സി.പി. നാരായണന്‍ രാജ്യസഭാ സ്ഥാനാര്‍ഥി

June 8th, 2012

C.P.Narayanan-epathram

തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഇടതു മുന്നണി സ്ഥാനാര്‍ഥിയായി സി. പി. എം. സംസ്ഥാന സമിതിയംഗം സി. പി. നാരായണന്‍  മത്സരിക്കും. സി.പി.എമ്മിന് നീക്കിവെച്ച സീറ്റാണിത്. നിലവില്‍ പി. ആര്‍. രാജന്‍ (സി. പി. എം.), കെ. ഇ. ഇസ്മയില്‍ (സി. പി. ഐ.) എന്നിവരുടെ ഒഴിവിലേക്ക് നടക്കുന്ന  തിരഞ്ഞെടുപ്പിലേയ്ക്കാണ് ചിന്തയുടെ പത്രാധിപരായ നാരായണനെ സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തത് വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു നാരായണന്. 1987, 1991 കാലത്ത് എം. എല്‍. .എ യിരുന്നു .ആസൂത്രണ ബോര്‍ഡ് അംഗമായി   പ്രവര്‍ത്തിച്ചിട്ടുണ്ട്‍

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചന്ദ്രശേഖരന്‍ വധം: മുഖ്യപ്രതി രജീഷ് അറസ്റ്റില്‍

June 8th, 2012

t k rajeesh-epathram

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് നിര്‍ണ്ണായക വഴിത്തിരിവില്‍ മുഖ്യപ്രതി ടി. കെ. രജീഷിനെ  പൊലീസ് അറസ്റ്റുചെയ്തു  കസ്റ്റഡിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നുപേരെ നേരത്തെ തന്നെ പോലിസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു.  ടി. പി. വധക്കേസില്‍ ഗൂഢാലോചനയിലും കൊലപാതകത്തിലും നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന  രജീഷിനെ അറസ്റ്റ്‌ ചെയ്തതോടെ കേസ്‌ പുതിയ വഴിത്തിരിവിലേക്ക് എത്തുമെന്നാണ് സൂചന.  കസ്റ്റഡിയിലെടുത്ത രജീഷിനെ വടകരയിലെത്തിച്ചു. നാളെ  ഇയാളെ കോടതിയില്‍ ഹാജരാക്കും. ഒളിവില്‍ കഴിയുന്ന കുഞ്ഞനന്തനും കോടി സുനിയും കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വികസനം അടുത്ത തലമുറയെകൂടി ചിന്തിച്ചുവേണം -മുഖ്യമന്ത്രി

June 6th, 2012

oommen-chandy-epathram

തിരുവനന്തപുരം: ജലസ്രോതസ്സുകളുടെ മലിനീകരണവും മാലിന്യപ്രശ്നവും പരിസ്ഥിതിക്ക് വെല്ലുവിളിയാണ് അതിനാല്‍ അടുത്ത തലമുറയെകൂടി ചിന്തിച്ചുവേണം ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ശാസ്ത്ര -സാങ്കേതിക- പരിസ്ഥിതി കൗണ്‍സിലിന്‍െറ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മികച്ച ഇക്കോ ക്ലബ്ബായി തെരഞ്ഞെടുത്ത കാസര്‍കോട് ചെറുവത്തൂര്‍ സി. കെ. എന്‍. എസ്. ജി. എച്ച്. എസ് .എസിനുള്ള ഒരു ലക്ഷം രൂപയുടെ പ്രോജക്ടും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി സമ്മാനിച്ചു. ജില്ലാതല അവാര്‍ഡുകളും ഫോട്ടോഗ്രഫി അവാര്‍ഡുകളും വിതരണം ചെയ്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രകൃതിസംരക്ഷണം ജീവന്‍ സംരക്ഷിക്കുന്നതിന് തുല്യം : കൃഷി മന്ത്രി

June 6th, 2012

kp-mohanan-epathram

തിരുവനന്തപുരം: പ്രകൃതി സംരക്ഷണം എന്നാല്‍ നമ്മുടെ ജീവന്‍ തന്നെ സംരക്ഷിക്കുക എന്നാണു അര്‍ത്ഥമാക്കുന്നത് ജീവന്റെ നിലനില്‍പ്പിന് പ്രകൃതിയുടെ അവിഭാജ്യഘടകങ്ങളായ മണ്ണും, വിത്തും, വളവും, വെള്ളവും സംരക്ഷിക്കപ്പെടണമെന്നും കൃഷി മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഗ്രിഫ്രണ്ട്‌സും, മ്യൂസിയം, മൃഗശാല വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ഹരിതയാനം പരിസ്ഥിതിദിന കൃഷി പാഠം സന്ദേശം 2012 മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

June 5th, 2012

ramesh-chennithala-epathram

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ പാര്‍ട്ടിയെ ഗൗനിക്കുന്നില്ലെന്നും സംസ്ഥാനത്തെത്തുമ്പോള്‍ പാര്‍ട്ടി ഓഫിസുകളില്‍ പോകുകയോ പ്രവര്‍ത്തകരുമായി സംവദിക്കുകയോ അവരുമായി ഒന്ന് കാണാന്‍ പോലും ഒരുങ്ങുന്നില്ല എന്ന് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത് പ്രവര്ത്തകര്‍ക്കിടയില്‍ ഏറെ ആശങ്ക ഉണ്ടാക്കുന്നു അതിനാല്‍ ഇക്കാര്യം എ. ഐ. സി. സി. നേതൃത്വം ഗൗരവമായികാണണമെന്നും ചെന്നിത്തല പ്രവര്‍ത്തകസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « മണിയുടെ കൊലവിളി നെയ്യാറ്റിന്‍കരയില്‍ ബാധിക്കും -പന്ന്യന്‍ രവീന്ദ്രന്‍
Next » — Next Page » പ്രകൃതിസംരക്ഷണം ജീവന്‍ സംരക്ഷിക്കുന്നതിന് തുല്യം : കൃഷി മന്ത്രി »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine