ഐസ്‌ക്രീം കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യും

August 17th, 2011

kunjalikutty-epathram

കോഴിക്കോട്: വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. കോഴിക്കോട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിയെ ചോദ്യം ചെയ്യുന്നകാര്യമായിരുന്നു യോഗത്തിലെ മുഖ്യവിഷയം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ എന്നു ചോദ്യം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വ്യവസായിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെഎ റൗഫ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയതോടെയാണ് ഐസ്‌ക്രീം കേസിന് വീണ്ടും ചൂടുപിടിച്ചത്. റൗഫിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു.
രണ്ടാം അന്വേഷണത്തില്‍ കേസിലെ മുഖ്യ സാക്ഷിയായ സാമൂഹിക പ്രവര്‍ത്തക കെ അജിത, റൗഫ് എന്നിവരുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോവളത്ത് കന്യാസ്ത്രിയുടെ മൃതദേഹം കണ്ടെത്തി

August 17th, 2011

കോവളം: കോവളത്തിനടുത്തുള്ള കോണ്‍‌വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രിയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറെ പൂങ്കുളത്തുള്ള ഹോളി ക്രോസ് കോണ്‍‌വെന്റിലെ സിസ്റ്റര്‍ മേരി ആല്‍‌സിയ (47)യെ ആണ് രാവിലെ സമീപത്തുള്ള വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കോണ്‍‌വെന്റിലെ മറ്റൊരു കന്യാസ്ത്രിയാണ് മൃതദേഹം കണ്ടത്. കോട്ടയം വാന്‍വട്ടം സ്വദേശിനിയായ സിസ്റ്റര്‍ ഇരുപതിലധികം വര്‍ഷമായി ഈ കോണ്‍‌വെന്റില്‍ താമസിച്ചു വരികയാണ്. കോണ്‍‌വെന്റിനു സമീപത്തുള്ള സിസ്റ്റര്‍ മേരി ആല്‍‌സിയ ഹോളി ക്രോസ് സ്കൂള്‍ അദ്യാപികയാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തച്ചങ്കരിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

August 14th, 2011

tomin-thachenkary-epathram

കൊച്ചി: വിവിധ കേസുകളിലായി ആരോപണ വിധേയനായ ഐജി ടോമിന്‍.ജെ. തച്ചങ്കരിയെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്ന് ആശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് മൂത്തേടന്‍റെ നേതൃത്വത്തി മാര്‍ച്ച് നടത്തി . അദ്ദേഹത്തിന്‍റെ കൊച്ചിയിലെ വസതിയിലേക്കാണു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പറവൂര്‍ കേസുമായി ബന്ധപ്പെട്ടു തച്ചങ്കരിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അധ്യാപകന്റെ കൈപത്തി വെട്ടിമാറ്റിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

August 11th, 2011

tj-joseph-epathram1

മൂവാറ്റുപുഴ: പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയ കേസില്‍ ഒരാളെ കൂടെ പോലീസ് പിടികൂടി. ഏലൂര്‍ സ്വദേശി അന്‍‌വര്‍ സാദിഖാണ് അറസ്റ്റിലായത്. ദീര്‍ഘ കാലമായി ഒളിവിലായിരുന്നു ഇയാള്‍. ഈ കേസില്‍ ഇനി മുഖ്യപ്രതികളായ നാസര്‍, സവാദ് എന്നിവരടക്കം 26 പ്രതികളെ കൂടെ പിടികൂടാനുണ്ട്. 2010 ജൂലായ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിവാദമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫ. ടി.ജെ. ജോസഫിനെയാണ് ഒരു സംഘം ആക്രമിച്ചത്. രാവിലെ പള്ളിയില്‍ നിന്നും കുടുമ്പത്തോടൊപ്പം വരികയായിരുന്ന പ്രൊഫസറുടെ കാറു തടഞ്ഞു നിര്‍ത്തി ഒരു സംഘം അക്രമികള്‍ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. വെട്ടിമാറ്റിയ കൈപ്പത്തി തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. അക്രമികളെ തടയാന്‍ ശ്രമിച്ച കന്യാസ്ത്രിയായ സഹോദരിയെയും അക്രമി സംഘം വെറുതെ വിട്ടില്ല. സംഭവത്തിനു പിന്നില്‍ മത തീവ്രവാദികളാണെന്ന് കരുതുന്നു. കേസിപ്പോള്‍ എന്‍.ഐ.എ അന്വേഷിച്ചു വരികയാണ്.

അറ്റുപോയ കൈപത്തി പിന്നീട് സുദീര്‍ഘമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. പ്രോഫസര്‍ ഇപ്പോളും ചികിത്സയിലാണ്. ഇതിനിടയില്‍ കോളേജ്  മാനേജ്മെന്റ് പ്രൊഫസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനെതിരെ അദ്ദേഹമിപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കൈപ്പത്തി വെട്ടിമാറ്റിയ സംഭവം കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആംവേ ഓഫീസുകളില്‍ റെയ്ഡ്

August 8th, 2011

multi-level-marketing-scam-epathram

കോഴിക്കോട്: അന്താരാഷ്ട്ര നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങ് സ്ഥാപനമായ ആം‌വേയുടെ കേരളത്തിലെ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തി. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിലായി ഒമ്പത് ഓഫീസുകളിലാണ് പരിശോധന നടന്നത്. ഇവിടെ നിന്നും ചില രേഖകളും ഉല്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അംഗങ്ങളെ കണ്ണി ചേര്‍ത്തു കൊണ്ട് ഉല്പന്നങ്ങള്‍ വില്പന നടത്തുന്ന ആം‌വേക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തല ത്തിലായിരുന്നു റെയ്ഡ്. അഞ്ചോളം കേസുകള്‍ ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്. ആരോഗ്യ – സൌന്ദര്യ വര്‍ദ്ധക ഉല്പന്നങ്ങള്‍ അടക്കം നിരവധി ഉല്പന്നങ്ങള്‍ ഇവര്‍ സംസ്ഥാന ത്തുടനീളം വിതരണം ചെയ്യുന്നുണ്ട്.

മണി ചെയ്യിന്‍ രീതിയിലുള്ള തട്ടിപ്പ് സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപകമായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആംവേ ഓഫീസുകളില്‍ റെയ്ഡ്
Next »Next Page » പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡിന് നിരോധനം »



  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine