വീടിനു മുമ്പിലെ മദ്യപാനം ചോദ്യം ചെയ്തതിനു വീട്ടമ്മയെ ആക്രമിച്ച് നഗ്നയാക്കി വലിച്ചിഴച്ചു

October 28th, 2013

കൊല്ലം: കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ വീടിനു മുമ്പിലെ മദ്യപാനം ചോദ്യം ചെയ്തതിനു ഒമ്പതംഗ അക്രമിസംഘം വീട്ടമ്മയെ മര്‍ദ്ദിക്കുകയും നഗ്നയാക്കി വലിച്ചിഴക്കുകയും ചെയ്തു. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം വീട്ടമ്മയുടെ മുഖത്തടിച്ചും അടിവയറ്റില്‍ തൊഴിച്ചും നിലത്തിടുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞുസംഭവം കണ്ട് തടയാനെത്തിയ സ്കൂള്‍ വിദ്യാര്‍ഥികളായ ആണ്മക്കള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. നിലവിളികേട്ട് എത്തിയ അയല്‍വാസികളേയും സംഘം ആക്രമിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതമായി പരിക്കേറ്റ വീട്ടമ്മയെ ശാസ്താം കോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ച് ബഹളം വെക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന സംഘം നാട്ടുകാര്‍ക്ക് ശല്യമാണെങ്കിലും ഇവരുടെ ഭീഷണി ഭയന്ന് പലരും പ്രതികരിക്കാതിരിക്കുകയായിരുന്നു. പതിവായി വീടിനു മുമ്പില് ഒത്തുകൂടി ശല്യം ഉണ്ടാക്കുന്ന സംഘത്തിന്റെ ശല്യം സഹിക്ക വയ്യാതെയാണ് വീട്ടമ്മഅവരെ ചോദ്യം ചെയ്തത്. ഇതാണ് മദ്യപ സംഘത്തെ പ്രകോപിതരാക്കിയത്. സംഭവത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രതികള്‍ക്കെതിരെ ജ്യാമമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യദാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ഋഷിരാജ് സിങ്ങെന്ന് നടന്‍ മോഹന്‍ ലാല്‍

October 22nd, 2013

തിരുവനന്തപുരം: ഋഷിരാജ് സിങ്ങ് ഐ.പി.എസ് മോട്ടോര്‍വാഹന വകുപ്പില്‍ നടത്തിവരുന്ന പരിഷ്കാരങ്ങളെ പ്രശംസിച്ച് നടന്‍ മോഹന്‍ ലാലിന്റെ ബ്ലോഗ് കുറിപ്പ്. ഋഷിരാജ് സിങ്ങ് താങ്കളാണ് സൂപ്പര്‍ സ്റ്റാര്‍ എന്ന തലക്കെട്ടില്‍ കം‌പ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗ്ഗില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം നടത്തുന്ന നല്ല കാര്യങ്ങളെ എടുത്ത് പറയുന്നു. റോഡുകളുടെ രക്ഷകനായാണ് മോഹന്‍ ലാല്‍ വിശേഷിപ്പിക്കുന്നത്. മലയാളിയുടെ തലയില്‍ ഹെല്‍മെറ്റ് വെപ്പിച്ച അമിത വേഗതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ സാധിച്ച അഴകുള്ള മീശയും ആരെടാ എന്ന മുഖഭാവവുമുള്ള ഒരാള്‍. കര്‍ശന നിയന്ത്രണങ്ങളും നടപടികളും തുടര്‍ന്ന പ്രധാന നഗരങ്ങളിലെ വാഹനാപകടങ്ങളില്‍ കുറവു വന്നിട്ടുണ്ട്. വാഹനാപകടങ്ങളില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും ഇതിന്റെ ക്രെഡിറ്റ് ഋഷിരാജ് സിങ്ങിനാണെന്നും മോഹന്‍ ലാല്‍ പറയുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

ഓടുന്ന ബസ്സില്‍ യുവതിക്ക് നേരെ പീഡന ശ്രമം

October 22nd, 2013

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ കണ്ടക്ടറും മറ്റൊരാളും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടര്‍ ഇളമക്കര സ്വദേശി ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണാടിക്കല്‍ സ്വദേശി അപ്പുവിനെ പോലീസ് തിരയുന്നു. ആലുവയില്‍ നിന്നും ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന ബസ്സ് എറണാകുളം മേനക സ്റ്റോപ്പില്‍ എത്തിയപ്പോള്‍ മുതല്‍ കണ്ടക്ടറും സഹായി അപ്പുവും യുവതിയെ ശല്യം ചെയ്യുവാന്‍ തുടങ്ങി. തുടര്‍ന്ന് സൌത്തിലെത്തിയപ്പോള്‍ യുവതി ഉറക്കെ കരഞ്ഞ് ബഹളം കൂട്ടി. ഇതോടെ കണ്ടക്ടര്‍ ദിലീപും അപ്പുവും ബസ്സില്‍ നിന്നും ഇറങ്ങി ഓടി. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ബസ്സ് കസ്റ്റഡിയില്‍ എടുത്തു. ദിലീപിനെ പിന്നീട് വൈറ്റിലയില്‍ നിന്നും പിടികൂടി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാറാത്തെ ആയുധ പരിശീലനം; ഐ.എന്‍.എ കുറ്റപത്രം സമര്‍പ്പിച്ചു

October 19th, 2013

കൊച്ചി: കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയ കേസില്‍ ഐ.എന്‍.എ (ദേശീയ അന്വേഷണ ഏജന്‍സി) കുറ്റപത്രം സമര്‍പ്പിച്ചു. ശിവപുരം സ്വദേശി പി.വി. അബ്ദുള്‍ അസീസ്, കോട്ടപ്പുറം സ്വദേശി എ.വി. ഫഹദ് എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. കേസില്‍ പ്രതികളായ ഏതാനും പേരെ പിടികൂടാന്‍ ഉണ്ട്. 2013 ഏപ്രില്‍ 23 നാണ് തണല്‍ ചാരിറ്റി ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തില്‍ പോലീസ് റെയ്ഡ് നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സംഘം ചേര്‍ന്ന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണെന്നും ഇവര്‍ക്ക് വിദേശത്തു നിന്നും ധനസഹായം ലഭിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനം നടത്തുവാന്‍ ആയുധ പരിശീലനം നല്‍കല്‍, സാമുദായിക സ്പര്‍ധക്ക് ശ്രമം നടത്തല്‍, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.

റെയ്ഡില്‍ വെടിയുണ്ട, വെടിമരുന്ന് ഉള്‍പ്പെടെ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, നാടന്‍ ബോംബ്, വടിവാള്‍, ലഘുലേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇവിടെ ആയുധപരിശീലനം നടത്തിയിരുന്നതായും സൂചനയുണ്ട്. അടുത്തിടെ പിടിയിലായ കൊടും ഭീകരന്‍ യാസിന്‍ ഭട്കലിന്റെ ബന്ധു ഈ കെസിലെ പ്രതി കമറുദ്ദീനു പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചതായും ഐ.എന്‍.എ കുറ്റപത്രത്തില്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ കറന്‍സികളും ഐഡന്‍റിറ്റി കാര്‍ഡുകളും ക്യാമ്പില്‍ നിന്നും കണ്ടെടുത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാനത്ത് സിമി സജീവമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

October 15th, 2013

anti-terrorism-epathram

തിരുവനന്തപുരം: നിരോധിത സംഘടനയായ സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) യുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് സജീവമാണെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാന ഇന്റലിജെന്‍സ് വിഭാഗം മേധാവി ടി. പി. സെന്‍ കുമാര്‍ സര്‍ക്കാറിനു സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം. സിമിയുടെ മുന്‍ പ്രവര്‍ത്തകര്‍ മറ്റു സംഘടനകളില്‍ ചേക്കേറിയതായും സംസ്ഥാനത്തിന്റെ വിവിധ മേഘലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും പറയുന്നു. കാശ്മീര്‍ റിക്രൂട്ട്മെന്റ്, അദ്ധ്യാപകന്റെ കൈവെട്ട് കേസ് തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ മൊഴികളില്‍ നിന്നും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വരികള്‍ വളച്ചൊടിച്ച് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ‘ദ അവത്തും ജിഹാദും’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് നന്മ ബുക്സ് എം. ഡി. അബ്ദു റഹ്മാന്‍ അടുത്തിടെ അറസ്റ്റിലായത്. നടക്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശവിരുദ്ധ ഉള്ളടക്കം; തേജസ് പത്രത്തിന് കാരണം കാണിക്കുവാന്‍ നോട്ടീസ്
Next »Next Page » യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ് ചന്ദ്രലേഖക്ക് ആശംസാപ്രവാഹം; ഇനി സിനിമയിലും പാടും »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine