സൗമ്യയുടെ വിടവാങ്ങല്‍ നടുക്കം ശേഷിപ്പിച്ച്

February 7th, 2011

violence-against-women-epathram

തൃശ്ശൂര്‍: രാത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ വയ്യാത്ത നാടായി കേരളമെന്നതിന് ഇനി മറ്റൊരു തെളിവു കൂടി. ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലയ്ക്കല്‍ ഗണേശന്റെയും സുമതിയുടെയും മകള്‍ സൗമ്യ(23) യാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി കൊച്ചി – ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കിടയില്‍ ക്രൂരമായി മാനഭംഗ ത്തിനിരയായി ഇന്നലെ വൈകിട്ട് മൂന്നിനു മരണത്തിനു കീഴടങ്ങിയത്.

വിവാഹ സ്വപ്നങ്ങളും മനസില്‍ താലോലിച്ച്, പിറ്റേന്നു നടക്കാനിരുന്ന പെണ്ണു കാണല്‍ ചടങ്ങിനായി ജോലി സ്ഥലത്തു നിന്നു മടങ്ങിയ സൗമ്യ, സ്വപ്നങ്ങളില്ലാത്ത ലോകത്തേയ്ക്കു നിഷ്‌കരുണം വലിച്ചെറിയപ്പെട്ടതു കേരളക്കരയുടെ വിട്ടു മാറാത്ത നടുക്കമായി തുടരും. പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്കായിപ്പോയ സൗമ്യക്ക്, കടന്നു വന്ന കാപാലികനില്‍ നിന്നു രക്ഷ നേടാന്‍ മാര്‍ഗങ്ങളൊന്നു മില്ലായിരുന്നു. എന്നിട്ടും അവള്‍ പരമാവധി ചെറുത്തു. അക്രമിയുടെ ചര്‍മം വരെ പറിച്ചെടുത്തിട്ടും അവള്‍ മോചിതയായില്ല. അവളുടെ നിലവിളി പാസഞ്ചര്‍ ട്രെയിനിന്റെ ചൂളം വിളിയില്‍ കുരുങ്ങി. നിസഹായയായ അവള്‍ ട്രെയിനിനു പുറത്തേക്കു തള്ളിയിടപ്പെട്ടു. ട്രാക്കില്‍ തലയിടിച്ചു ബോധ ശൂന്യയായിട്ടും അവളെ വിട്ടു മാറാന്‍ കണ്ണില്‍ച്ചോരയില്ലാത്ത, ക്രൂരതയുടെ പര്യായമായ നരാധമന്‍ തയാറായില്ല. ഒടുവില്‍ ക്രൂരതയുടെ കൈകള്‍ നീണ്ടു വരാത്ത ലോകത്തേക്ക് അവള്‍ യാത്രയായി.

വീടിന്റെ ഏക ആശ്രയമായിരുന്നു സൗമ്യ. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തെ ജോലി ചെയ്തു പോറ്റിയത് ഈ പെണ്‍കുട്ടി യായിരുന്നു. ആ വിളക്കു നിര്‍ദയം തല്ലിക്കെടുത്തിയ സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അവളുടെ ജീവനു വേണ്ടി പ്രാര്‍ഥിക്കാത്ത സുമനസുകളില്ല. പക്ഷേ, പ്രാര്‍ഥനകള്‍ക്കും വിദഗ്ധ ചികിത്സകള്‍ക്കും സൗമ്യയെ രക്ഷപ്പെടുത്താനായില്ല. ജീവച്ഛവമായി ആശുപത്രിയിലെ പേരറിയാത്ത മെഷിനുകള്‍ക്കും രൂക്ഷ ഗന്ധമുള്ള മരുന്നുകള്‍ക്കും മധ്യേ അഞ്ചു രാപ്പകലുകള്‍. പിന്നെ അവള്‍ അകാലത്തില്‍ മരണത്തെ പുല്കി. തലയുടെ ഇടതു ഭാഗത്തിനേറ്റ ആഘാതം മൂലമുണ്ടായ മസ്തിഷ്‌ക ക്ഷതവും ക്രമേണ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണ കാരണം. ചികിത്സയുടെ ഒരു ഘട്ടത്തിലും ബോധമുണ്ടായില്ല. താടിയെല്ല് തകര്‍ന്നിരുന്നു. ഏഴ് പല്ലുകള്‍ നഷ്ടപ്പെട്ടു. തലച്ചോറില്‍ രക്തം കട്ട കെട്ടി നിന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡു തന്നെ രൂപീകരിച്ച് വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി.

റെയില്‍വേയുടെ അനാസ്ഥ, ട്രെയിനുകളിലെ സുരക്ഷാക്കുറവ്, അക്രമികളുടെ വിളയാട്ടം. അധികൃതര്‍ക്ക് നിരത്താന്‍ കാരണങ്ങള്‍ നിരവധി യുണ്ടാകും. നഷ്ടപ്പെട്ടത് അവളുടെ മാനവും, പിന്നെ ജീവിതവുമാണ്. അവളുടെ കുടുംബത്തിന്റെ തീരാ നഷ്ടം നാടിന്റെ വലിയൊരു മുറിവു മായിരിക്ക യാണിന്ന്. ഇനിയൊരു പെണ്‍കുട്ടിക്കും ഈയൊരു ദുരവസ്ഥ ഉണ്ടാവല്ലേ എന്ന പ്രാര്‍ഥനയോടെയാണ് കേരളം സൗമ്യയെന്ന ഹതഭാഗ്യക്ക് യാത്രാമൊഴി ചൊല്ലിയത്.

-

വായിക്കുക: , , , ,

1 അഭിപ്രായം »

രണ്ടാം മാറാട് കലാപക്കേസിലെ പ്രതി അറസ്റ്റില്‍

October 16th, 2010

കൊച്ചി: രണ്ടാം മാറാട് കലാപ കേസിലെ പ്രതി നിസാമുദീന്‍  ഖത്തറില്‍ നിന്നും വരുന്ന വഴി ഇന്നു രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഇയാളെ തിരിച്ചറിഞ്ഞതും അറസ്റ്റ്‌ ചെയ്തതും. മാറാട് കൂട്ടക്കൊലയ്ക്കു ശേഷം ഒളിവിലായിരുന്നു നിസാമുദീന്‍. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാറാട് കലാപം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കലാപത്തെ തുടര്‍ന്ന് ഒരു വിഭാഗം ആളുകള്‍ ആക്രമണ ത്തിനിരയായ വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറാടു നിന്നും പലായനം ചെയ്യുകയുണ്ടായി. മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മടങ്ങി വന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എസ്. ഐ. യുടെ കുടുംബത്തിനു സഹായ ധനം

September 13th, 2010

തിരുവനന്തപുരം : കൃത്യ നിര്‍വഹണ ത്തിനിടയില്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട എസ്. ഐ. വിജയ കൃഷ്ണന്റെ കുടുംബത്തിനു പത്തു ലക്ഷം രൂപ സഹായ ധനമായി നല്‍കുവാനും, ആശ്രിതര്‍ക്ക് ജോലി നല്‍കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഞായറാഴ്ച ഉച്ചയോടെ ആണ് വാറണ്ടുമായി വന്ന എസ്. ഐ. വിജയ കൃഷ്ണനെ പ്രതി നാടന്‍ തോക്കു കൊണ്ട് വെടി വെച്ചത്. നെഞ്ചില്‍ വെടിയേറ്റ എസ്. ഐ. യെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയില്‍ അനധികൃത തോക്കുകള്‍ ചിലര്‍ കൈവശം വെയ്ക്കുന്നതായ് നേരത്തെ സൂചനയുണ്ടായിരുന്നു. ഇത്തരത്തിലുള്ള തോക്കുകളില്‍ ഒന്നാണ് എസ്. ഐ. യുടെ ജീവന്‍ അപഹരിക്കുവാന്‍ ഇട വരുത്തിയത്. അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിക്കുന്ന വര്‍ക്കെതിരെ അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നതിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്.ഐ. യെ വെടി വെച്ചു കൊന്ന പ്രതിയും മൂന്നാം ഭാര്യയും മരിച്ച നിലയില്‍

September 13th, 2010

gun-shot-epathramകാളികാവ് : പോലീസ്‌ സബ്‌ ഇന്‍സ്പെക്ടറെ വെടി വെച്ച് കൊന്ന കേസിലെ പ്രതി മുജീബിനേയും മൂന്നാം ഭാര്യ ഖയറുന്നീസയേയും ജീവനൊടുക്കിയ നിലയില്‍ മുജീബിന്റെ വീടിന്റെ സമീപത്തെ എസ്റ്റേറ്റില്‍ കണ്ടെത്തി. ഒരു കേസിന്റെ വാറന്റ് നടപ്പാക്കുവാന്‍ ചെന്ന എസ്. ഐ. വിജയ കൃഷണനെയാണ് പ്രതി വെടി വെച്ച് കൊന്നത്.

പോലീസ് മുജീബിനെ പിടികൂടുവാന്‍ വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മുജീബും കുടുംബവും തക്കം പള്ളി എസ്റ്റേറ്റില്‍ ഒളിച്ചിരി ക്കുന്നതായി അറിവു ലഭിച്ചത്. ടാപ്പിങ്ങ് തൊഴിലാളി കളാണ് ഇവരെ കണ്ടത്. ഇവര്‍ തോട്ടമുടമ വഴി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞു തിരച്ചില്‍ ആരംഭിച്ചു. പോലീസ് പിടിയ്ക്കും എന്ന് ഉറപ്പായപ്പോള്‍ ഭാര്യയെ വെടി വെച്ച് കൊന്ന് മുജീബ് ആത്മഹത്യ ചെയ്തതാകും എന്നാണ് നിഗമനം. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ കാട്ടില്‍ നിന്നും കണ്ടെത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലപ്പുറത്ത് എസ്.ഐ. വെടിയേറ്റ് മരിച്ചു

September 12th, 2010

gun-shot-epathram

മലപ്പുറം: കാളികാവ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിജയകൃഷ്ണന്‍ പ്രതിയുടെ വെടിയേറ്റ് മരിച്ചു. പീഠന ക്കേസില്‍ പ്രതിയായ മുജീബിനെ പിടികൂടാന്‍ വാറണ്ടുമായി എത്തിയ എസ്. ഐ. യുടെ നേര്‍ക്ക് പ്രതി വെടി ഉതിര്‍ക്കുകയായിരുന്നു. സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ എസ്. ഐ. വിജയ കൃഷണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. പ്രതിക്കു വേണ്ടി ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

69 of 711020686970»|

« Previous Page« Previous « കള്ള് വ്യവസായം പ്രതിസന്ധിയിലേക്ക്
Next »Next Page » എസ്.ഐ. യെ വെടി വെച്ചു കൊന്ന പ്രതിയും മൂന്നാം ഭാര്യയും മരിച്ച നിലയില്‍ »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine