ബാംഗ്ലൂരില്‍ എ.ടി.എം കൌണ്ടറിനുള്ളില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്പിച്ചു

November 20th, 2013

ബാംഗ്ലൂര്‍: ബാ‍ങ്ക് ഉദ്യോഗസ്ഥയായ മലയാളിയായ യുവതിയെ എ.ടി.എം കൌണ്ടറിനുള്ളില്‍ അജ്ഞാതന്‍ അതിക്രമിച്ച് കടന്ന് വെട്ടിപ്പരിക്കേല്പിക്കുകയും പണം കവരുകയും ചെയ്തു. കോര്‍പ്പറേഷന്‍ ബാങ്കില്‍ മാനേജരായ ജ്യോതി ഉദയ് ആണ് ഇന്നലെ രാവിലെ 7.10 നു ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ നിംഹാന്‍സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. എ.ടി.എമ്മില്‍ നിന്നും പണമെടുക്കുവാന്‍ കൌണ്ടറിനുള്ളില്‍ കയറിയതായിരുന്നു ജ്യോതി. പുറകെ വന്ന അക്രമി അകത്ത് കടന്ന് ഷട്ടര്‍ താഴ്ത്തി. തന്റെ കൈവശം ഉണ്ടായിരുന്ന ബാഗ് തുറന്ന് അയാള്‍ വടിവാളും തോക്കും പുറത്തെടുത്തു. തുടര്‍ന്ന് വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. വിസ്സമ്മതിച്ചപ്പോള്‍ കഴുത്തില്‍ പിടിച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് ജ്യോതി എതിര്‍പ്പൊന്നും കൂടാതെ പണം നല്‍കി. പണം കൈവശപ്പെടുത്തിയെ ശേഷം യുവതിയെ എ.ടി.എം കൌണ്ടറിന്റെ മൂലയില്‍ ഇട്ട് ഇയാള്‍ തുടരെ തുടരെ വെട്ടി. തലയ്ക്കും കഴുത്തിലും പരിക്കേറ്റ് ഇവര്‍ നിലത്ത് വീണു.

ആക്രമണത്തിനു ശേഷം അക്രമി ടവല്‍ ഉപയോഗിച്ച് വാളിലേയും കൈകളിലേയും രക്തം തുടച്ച് കളഞ്ഞു. യുവതിയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്തശേഷം ഷട്ടര്‍ തുറന്ന് പുറത്ത് പോയി. പണമെടുക്കുവാന്‍ എ.ടി.എം കൌണ്ടറില്‍ കയറിയ മറ്റൊരാളാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ കണ്ടത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമിയുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടുവാന്‍ ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ ജ്യോതിയുടെ ഭര്‍ത്താവ് ഉദയ് ബാംഗ്ലൂരില്‍ വ്യാപാരിയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

November 19th, 2013

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ
ഭാരവാഹിയുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. റവന്യൂ ഇന്റലിജെന്‍സ് നടത്തിയ ചോദ്യം ചെയ്യലില്‍ കേസിലെ പ്രധാന പ്രതിയായ നബീലിനെ അറിയാമെന്ന് ബാബു പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടാണ് തനിക്ക് പരിചയമെന്നും നബീല്‍ കള്ളക്കടത്തുകാരനാണെന്ന് അറിയില്ലായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞതായാണ് സൂചന. നബീലിന്റെ ഫ്ലാറ്റില്‍ പലതവണ ഇടവേള ബാബു സന്ദര്‍ശനം നടത്തിയതായും ഇവിടെ സ്ത്രീകള്‍ വന്നുപോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നബീലിന്റെ കണ്ണൂരിലെ അഞ്ചരക്കണ്ടിയിലെ വീടും മറ്റു പ്രതികളായ ഷഹബാസ്, അബ്ദുള്‍ ലെയ്സ് എന്നിവരുടെ വീടുകള്‍ ലെയ്സിന്റെ ഉടമസ്ഥതയിലുള്ള കണ്ണാശുപത്രി, ജ്വല്ലറി എന്നിവിടങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മണലൂരില്‍ ഹര്‍ത്താല്‍

November 5th, 2013

മണലൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയതി പ്രതിഷേധിച്ച് മണലൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിനു ആഹ്വാനം. ബ്രഹ്മകുളം കുന്നം കോരത്ത് സലിമിന്റെയും ബുഷറയുടേയും മകന്‍ ഫാസിലിനെ ഇന്നലെ രാത്രിയാണ് കൊലചെയ്യപ്പെട്ടത്. വൈകീട്ട് ആറരയോടെ വീട്ടില്‍ നിന്നും സമീപത്തെ കീഴാര ജംഗ്ഷനിലേക്ക് നടന്നു പോകുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബൈക്കില്‍ എത്തിയ അജ്ഞാത സംഘം ഫാസിലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റു രക്തം വാര്‍ന്ന ഫാസിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ ആണെന്ന് സി.പി.എം ആരോപിച്ചു. കൊല്ലപ്പെട്ട ഫാസില്‍ സി.പി.എം അംഗവും എസ്.എഫ്.ഐ മണലൂര്‍ ഏരിയ ജോയന്റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ തൈക്കാട് മേഘല ജോയന്റ് സെക്രട്ടറിയുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്വേത മേനോനെ ഇരയായി കാണുവാന്‍ സാധിക്കില്ല; കെ.മുരളീധരന്‍ എം.എല്‍.എ

November 3rd, 2013

തിരുവനന്തപുരം: സ്വന്തം പ്രസവം ചിത്രീകരിച്ച സ്ത്രീയാണ് ശ്വേതാ മേനോന്‍ എന്നും നിയമം അറിയാത്ത ആളൊ സമ്പന്നരോട് ഏറ്റുമുട്ടുവാന്‍ പേടിയുള്ള ആളോ അല്ല അതിനാല്‍ അവരെ മറ്റു കേസുകളിലെ പോലെ ഇരയായി കണക്കാക്കാന്‍ ആകില്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കേണ്ടതില്ല. ശ്വേത പരാതിയുമായി മുന്നോട്ട് വന്നാല്‍ കേസെടുക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണം എന്ന് പറഞ്ഞ മുരളീധരന്‍ കേസെടുത്താല്‍ പീതാംബരക്കുറുപ്പിനെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും വ്യക്തമാക്കി.കെ.കരുണാകരന്റെ അടുത്ത അനുയായി കൂടിയായ പീതാംബരക്കുറുപ്പ് ഇത്തരം ഒരു വിവാദത്തില്‍ ഉള്‍പ്പെട്ടത് ഐ ഗ്രൂപ്പിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്.

തന്നെ അപമാനിച്ചത് പീതാംബരക്കുറുപ്പും കണ്ടാലറിയാവുന്ന മറ്റൊരാളുമാണെന്ന് ശ്വേതാ മേനോന്‍ പോലീസിനു മൊഴി നല്‍കി. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് വനിതാ സി.ഐ സിസിലിയും സംഘവും ശ്വേതയുടെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ശ്വേതയും ഭര്‍ത്താവും ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൊല്ലത്ത് പ്രസിഡണ്ടസി ട്രോഫി വെള്ളം കളി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ ആയിരുന്നു ശ്വേതയ്ക്ക് പ്രമുഖനായ കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ വ്യക്തിയില്‍ നിന്നും അപമാനം നേരിടേണ്ടിവന്നത്. എം.പിയുടെ പേര്‍ ആദ്യ ഘട്ടത്തില്‍ ശ്വേത വെളിപ്പെടുത്തുവാന്‍ തയ്യാറായില്ലെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. പീതാംബരക്കുറുപ്പ് എം.പി ശ്വേതയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും ശ്വേത അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ കുറിച്ച് സ്ഥലത്തുണ്ടായിരുന്ന കൊല്ലം ജില്ലാ കളക്ടറോട് പരാതി നല്‍കിയെങ്കിലും തന്നോട് ശ്വേത പരാതി പറഞ്ഞില്ലെന്നാണ് കളക്ടറുടെ നിലപാട്.

ശ്വേതാ മേനോനെ പരസ്യമായി അപമാനിക്കുവാന്‍ ശ്രമിച്ചതുള്‍പ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള രാഷ്ടീയത്തില്‍ യു.ഡി.എഫിനെ വല്ലാതെ ഉലച്ചു കൊണ്ടിരിക്കുകയാണ്. സരിത എസ്. നായരും നടി ശാലു മേനോനും ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസും, പരസ്ത്രീ ബന്ധം ആരോപിച്ച് മുന്‍ ഭാര്യ യാമിനി തങ്കച്ചി നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഗണേശ് കുമാറിനു രാജിവെക്കേണ്ടി വന്നത്. ഒരു മന്ത്രിയും സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ വിദേശ യാത്രയും ഇതിനിടയില്‍ വാര്‍ത്തയായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍

October 31st, 2013

കണ്ണൂര്‍ : കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസില്‍ കെ. എസ്. ടി. എ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍. ബാല കൃഷ്ണന്‍ അറസ്റ്റിലായി.

അക്രമ വുമായി ബന്ധപ്പെട്ട് നിരവധി പേരെ കഴിഞ്ഞ ദിവസം കണ്ണൂര്‍ എസ്. പി യുടെ നേതൃത്വ ത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തിരുന്നു. കോടതി യില്‍ ഹാജരാക്കിയ ഇവര്‍ റിമാന്‍ഡി ലാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. ആര്‍. ടി. സി. ഗുരുതര പ്രതിസന്ധി യില്‍ : ആര്യാടന്‍
Next »Next Page » എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന് »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine