കോഴിക്കോട് അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ റെയ്ഡ്: ആറുപേര്‍ അറസ്റ്റില്‍

May 20th, 2013

കോഴിക്കോട്: ജില്ലയിലെ അനധികൃത പലിശയിടപാടുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് നടത്തിയ റെയ്ഡില്‍ പണവും രേഖകളും ചെക്കുകളും ആധാരങ്ങളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ ഒക്ടോപസ് എന്ന പേരില്‍ വടകര, കോഴിക്കോട്, പയ്യോളി, കൊയിലാണ്ടി, അത്തോളി, നാദാപുരം, ഉ‌ള്ള്യേരി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റു ചെയ്തു.

വടകര റൂറല്‍ എസ്.പി ടി.കെ.രാജ്‌മോഹന്റെ നേതൃത്വത്തില്‍ താമരശ്ശേരി, വടകര ഡി.വൈ.എസ്.പി മാരും നിരവധി പോലീസുകാരും പങ്കെടുത്തു. 17 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ 8 മണി മുതല്‍ ആണ് റെയ്ഡ് ആരംഭിച്ചത്. അനധികൃത പണമിടപാരുകാരെ സംബന്ധിച്ച് ജില്ലയിലെ വിവിധ പോലീസ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൊള്ളപ്പലിശക്കാരുടെ കൈകളില്‍ അകപ്പെട്ട് പലര്‍ക്കും കിടപ്പാടവും നഷ്ടപ്പെട്ടു. ഇതിന്റെ അടിസ്ഥനത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തും അനധികൃത പണമിടപാടുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. അവിടേയും നിരവധി രേഖകളും പിടിച്ചെടുക്കുകയും കുപ്രശസ്ത ഗുണ്ടകളെ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തമിഴ്‌നാടിനു വേണ്ടി ചാരപ്പണി: പ്രമുഖ പത്രങ്ങളുടെ പങ്കിനെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കും

May 5th, 2013

തിരുവനന്തപുരം: അന്തര്‍സംസ്ഥാന നദീജല വിഷയവുമായി ബന്ധപ്പെട്ട കേസുകളില്‍ കേരളത്തിന്റെ സെക്രട്ടേറിയേറ്റില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ കേരളത്തിലെ മൂന്നു പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഹായിച്ചുവെന്ന ഇന്റലിജെന്‍സ് റിപ്പോട്ട് സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. മലയാള മനോരമ, മാതൃഭൂമി, കേരള കൌമുദി എന്നീ പത്രങ്ങളുടെ പേരാണ് ഇന്റലിജെന്‍സ് മേധാവി ടി.പി.സെന്‍‌കുമാറിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത്. ഈ പത്രങ്ങളില്‍ തമിഴ്‌നാടിനു അനുകൂലമായ രീതിയില്‍ വാര്‍ത്തകള്‍ വരുന്നതായും പരാമര്‍ശമുണ്ട്. കൂടാതെ റിപ്പോര്‍ട്ടര്‍മാരുടേയും കുടുമ്പാംഗങ്ങളുടേയും തമിഴ്‌നാട് യാത്രകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ അഡ്മിഷന്‍ സംഘടിപ്പിക്കുന്നതിലും ഉണ്ണികൃഷ്ണന്‍ പ്രത്യേകം താല്പര്യം എടുക്കുന്നതായും സൂ‍ചനയുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വന്‍ വിവാദമാകുകയും തുടര്‍ന്ന് പത്രങ്ങളുടെ ഉടമകള്‍ ഇതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തു. പ്രചാരത്തില്‍ ഒന്നും രണ്ടു സ്ഥാനത്തു നില്‍ക്കുന്ന മനോരമയും മാതൃഭൂമിയും ഇത്തരം ഒരു വിവാദത്തില്‍ വന്നു പെട്ടത് വായനക്കാരിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിതിഥിയുടെ മരണം: രണ്ടാനമ്മ റം‌ല എന്ന ദേവകി അന്തര്‍ജ്ജനം മോഷണക്കേസ് പ്രതി

May 2nd, 2013

കോഴിക്കോട്: ഏഴുവയസ്സുകാരിയായ അതിഥിതിയെ പീഡിപ്പിച്ച് കൊന്ന കെസിലെ പ്രതിയായ രണ്ടാനമ്മ റം‌ല എന്ന ദേവകി അന്തര്‍ജ്ജനം മുമ്പ് മോഷണക്കേസില്‍ പ്രതി. ആലുവയില്‍ ക്ഷേത്രത്തില്‍ നടന്ന തിരുവാഭരണ മോഷണക്കേസില്‍ വിചാരണ നടന്നു വരികയാണ്. മുസ്ലിം സമുദായാംഗമായിരുന്ന റം‌ല ഇതിനോടകം മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. പതിമൂന്ന് വയസ്സുള്ളപ്പോള്‍ ആയിരുന്നു ആദ്യ വിവാഹം. പെരുമ്പാവൂ‍രില്‍ താമശിച്ചു വരവെ രാമന്‍ നമ്പൂതിരിയെ വിവാഹം കഴിച്ച ശേഷം മതം മാറി ദേവകി അന്തര്‍ജ്ജനമാകുകയായിരുന്നു. പിന്നീടാണ് അതിഥിതിയുടെ പിതാവ് സുബ്രമണ്യന്‍ നമ്പൂതിരിയെ വിവാഹം കഴിച്ചത്. രണ്ടാനമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും ഏറ്റ പീഡനങ്ങളെതുടര്‍ന്ന് ചികിത്സയില്‍ ഇരിക്കവെ ആയിരുന്നു അതിഥിതി മരിച്ചത്. തുടര്‍ന്ന് സുബ്രമണ്യന്‍ നമ്പൂതിയേയും റം‌ല എന്ന ദേവകിയെയും പോലീസ് അറസ്റ്റു ചെയ്യുകയായിരുന്ന്നു. കോടതി ഇരുവരേയും പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പോപ്പുലര്‍ ഫ്രണ്ട് ആയുധപരിശീലന ക്യാമ്പ്: അന്വേഷണം ഐ.എന്‍.എയ്ക്ക് വിടുവാന്‍ ശുപാര്‍ശ

April 28th, 2013

തിരുവനന്തപുരം: കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പിനു തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തല്‍. ഡി.ജി.പി കെ.എസ്.ബാലസുബ്രമണ്യന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സി (ഐ.എന്‍.എ) യെ ഏല്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനു ശുപാര്‍ശ ചെയ്തു. ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രഹസ്യ വിവരത്ഥിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പില്‍ നടത്തിയ പോലീസ് റെയ്ഡില്‍ മാരകായുധങ്ങളും നിരവധി ലഘുലേഖകളും ഇറാനിയന്‍ പൌരത്വം ഉള്ള ഐഡന്റിറ്റികാര്‍ഡും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചാര്‍ത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉത്തര മേഘല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എസ്.പി രാഹുല്‍ നായര്‍ അടക്കം ഉള്ളവരെ ഉള്‍പ്പെടുത്തി സംഘം അന്വേഷണം നടത്തിവരികയാണ്. ഇതിനിടയില്‍ ക്യാമ്പില്‍ റെയ്ഡ് നടക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട കമറുദ്ദീന്റെ തറവാട്ടില്‍ നിന്നും വാളുകളും, മഴു, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളും നിരവധി ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ക്യാമ്പില്‍ പങ്കെടുത്ത ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി കര്‍ണ്ണാടക പോലീസും കരുതുന്നു. കഴിഞ്ഞ ദിവസം കര്‍ണ്ണാടക പോലീസില്‍ നിന്നും ഉള്ള ഉദ്യോഗസ്ഥര്‍ നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പില്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് ഇവര്‍ കണ്ണൂരിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മട്ടന്നൂരില്‍ സ്ഫോടനത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

April 6th, 2013

കണ്ണൂര്‍: സ്ഫോടകവസ്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സ്ഫോടനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. മട്ടന്നൂര്‍ പോറാറ സ്വദേശി ദിലീപ്(31) ആണ് ഇന്നു രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ സ്ഫോടനത്തെ തുടര്‍ന്ന് ബൈക്ക് തകര്‍ന്നു കൂടാതെ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡും പോലീസ് സംഘവും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുവാനായി പരിയാരം ആശുപത്രിയിലേക്ക് മാറ്റി. വിഷുവിന്‍ പൊട്ടിക്കുവാനായി പടക്കം നിര്‍മ്മിക്കുവാനായി കരിമരുന്നുകള്‍ കൊണ്ടു പോകുകയായിരുന്നതാണോ എന്നും സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം നടത്തി വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മെഡിക്കല്‍ യോഗ്യതാ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ മലപ്പുറം സ്വദേശി പിടിയില്‍
Next »Next Page » നോക്കുകൂലിക്ക് വിമര്‍ശനം, 48 മണിക്കൂര്‍ പരാജയം: സി.ഐ.ടി.യു റിപ്പോര്‍ട്ട് »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine