കൈവെട്ട് കേസ്; എന്‍.ഐ.എ ഇന്റര്‍പോളിന്റെ സഹായം തേടുന്നു

September 18th, 2011
joseph-epathram
കൊച്ചി: തൊടുപുഴ ന്യൂമാന്‍സ് കോളേജ് അദ്യാപകന്റെ കൈവെട്ടിമാറ്റിയ കേസില്‍ വിദേശത്തെക്ക് കടന്നു കളഞ്ഞ എട്ടു പ്രതികളെ പിടികൂടുവാന്‍  ഇന്റര്‍ പോളിന്റെ സഹായം തേടുമെന്ന് കേസന്വേഷിക്കുന്ന സംഘം ഐ.എന്‍.എ കോടതിയെ അറിയിച്ചു. ഇതിനായി അന്താരാഷ്ട്ര ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിക്കും. വിദേശത്തേക്ക് കടന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുവാന്‍ ഉത്തരവിടണമെന്നും സംഘം കോടതിയോട് അഭ്യര്‍ഥിച്ചു. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാക്കിയതിനാല്‍ ജാമ്യം അനുവദിക്കാനമെന്ന് ആവശ്യപ്പെട്ട് റിമാന്റില്‍ കഴിയുന്ന പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. കൈവെട്ട് കേസില്‍ വിദേശത്തുനിന്നും സാമ്പത്തിക സഹായം ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ റിമാന്റില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതിയില്‍ വാദിച്ചു. മാത്രമല്ല എന്‍.ഐ.എ നിയമപ്രകാരം അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് 180 ദിവസം കഴിഞ്ഞേ ജാമ്യത്തിന് അര്‍ഹതയുള്ളൂ എന്നും ഐ.എന്‍.എ ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സഭാതര്‍ക്കം; കോലഞ്ചേരിയില്‍ നിരോധനാജ്ഞ

September 12th, 2011
kolenchery-church-epathram
കോലഞ്ചേരി: ഓര്‍ത്തഡോക്സ്, യാക്കോബായ സഭാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കോലഞ്ചേരിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന്  കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ദേവാലയത്തിന്റേയും കോട്ടൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളിയുടെയും ഉള്ളില്‍ പ്രവേശിക്കുന്നതിനും 250 മീറ്ററിനുള്ളിലുള്ള പ്രദേശത്ത് കൂട്ടം കൂ‍ടുന്നതിനും വിലക്കിക്കൊണ്ട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലു ദിവസത്തേക്കാണ് നിരോധനം. സഭാതര്‍ക്കം കോടതിയുടെ പരിഗണനയിലാണിരിക്കുന്നത്. 1934-ലെ ഭരണഘടനപ്രകാരം കോലഞ്ചേരി പള്ളിയുടെ ഭരണം നടത്തേണ്ടതാണെന്ന ജില്ലാകോടതി ഉത്തരവുണ്ട്. ഇതേ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും മറുവിഭാഗം ഇതിനെതിരെ സംഘടിക്കുകയുമായിരുന്നു. പള്ളിയില്‍ ആരാധന നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ശ്രേഷ്ഠ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ ഉപവസവും നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഞായറാഴ്ച പ്രാര്‍ഥന നടത്തുന്നതില്‍ നിന്നും ജില്ലാകളക്ടര്‍ ഇരു വിഭാഗത്തേയും വിലക്കി.
ഞായറാ‍ഴ്ച രാവിലെ യാക്കോബായ സഭാംഗങ്ങളും ഓര്‍ത്തഡോക്സ് വിഭാഗക്കാരും പള്ളിയില്‍ പ്രാര്‍ഥിക്കുവാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞു കൊണ്ട് വൈദികരുടെ നേതൃത്വത്തില്‍ സംഘടിച്ചു. ഇതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥയായി. പള്ളിയിലേക്ക് പ്രവേശിക്കുവാനുള്ള ശ്രമത്തെ പോലീസ് തടഞ്ഞു. ആരാധനാലയത്തിന്റെ അകത്തുണ്ടായിരുന്നവരെ പള്ളിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അമ്പതിലധികം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പള്ളി തല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായി കോടതി വിധിയുണ്ടെന്നും എന്നിട്ടും ആരാധനാ സ്വാതന്ത്ര്യം തടയുന്നത് നീതിയല്ലെന്നും കാത്തോലിക്കാ ബാവ വ്യക്തമാക്കി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐസ്‌ക്രീം കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യും

August 17th, 2011

kunjalikutty-epathram

കോഴിക്കോട്: വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കോഴിക്കോട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിയെ ചോദ്യം ചെയ്യുന്നകാര്യമായിരുന്നു യോഗത്തിലെ മുഖ്യവിഷയം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ എന്നു ചോദ്യം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വ്യവസായിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെഎ റൗഫ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് ഐസ്‌ക്രീം കേസിന് വീണ്ടും ചൂടുപിടിച്ചത്. റൗഫിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു.
രണ്ടാം അന്വേഷണത്തില്‍ കേസിലെ മുഖ്യ സാക്ഷിയായ സാമൂഹിക പ്രവര്‍ത്തക കെ അജിത, റൗഫ് എന്നിവരുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോവളത്ത് കന്യാസ്ത്രിയുടെ മൃതദേഹം കണ്ടെത്തി

August 17th, 2011

കോവളം: കോവളത്തിനടുത്തുള്ള കോണ്‍‌വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രിയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറെ പൂങ്കുളത്തുള്ള ഹോളി ക്രോസ് കോണ്‍‌വെന്റിലെ സിസ്റ്റര്‍ മേരി ആല്‍‌സിയ (47)യെ ആണ് രാവിലെ സമീപത്തുള്ള വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കോണ്‍‌വെന്റിലെ മറ്റൊരു കന്യാസ്ത്രിയാണ് മൃതദേഹം കണ്ടത്. കോട്ടയം വാന്‍വട്ടം സ്വദേശിനിയായ സിസ്റ്റര്‍ ഇരുപതിലധികം വര്‍ഷമായി ഈ കോണ്‍‌വെന്റില്‍ താമസിച്ചു വരികയാണ്. കോണ്‍‌വെന്റിനു സമീപത്തുള്ള സിസ്റ്റര്‍ മേരി ആല്‍‌സിയ ഹോളി ക്രോസ് സ്കൂള്‍ അദ്യാപികയാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തച്ചങ്കരിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

August 14th, 2011

tomin-thachenkary-epathram

കൊച്ചി: വിവിധ കേസുകളിലായി ആരോപണ വിധേയനായ ഐജി ടോമിന്‍.ജെ. തച്ചങ്കരിയെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്ന് ആശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് മൂത്തേടന്‍റെ നേതൃത്വത്തി മാര്‍ച്ച് നടത്തി . അദ്ദേഹത്തിന്‍റെ കൊച്ചിയിലെ വസതിയിലേക്കാണു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പറവൂര്‍ കേസുമായി ബന്ധപ്പെട്ടു തച്ചങ്കരിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി.എസ് വഞ്ചകന്‍:പി ജയരാജന്‍, ആക്ഷേപം നേതൃത്വം വിലക്കി
Next »Next Page » വയല്‍ നികത്തി നിര്‍മ്മിച്ച ഹോട്ടല്‍ ഉദ്‌ഘാടനത്തിന്‌ മുഖ്യമന്ത്രി »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine