ഹരിഹര വര്‍മ്മയുടെ കൊലപാതകത്തില്‍ ദുരൂഹത ഏറുന്നു

December 26th, 2012

treasure-epathram

തിരുവനന്തപുരം: രത്ന വ്യാപാരത്തിനിടെ കൊല്ലപ്പെട്ട ഹരിഹര വര്‍മ്മയുടെ മരണത്തെ ചൊല്ലിയും അദ്ദേഹത്തിന്റെ രാജ കുടുംബാംഗത്വത്തെ ചൊല്ലിയുമുള്ള ദുരൂഹതകള്‍ ഏറുന്നു. കൊലപാതകികള്‍ സഞ്ചരിച്ച വാഹനം, ബോധം കെടുത്തുവാന്‍ ഉപയോഗിച്ച ക്ലോറഫോമും പഞ്ഞിയും ഉള്‍പ്പെടെ ഉള്ള പല തെളിവുകളും പോലീസ് കണ്ടെത്തി കഴിഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട വര്‍മ്മയുടെ ഭൂതകാലം ദുരൂഹമായി മാറിയിരിക്കുന്നു. അദ്ദേഹം മാവേലിക്കര രാജ്യ കുടുംബാംഗമല്ലെന്ന് ക്ഷത്രിയ ക്ഷേമ സഭ അറിയിച്ചു. കൂടാതെ മാവേലിക്കര രാജ്യ കുടുംബത്തിലെ മറ്റൊരു മുതിര്‍ന്ന അംഗവും അദ്ദേഹത്തിനു രാജ കുടുംബവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഹരിഹര വര്‍മ്മ രാജ കുടുംബാഗമാണെന്നും ആ പേരിലാണ് 2001-ല്‍ മകളെ വിവാഹം കഴിച്ചതെന്നും വര്‍മ്മയുടെ ഭാര്യാ പിതാവ് പറയുന്നു. ഹരിഹര വര്‍മ്മ രത്ന വ്യാപാരിയാണെന്നും അദ്ദേഹത്തിന്റെ പിതാവ് ഭാസ്കര വര്‍മ്മ മാവേലിക്കര രാജ കുടുംബാഗമാണെന്നും ഭാര്യാ സഹോദരന്‍ രജഗോപാലും മാധ്യമങ്ങളോട് പറഞ്ഞു. വര്‍മ്മയ്ക്ക് രാജ കുടുംബവുമായി നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിഹര വര്‍മ്മയുടെ മരണത്തെ സംബന്ധിച്ചും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രത്നങ്ങളെ കുറിച്ചും വിശദമായ സി. ബി. ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാവിലെ പന്ത്രണ്ടു മണിയോടെ ആണ് പുതൂര്‍ക്കോണം കേരളാ നഗറിലെ വീട്ടില്‍ വച്ച് വര്‍മ്മ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. വര്‍മ്മയ്ക്കൊപ്പം ആക്രമണത്തിനിരയായ ഹരിദാസ് എന്ന വ്യക്തിയാണ് ഇക്കാര്യം അയല്‍ക്കാരെയും ബന്ധുക്കളേയും അറിയിച്ചത്. വര്‍മ്മയുടെ കൈവശം ഉണ്ടായിരുന്ന രത്നങ്ങള്‍ വാങ്ങുവാന്‍ എത്തിയവര്‍ ക്ലോറഫോം മണപ്പിച്ച് ബോധം കെടുത്തി രത്നങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടി മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടി.പി.ചന്ദ്രേശേഖരന്‍ വധക്കേസ്: പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എ മാര്‍ സന്ദര്‍ശിച്ചു

December 23rd, 2012

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എ മാര്‍ ജയിലില്‍ എത്തി സന്ദര്‍ശനം നടത്തി. സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്റെ നേതൃത്തിലുള്ള സംഘത്തില്‍ എം.എല്‍.എ മാരായ ടി.വി.രാജേഷ്, ജയിംസ് മാത്യു, കെ.കെ.നാരായണന്‍,സി.കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. ടി.പി.വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ യുവമോര്‍ച്ച മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ രജീഷ് വെളിപ്പിടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനു തലവേദനയായിട്ടുണ്ട്. താനുള്‍പ്പെടെ ഉള്ള ചിലര്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ നേരിട്ട് പങ്കാളികളാണെന്നും എന്നാല്‍ സംഘത്തിലെ ഒരാള്‍ മാത്രമേ ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടുള്ളൂ എന്നും ഇയാള്‍ വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ടി.പി.വധം പോലെ ഏറേ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടികൊലപ്പെടുത്തിയത്. രണ്ടിലും സി.പി.എമ്മിനു പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധവുമായി ബന്ധപ്പെട്ട് പോലീസിനു മുമ്പില്‍ വെളിപ്പെടുത്തിയ പലതും ഇയാള്‍ കോടതിയില്‍ നിഷേധിച്ചു. ഇയാളുടെ മൊഴി വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രജീഷിന്റെ മൊഴിയുടെ കൂടെ അടിസ്ഥാനത്തില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് പുനരന്വേഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ അനുമതിയോടെ രജീഷിന്റെ ജയിലില്‍ വച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഈ അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി ഷൌക്കത്തലിയുടെ നേതൃത്വത്തില്‍ ഉള്ള ക്രൈംബ്രാഞ്ച് സംഘം തന്നെ മര്‍ദ്ദിച്ചതായി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രജീഷിനെ സന്ദര്‍ശിച്ച നേതാക്കള്‍ ചോദ്യം ചെയ്യലിനിടെ രജീഷിനെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ഡി.വൈ.എസ്.പി ഷൌക്കത്തലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ രജീഷിനെ കോഴിക്കോട് ജയിലിലേക്ക് മാറ്റി. നേരത്തെ ഇയാളുടെ അപേക്ഷ പ്രകാരമാണ് കോഴിക്കോട് ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മറ്റിയിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകനു 22 വര്‍ഷം കഠിന തടവ്

December 21st, 2012

കാസര്‍കോട്: പത്തു വയസ്സുകാരിയായ മദ്രസ്സ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ്സ അധ്യാപകന് ജില്ലാ സെഷന്‍സ് കോടതി 22 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ശിക്ഷാവിധിയില്‍ പറയുന്നതിനാല്‍ തടവിന്റെ കാലാവധി പത്തുവര്‍ഷത്തേക്കായി ചുരുങ്ങും. ബേഡകം മൂന്നാം കടവ് മദ്രസ്സ അധ്യാപകന്‍ മലപ്പുറം മൂര്‍ക്കനാട് കുളത്തൂര്‍ സ്വദേശി വി.ടി. അയൂബ് സഖാഫിയെ ആണ് ശിക്ഷിച്ചത്. പിഴ സംഖ്യ അദ്യാപകന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴയടക്കുന്നില്ലെങ്കില്‍ ആറുമാസം കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ നേര്‍ക്ക്

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം മാനംഭംഗം ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും മുമ്പും മദ്രസ്സ് അധ്യാപകനില്‍ നിന്നും ലൈംഗിക പീഡനങ്ങള്‍ ഉണ്ടായിട്ടുള്ളതായി പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.

2008 ഓഗസ്റ്റ് 10 ന് മൂന്നാം കടവിലെ മദ്രസ്സയോട് ചേര്‍ന്നുള്ള അധ്യാപകന്റെ സ്വകാര്യ മുറിയില്‍ വൈകീട്ടാണ് പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായത്. രക്തസ്രാവത്തെ തുടര്‍ന്ന് അവശ നിലയിലായ പെണ്‍കുട്ടി വീട്ടില്‍ എത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിദഗ്ദ ചികിത്സക്ക് വിധേയയാക്കി. ക്രൂരമായ ബലാത്സംഗത്തിന് കുട്ടി വിധേയയാതായി ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ മദ്രസ്സ അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ 25 സാക്ഷികളില്‍ 15 പേരെ കോടതി വിസ്തരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ നാട്ടിലേക്ക് പോകുന്നു

December 21st, 2012

കൊച്ചി: കടല്‍ക്കൊല ക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍ ഹൈക്കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അവരെ നാട്ടിലെത്തിക്കുവാന്‍ ഇറ്റലി പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. കൊല്ലത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്ക് ഇന്നു തന്നെ ഇറ്റലിയിലേക്ക് പോകാനാകും. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ക്രിസ്തുമസ്സ് ആഘോഷിക്കുവാന്‍
നാട്ടില്‍ പോകണമെന്ന നാവികരുടെ അപേക്ഷയിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്തതോടെ കോടതി കര്‍ശന വ്യവസ്ഥകളോട് ഇവരെ പോകുവാന്‍ അനുവദിക്കുകയായിരുന്നു. ജനുവരി 10 നു കൊച്ചിയില്‍ തിരിച്ചെത്തണം, ആറു കോടി രൂപ ബാങ്ക് ഗ്യാരന്റിയായി നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ പെടുന്നു. ഇരുവരേയും ഇന്ത്യയില്‍ തിരികെ കൊണ്ടു വരാമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡറും കോണ്‍സുലേറ്റും ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഇവരുടെ അപേക്ഷയിന്മേല്‍ ഉള്ള തുടര്‍ നടപടിയുമെല്ലാം കേരള-കേന്ദ്ര സര്‍ക്കാറുകള്‍ വളരെ വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫസല്‍ വധം: കാരായിമാരുടെ ജാമ്യാപേക്ഷ തള്ളി

December 19th, 2012

കൊച്ചി:തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവരുടേയും ജാമ്യാപേക്ഷ നേരത്തെയും തള്ളിയിരുന്നു. ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ കൊടി സുനിയാണ് ഫസല്‍ വധക്കേസില്‍ ഒന്നാം പ്രതി.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്‌ കാരായി രാജന്‍. കണ്ണൂര്‍ തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയതാണ് കൊലക്ക് കാരണമായത്. 2006 ഒക്ടോബര്‍ 22 നാണ് ഫസല്‍ കൊല്ലപ്പെട്ടത്. തേജസ് പത്രത്തിന്റെ ഏജന്റായ ഫസല്‍ പുലര്‍ച്ചെ പത്ര വിതരണത്തിന് പോകുമ്പോളാണ് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസുകാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതോടെ ആണ് സി.പി.എം പ്രവര്‍ത്തകരുടെ പങ്കുള്‍പ്പെടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ പുറത്ത് വന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജസ്റ്റിസ്.കെ.ജി.ബിയുടെ രാജി ആവശ്യപ്പെട്ട് എറണാകുളം നഗരത്തില്‍ യുവാവിന്റെ നഗ്നയോട്ടം
Next »Next Page » നമ്പി നാരായണൻ ഹൈക്കോടതിയിൽ »



  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine