ പ്രതികളായ പാക്കിസ്ഥാന്‍ പൌരന്‍ വാലി, മുഹമ്മദ് സബിര്‍ എന്നിവരെ ഇനിയും കണ്ടെത്തുവാനായിട്ടില്ല. ഈ കേസില്‍കുറ്റക്കാരാണെന്ന് കണ്ടെത്തിയ തടിയന്റവിട നസീര്‍, സര്‍ഫാസ് നവാസ് എന്നിവര്‍ ബാംഗ്ലൂര്‍ സ്ഫോടനക്കെസിലും പ്രതികളാണ്.

പ്രതികള്‍ക്ക് ലഷ്കര്‍ ഈ തൊയിബ്ബയെന്ന സംഘടനയുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് ഫണ്ട് ലഭിച്ചതായും ഐ.എന്‍.എ കോടതിയില്‍ പറഞ്ഞിരുന്നു. 180-ല്‍ പരം സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികളായ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തൈക്കണ്ടി ഫയാസ്, താ‍യത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, പരപ്പനങ്ങാടി അബ്ദുള്‍ റഹീം, വെണ്ണല മുഹമ്മദ് യാ‍സിന്‍ തുടങ്ങിയവവരാണവര്‍. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ ഉള്ള ചിലര്‍ കാശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുവാന്‍ രഹസ്യ യോഗം ചെര്‍ന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഐ.എന്‍.എ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. 2012-ല്‍ ആണ് കേസില്‍ വിചാരണ ആരംഭിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പര്‍ദക്കുള്ളില്‍ സ്വര്‍ണ്ണം കടത്തിയ സ്ത്രീകള്‍ അറസ്റ്റില്‍

September 19th, 2013

purdah-epathram

നെടുമ്പാശ്ശേരി: പര്‍ദക്കുള്ളില്‍ 20 കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ നെടുമ്പശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബായില്‍ നിന്നും സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി ആസിഫ്, തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശിനി ആരിഫ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പര്‍ദക്കുള്ളില്‍ ജാക്കറ്റില്‍ വിദഗ്ദ്ധമായി സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു . ഭര്‍ത്താക്കന്മാര്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ഇവര്‍ വിമാനയാത്ര നടത്തിയത്. പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സംശയം തൊന്നിയതിനെ തുടര്‍ന്ന് വീണ്ടും പരിശോധിക്കുകയായിരുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘങ്ങളുടെ കാരിയര്‍ മാരാണൊ ഇവര്‍ എന്നും സംശയമുണ്ട്. ഷൂസിനുള്ളിലും ബാഗിനുള്ളിലും ഒളിപ്പിച്ചും സ്വര്‍ണ്ണം കള്ളക്കടത്ത് നടത്താറുണ്ടെങ്കിലും പര്‍ദയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ സ്തീകള്‍ അടുത്ത കാലത്തൊന്നും പിടിയിലായിട്ടില്ല. അറസ്റ്റിലായവരെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണ്.

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിച്ചതോടെ വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്ക് സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ളവരാണ് പിടികൂടപ്പെട്ടവരില്‍ അധികവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാഴ്ചക്കിടെ ഏഴു പേരില്‍ നിന്നും ഏഴരക്കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. ഇതില്‍ ഒരു സംഘം ടോര്‍ച്ചിലെ ബാറ്ററിക്കുള്ളില്‍ ഈയ്യത്തില്‍ പൊതിഞ്ഞ നിലയിലാണ് കൊണ്ടു വന്നിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂരില്‍ പുഴയില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

September 19th, 2013

വാടാനപ്പള്ളി: ഏങ്ങണ്ടിയൂരില്‍ കനോലി കനാലില്‍ ലൈഫ് ബോട്ട് മുങ്ങി കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വേട്ടയ്ക്കൊരുമകന്‍ കടവിനടുത്ത് താമസിക്കുന്ന മേലേടത്ത് മോഹനന്‍ (60), മേലേടത്ത് നരേന്ദ്ര ബാബു (58) എന്നിവരുടെ മൃതദേഹങ്ങളാണ് ചേറ്റുവ പാലത്തിനു സമീപത്തുനിന്നും കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കടലിലേക്ക് ഒഴുകി പോകാതിരിക്കുവാന്‍ പുഴക്ക് കുറുകെ ഊന്നു വലകെട്ടിയിരുന്നു. രാത്രി എട്ടുമണിയോടെ നരേന്ദ്ര ബാബുവിന്റെ മൃതദേഹം ഇതിനു സമീപത്ത് അടിഞ്ഞു. രാത്രി 12 മണിയോടെ മോഹനന്റെ മൃതദേഹവും കണ്ടെത്തി.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് ഇവര്‍ പുഴയില്‍ വീണത്. വായുനിറച്ച ബോട്ടില്‍ അടുത്ത ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കണ്ടശ്ശാംകടവ് ജലോത്സവത്തിനു പോയതായിരുന്നു ഇവര്‍. ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴയിലേക്ക് നരേന്ദ്ര ബാബു വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങി.ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന കുട്ടികളെ മോഹനന്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് നരേന്ദ്ര ബാബുവിനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് വാടാനപ്പള്ളി പോലീസും ഫയര്‍ഫോഴ്സും എത്തി നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചില്‍ തുടര്‍ന്നു എങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ ആയില്ല.

പി.എ.മാധവന്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് നാവികസേന കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ബൈനോക്കുലര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. ഇതിനിടെ രാവിലെ ഒമ്പതുമണിക്ക് എത്തും എന്ന് അറിയിച്ച ഹെലികോപ്റ്റര്‍ ഉച്ചക്ക് രണ്ടുമണിയോടെ ആണ് എത്തിയത്. പ്രവാസികളായിരുന്ന ഇരുവര്‍ക്കും വലിയ ഒരു സൌഹൃദ വൃന്ദം ഉണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി ആര്യാടന്റെ കൈ വെട്ടുമെന്ന് ഭീഷണി

September 18th, 2013

aryadan-muhammad-epathram

കണ്ണൂർ: മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കിയ ഈ. കെ. വിഭാഗം സമസ്ത നേതാവും എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി അറസ്റ്റിൽ. ഒരു പൊതു യോഗത്തിലാണ് മന്ത്രി ആര്യാടന്റെ കൈ വെട്ടുമെന്ന് ഫൈസി വിവാദപരമായ പരാമര്‍ശം നടത്തിയത്. സ്വന്തം വകുപ്പില്‍ ഒരു ടയര്‍ പോലും വാങ്ങിക്കൊടുക്കുവാന്‍ കഴിയാത്ത ആര്യാടന്‍ മുഹമ്മദ് കാന്തപുരത്തിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി സമസ്തയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും, അങ്ങിനെ ചെയ്യുന്ന ആര്യാടന്റെ കൈ വെട്ടുമെന്നുമാണ് നാസര്‍ ഫൈസി പറഞ്ഞത്.

ഇതേ തുടര്‍ന്ന് ഞായറാഴ്ച ഫൈസിയെ തളിപ്പറമ്പ് എസ്. ഐ. അനില്‍ കുമാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. ഫൈസിയുടെ പ്രസംഗത്തിന്റെ റിക്കോര്‍ഡുകള്‍ പോലീസിന്റെ പക്കല്‍ ഉണ്ടെന്നാണ് സൂചന. ഭീഷണിപ്പെടുത്തൽ, അനുവാദമില്ലാതെ പൊതു യോഗം സംഘടിപ്പിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ഏതാനും എസ്. കെ. എസ്. എസ്. എഫ്. പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു
Next »Next Page » ഏങ്ങണ്ടിയൂരില്‍ പുഴയില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine