ചിതയെരിഞ്ഞിട്ടും അവസാനം പഴി സ്ത്രീകള്‍ക്കുതന്നെ

February 8th, 2011

കൊച്ചി: ട്രെയിനുകളിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സാമൂഹ്യവിരുദ്ധര്‍ കയറുന്നതിന് കാരണം സ്ത്രീകളുടെ അനാസ്ഥയാണെന്ന് റെയില്‍വെ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റെയില്‍വേ ഞെട്ടിക്കുന്ന ഈ അഭിപ്രായപ്രകടനം നടത്തിയത്. 2003ല്‍ വിമലാ കോളേജ് അധ്യാപികയായിരുന്ന ഷെറിന്‍ എന്ന കന്യാസ്ത്രീയ്‌ക്കെതിരെ നടന്ന ആക്രമണം സംബന്ധിച്ച കേസില്‍ നല്‍കിയ എതിര്‍ സത്യാവാങ്മൂലത്തിലാണ് റെയില്‍വേ വീഴ്ചകളുടെ ആരോപണം സ്ത്രീകളുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ആ കേസ് നേരത്തെ തന്നെ ഹോക്കോടതി പരിഗണിച്ചിരുന്നതാണ്. എന്നാല്‍ ഷൊര്‍ണ്ണൂര്‍ കേസിലാണ് ഇതിന് പ്രാധാന്യം ഏറുന്നത്.

സ്ത്രീകള്‍ക്ക് സഹാനുഭൂതി കൂടുതലാണ്. ട്രെയിനില്‍ ഭിക്ഷക്കാരും കച്ചവടക്കാരും വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറുന്നത് സ്ത്രീകള്‍ തടയാറില്ലെന്നും സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറാകാറില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല രാത്രിയില്‍ പോലീസുകാരെ നിയോഗിക്കുന്നത് പ്രായോഗികമല്ല. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ പോലീസിനെ നിയോഗിക്കുന്നത് പരിഗണിക്കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വനിതാ പോലീസിന് സുരക്ഷാപ്രശ്‌നങ്ങളുണ്ട്.
പുരുഷ പോലീസിനെ നിയോഗിച്ചാല്‍ അത് വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കും. ട്രെയിന്‍ ബോഗികളുടെ സുരക്ഷ റെയില്‍വെയുടെ മാത്രം ബാധ്യതയല്ല, സംസ്ഥാന സര്‍ക്കാറിന് കൂടി ബാധ്യതയുണ്ട് എന്നും സത്യവാങ്മൂലത്തില്‍ റെയില്‍വെ മുന്നോട്ടുവെക്കുന്നു.

ഷൊറണൂരിലെ സൗമ്യയുടെ ദാരുണമായ മരണത്തിന്റെ ചൂടാറുംമുന്‍പ് തന്നെ ഇത്തരത്തിലൊരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത് സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. റെയില്‍വെ ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

തേക്കടി ദുരന്തം: ഇന്ന്‌ സിറ്റിംഗ്‌ നടത്തും

February 8th, 2011

തേക്കടി: തേക്കടി ബോട്ട്‌ ദുരന്തത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ജസ്റ്റിസ്‌ ഇ. മൊയ്‌തീന്‍ കുഞ്ഞ്‌ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന്‌ സിറ്റിംഗ്‌ നടത്തും. തേക്കടിയിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ ബംഗ്ലാവിലാണ്‌ സിറ്റിംഗ്‌ നടത്തുക. ദുരന്തത്തിനിടയായ സാഹചര്യം സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്ന്‌ തെളിവെടുക്കും. രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ്‌, വനം, കെ.ടി.ഡി.സി ഉദ്യോഗസ്ഥരില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കുന്നുണ്‌ട്‌. ഇത്‌ മൂന്നാം തവണയാണ്‌ ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ്‌ നടത്തുന്നത്‌. സിറ്റിംഗ്‌ നാളേയും തുടരും.

തേക്കടി ബോട്ട്‌ ദുരന്തത്തെ തുടര്‍ന്ന്‌ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌. 2009 സെപ്‌റ്റംബര്‍ 30ന്‌ 45 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്‌ ദുരന്തത്തെ തുടര്‍ന്നാണ്‌ ടൂറിസംവകുപ്പ്‌ പ്രത്യേക ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

-

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞം പദ്ധതി ധാരണാ പത്രത്തില്‍ ഈ മാസം ഒപ്പ് വെയ്ക്കും

February 7th, 2011

vizhinjam-project-epathram

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്കായി എസ്. ബി. ടി. യുമായുള്ള ധാരണ പത്രത്തില്‍ ഈ മാസം ഒപ്പു വെക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി. സുരേന്ദ്രന്‍പിള്ള നിയമ സഭയെ അറിയിച്ചു. നിര്‍ദ്ധനര്‍ക്ക് വീട് വെച്ചു കൊടുക്കുന്നതു മൂലം മൈത്രീ ഭവനം പദ്ധതിക്കുണ്ടാകുന്ന അധിക ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ധന മന്ത്രി തോമസ് ഐസക് പറഞ്ഞു. വിഴിഞ്ഞം പദ്ധതി ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തോടെയാണ് ഇന്നത്തെ ചോദ്യോത്തര വേള തുടങ്ങിയത്. പദ്ധതി എവിടെ വരെയായി എന്നത് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പദ്ധതിയുടെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടെന്ന് മന്ത്രി വി. സുരേന്ദ്രന്‍പിള്ള നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ കൊണ്ടു വരുന്ന പദ്ധതികള്‍ പലരും അവകാശ പ്പെടുകയാണെന്ന വി. ശിവന്‍കുട്ടി എം. എല്‍. എ. യുടെ പരാമര്‍ശം സഭയില്‍ ഒച്ചപ്പാടുണ്ടാക്കി. പാവപ്പെട്ടവരുടെ ഭവന വായ്പ പദ്ധതിയായ മൈത്രീ പദ്ധതിയുടെ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ച സാഹചര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കല്ലുവാതുക്കല്‍ മദ്യദുരന്തം: ശശിയുടെ ആരോപണം അസംബന്ധം

February 7th, 2011

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പി.ശശിയുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. കല്ലുവാതുക്കല്‍ കമ്മീഷനെ താന്‍ സ്വാധീനിച്ചിട്ടില്ല. മോഹന്‍കുമാറിനെതിരെ താന്‍ കോടതിയില്‍ പോയിട്ടുണ്ടെന്നത് ചരിത്ര സത്യം. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ താന്‍ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കില്‍ മോഹന്‍ കുമാര്‍ അത് വെളിപ്പെടുത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചവരെല്ലാം ഇപ്പോള്‍ ഒരു കുടക്കീഴിലെത്തിയിരിക്കുകയാണ്. പെണ്‍വാണിഭക്കാരെയെല്ലാം തെരുവിലൂടെ വിലങ്ങ് വെച്ച് നടത്തിക്കുക തന്നെ ചെയ്യുമെന്ന് വി.എസ് കൂട്ടിച്ചേര്‍ത്തു. കല്ലുവാതുക്കല്‍ കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷത്തുനിന്ന് ആര്യാടന്‍ മുഹമ്മദാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി.

-

വായിക്കുക: , , , , , ,

1 അഭിപ്രായം »

ഗോവിന്ദച്ചാമിക്ക് എതിരെ ശക്തമായ തെളിവുകള്‍

February 7th, 2011

തൃശ്ശൂര്‍: സൗമ്യയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി മരണത്തിന് വിട്ടുകൊടുത്ത കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് എതിരെ ശക്തമായ തെളിവുകള്‍. പ്രതിയുടെ കഴുത്തിന് താഴെ നഖം കൊണ്ടുള്ള 21 പോറലുകള്‍ ഉണ്ട്. പെണ്‍കുട്ടിയുടെ നഖത്തിന് അടിയില്‍ നിന്നും ഇയാളുടേതെന്നു കരുതുന്ന തൊലിയും ലഭിച്ചു. പ്രതിയുടെ ശരീരത്തില്‍ സൗമ്യയുടെ രക്തം പുരണ്ടിട്ടുണ്ട്. മാനഭംഗം നടന്നതിനും തെളിവുകള്‍ ശക്തമാണ്. എല്ലാം പരിശോധനകള്‍ക്ക് അയച്ചു.

സംഭവത്തിന് മുന്‍പും ശേഷവും പ്രതിയെ കണ്ടവരുണ്ട്. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ ഗോവിന്ദച്ചാമി എടുക്കുകയും പാലക്കാട് വെച്ച് പഴനിച്ചാമി എന്നൊരാള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് കണ്ടെത്താനായി ഞായറാഴ്്ച്ച ചേലക്കര പോലീസ് തിരുപ്പൂരില്‍ തിരച്ചില്‍ നടത്തി. എങ്കിലും ഫോണ്‍ കണ്ടുകിട്ടിയില്ല. വൈകാതെ ഫോണ്‍ കണ്ടുകിട്ടുമെന്ന് ഉറപ്പായിട്ടുണ്ട്. എന്തായാലും എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിചാരണക്ക് കേസ് നല്‍കാനാണ് നീക്കം.

-

വായിക്കുക: , , ,

1 അഭിപ്രായം »

68 of 711020676869»|

« Previous Page« Previous « സൗമ്യയുടെ വിടവാങ്ങല്‍ നടുക്കം ശേഷിപ്പിച്ച്
Next »Next Page » കല്ലുവാതുക്കല്‍ മദ്യദുരന്തം: ശശിയുടെ ആരോപണം അസംബന്ധം »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine