മണലൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയതി പ്രതിഷേധിച്ച് മണലൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിനു ആഹ്വാനം. ബ്രഹ്മകുളം കുന്നം കോരത്ത് സലിമിന്റെയും ബുഷറയുടേയും മകന്‍ ഫാസിലിനെ ഇന്നലെ രാത്രിയാണ് കൊലചെയ്യപ്പെട്ടത്. വൈകീട്ട് ആറരയോടെ വീട്ടില്‍ നിന്നും സമീപത്തെ കീഴാര ജംഗ്ഷനിലേക്ക് നടന്നു പോകുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബൈക്കില്‍ എത്തിയ അജ്ഞാത സംഘം ഫാസിലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റു രക്തം വാര്‍ന്ന ഫാസിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ ആണെന്ന് സി.പി.എം ആരോപിച്ചു. കൊല്ലപ്പെട്ട ഫാസില്‍ സി.പി.എം അംഗവും എസ്.എഫ്.ഐ മണലൂര്‍ ഏരിയ ജോയന്റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ തൈക്കാട് മേഘല ജോയന്റ് സെക്രട്ടറിയുമാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ചരമം, പോലീസ്, രാഷ്ട്രീയ അക്രമം