പോലീസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല: ഡി.ജി.പി

May 19th, 2012

dgp-jacob-punnus-epathram

തിരുവനന്തപുരം:റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ പോലീസിന് മേല്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം സി.പി.എം നേതാക്കളെ കുടുക്കാന്‍ നീക്കം : പിണറായി

May 19th, 2012

pinarayi-vijayan-epathram
തിരുവനന്തപുരം: ടി. പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ നേരത്തെ തയാറാക്കിയ തിരക്കഥയ്‌ക്കനുസരിച്ചാണു അന്വേഷണം കൊണ്ടുപോകുന്നത് എന്നും അതിനായി അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും സി. പി. എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ . ശരിയായ രീതിയില്‍ നടന്ന അന്വേഷണത്തില്‍ തെറ്റായ ഇടപെടല്‍ ഉണ്ടായിരിക്കുന്നു. സി. പി. എമ്മിന്റെ രണ്ടു പ്രമുഖ നേതാക്കളെ കസ്‌റ്റഡിയിലെടുക്കാന്‍ സംഘത്തിലെ പ്രധാനിയോട്‌ ആവശ്യപ്പെട്ടെന്നാണു മാധ്യമവാര്‍ത്തകള്‍ വെളിപ്പെടുത്തിയത്‌. എന്നാല്‍ തെളിവില്ലാതെ അത് സാധ്യമല്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനോട്‌ അന്വേഷണ സംഘത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപെടുകയായിരുന്നു. പകരം യു. ഡി. എഫിന്റെ ഇംഗിതത്തിന് വഴങ്ങുന്ന ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. വടകര റൂറല്‍ എസ്‌. പി. രാജ്‌മോഹനാണ് ഇപ്പോള്‍ ചുമതല. കേസില്‍ മനപൂര്‍വ്വം സി. പി. എമ്മിനെ കുടുക്കാനാണ് ഇത്. അതിനു ഉദാഹരണമാണ് അന്വേഷണ സംഘത്തെ മാറ്റിയത്‌ പിണറായി വിജയന്‍ ആരോപിച്ചു.
അറസ്‌റ്റ് ചെയ്‌ത രണ്ടു ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ പാര്‍ട്ടി നിലപാടില്‍നിന്നു വ്യത്യസ്‌തമായ നിലപാട്‌ സ്വീകരിച്ചോയെന്നു പരിശോധിക്കുമെന്നും അങ്ങനെയുണ്ടെങ്കില്‍ പാര്‍ട്ടി സംഘടനയെന്ന നിലയില്‍ ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും. പോലീസ്‌ പ്രതിയാക്കിയതുകൊണ്ടുമാത്രം എല്‍. സി. അംഗങ്ങളെ കുറ്റവാളികളായി കാണാനാവില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സി. പി. എം ഉടന്‍ പിളരും : ചെന്നിത്തല

May 13th, 2012

ramesh-chennithala-epathram
കാസര്‍കോട്‌: പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ സി. പി. എം പിളര്‍പ്പിനെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുകയാണെന്നും അത് ഉടന്‍ യാഥാര്‍ത്ഥ്യമായി കാണാമെന്നും കെ പി സി സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ വി. എസ്. അച്യുതാനന്ദനും പാര്‍ട്ടി സെക്രെട്ടറി പിണറായി വിജയനും തമ്മിലുള്ള ഗ്രൂപ്പ്‌യുദ്ധം മറനീക്കി പുറത്തു വന്നിരിക്കുകയാണ് അക്രമ രാഷ്ട്രീയം മുന്‍‌നിര്‍ത്തിയാണ് സി പി എമ്മില്‍
ഇപ്പോഴത്തെ പോര്. ഒരു ഭാഗത്ത്‌ അക്രമത്തെ അനുകൂലിക്കുന്നവരും മറുഭാഗത്ത്‌ പ്രതികൂലി ക്കുന്നവരുമാണ് കണ്ണൂരിലെ സി. പി. എം. എന്നാല്‍ ഗുണ്ടാ, ക്വട്ടേഷന്‍ സംഘം മാത്രമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വി. എസ്. സെക്രട്ടറിയെ വിമര്‍ശിച്ചത് ശരിയല്ല: കെ. ആര്‍. ഗൌരിയമ്മ

May 12th, 2012

gowri-amma
ആലപ്പുഴ: പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പരസ്യ പ്രസ്താവന നടത്തിയത് ഒട്ടും ശരിയായില്ല എന്ന് കെ ആര്‍ ഗൌരിയമ്മ. എന്നാല്‍ പിണറായിക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയാത്തതുകൊണ്ടാണ് വി എസ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ഗൌരിയമ്മ പറഞ്ഞു. 1964ല്‍ ആശയപരമായ പ്രശ്നമായിരുന്നു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയാണോ? അന്നത്തെ സമാനമായ അവസ്ഥയാണ് എങ്കില്‍ എന്തുകൊണ്ട് വി എസ് ഒഞ്ചിയത്തെ സഖാക്കള്‍ക്കൊപ്പം പോകുന്നില്ല – ഗൌരിയമ്മ ചോദിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിണറായിക്ക് ഡാങ്കേയുടെ ഗതി: വി. എസ്

May 12th, 2012

vs-achuthanandan-epathram

തിരുവനന്തപുരം: പാര്‍ട്ടി 1964ലെ സാമാന സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്നും പിണറായി വിജയന്‍ പറയുന്നതല്ല അന്തിമ തീരുമാനമെന്ന നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവും സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗവുമായ വി.എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നു. വി. വി. ദക്ഷിണ മൂര്‍ത്തി കഴിഞ്ഞ ദിവസം പിണറായിയുടെ തീരുമാനമാണ് അന്തിമമെന്നു പറഞ്ഞിരുന്നു. എന്നാല്‍ 1964ലെ സി. പി. ഐ. യിലെ പിളര്‍പ്പിന് സമാനമായ സാഹചര്യമാണ് ഒഞ്ചിയത്തേതെന്ന് ചരിത്ര സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് വി.എസ് മാധ്യമപ്രവര്‍ത്തകരോട് വളരെ വിശദമായി പറഞ്ഞതോടെ വി എസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. വി എസ്. ആദ്യമായാണ് സംസ്ഥാന സെക്രെട്ടറിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് വിമര്‍ശിക്കുന്നത്.
64ല്‍ സി.പി.ഐ.എമ്മില്‍ ഡാങ്കെയുടെ ഏകാധിപത്യ സ്വഭാവത്തിനെതിരെ ശബ്ദമുയര്‍ത്തിയാണ് താനുള്‍പ്പെടെയുള്ളവര്‍ പുറത്തുവന്നത്. അന്ന് ഡാങ്കെ തങ്ങളെ വിളിച്ചത് വര്‍ഗവഞ്ചകരെന്നാണ്. പിന്നീട് അതേ ഡാങ്കെയെ സി.പി.ഐ പുറത്താക്കുകയാണുണ്ടായതെന്നും വി.എസ് പറഞ്ഞു. ഡാങ്കെ സ്വീകരിച്ച അതേ രീതിയിലാണ് പിണറായി വിജയന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരോക്ഷമായി വി.എസ് സൂചിപ്പിച്ചു.

വി.എസ് പറഞ്ഞതിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

“ഏറാമല പഞ്ചായത്തിലുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ചതാണ് ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടിയില്‍ നിന്ന് പുറത്താകാന്‍ കാരണം. അന്ന് പാര്‍ട്ടി നേതൃത്വം അവരെ കുലംകുത്തികളെന്ന് വിളിക്കുകയും അവര്‍ പുറത്ത് തന്നെയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതുകഴിഞ്ഞ് മെയ് 4ന് ചന്ദ്രശേഖരനെ ശത്രുക്കള്‍ വളഞ്ഞ് പിടിച്ച് ബോംബെറിഞ്ഞ് അതിനുശേഷം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തി.
tp-chandrashekharan-epathram
പൈശാചികമായ ആ സംഭവം നടന്ന ദിസവും കുലംകുത്തികള്‍ പുറത്തുതന്നെ എന്ന നിലയില്‍ സഖാവ് വിജയന്റേതായി പ്രസ്താവന വന്നു. അന്നു പത്രപ്രതിനിധികള്‍ ഇങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് സഖാവിന്റെ അഭിപ്രായമെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു എനിക്ക് ആ അഭിപ്രായമില്ലെന്ന് ഞാന്‍ പറഞ്ഞു. വിജയന്‍ പറഞ്ഞത് വിജയന്റെ അഭിപ്രായമാണ്. പാര്‍ട്ടി ആ അഭിപ്രായമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് വി.വി ദക്ഷിണാമൂര്‍ത്തിയുടെ അഭിപ്രായം കഴിഞ്ഞദിവസം കണ്ടത്. ദക്ഷിണാമൂര്‍ത്തി വിജയനെ ന്യായീകരിച്ചും എന്നെ എതിര്‍ക്കുകൊണ്ടും നടത്തിയ പ്രസ്താവന മറ്റുപാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായ സി.പി.ഐ.എമ്മിന് നയപരമായ കാര്യങ്ങള്‍ കൈക്കൊള്ളുന്നതിന് സി.പി.ഐ.എമ്മിന് ഒരു സംഘടനാ രീതിയുണ്ട്. മുസ് ലീം ലീഗിനെപ്പോലെ തങ്ങളോ, കോണ്‍ഗ്രസിനെപ്പോലെ ഹൈക്കമാന്റോ അല്ലോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നയപരമായ കാര്യങ്ങള്‍ അവശ്യമായി ചര്‍ച്ച ചെയ്ത് അതിനുശേഷം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് ശരിയെന്ന ധാരണ ദക്ഷിണാമൂര്‍ത്തിക്കുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.
ഒഞ്ചിയത്തെ സഖാക്കള്‍ കുലംകുത്തികളല്ല. അവര്‍ ധീര സഖാക്കളാണ്. അവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തശേഷം അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. 1964ന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ഒഞ്ചിയത്തുണ്ടായിരിക്കുന്നത്. ഒരു സെറ്റ് സഖാക്കള്‍ അവരുടെ വ്യത്യസ്താഭിപ്രായം പറഞ്ഞപ്പോള്‍ അവരുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമം നടന്നില്ല. അവരെ അപഹസിക്കുന്ന രീതിയിലുള്ള സമീപനമാണുണ്ടായത്. പാര്‍ട്ടിയിലെ റിവിഷനിസ്റ്റ് ചിന്താഗതി കള്‍ക്കെതിരെ പ്രതിഷേധിച്ചവരെ എസ്.എ.ഡാങ്കെ വര്‍ഗവഞ്ചകരെന്ന് വിളിച്ച് ആക്ഷേപിച്ചു. അങ്ങനെ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് താനുള്‍പ്പെടുന്ന 32 പേര്‍ പുറത്തുപോയി സുന്ദരയ്യ അദ്ധ്യക്ഷനായി സി.പി.ഐ.എമ്മും പോളിറ്റ്ബ്യൂറോയും രൂപീകരിച്ചു. പിന്നീട് ഡാങ്കെയെ സി.പി.ഐ തന്നെ പുറത്താക്കുന്ന സ്ഥിതിവിശേഷവും വന്നു വര്‍ഗവഞ്ചകര്‍ എന്ന് വിളിച്ച പാര്‍ട്ടിക്ക് പിന്നില്‍ പിന്നീട് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നതും ഓര്‍ക്കണം. പിന്നീട് അതേ ഡാങ്കെയെ സി.പി.ഐ പുറത്താക്കുകയാണുണ്ടായത്. സി. പി. ഐ. എമ്മില്‍ നിന്നും പുറത്തുപോയ റവല്യൂഷണി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും ചന്ദ്രശേഖരനും പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്.
പാര്‍ട്ടിയുടെ ശരിയായ നയത്തിനുവേണ്ടിയിട്ട് തെറ്റുകള്‍ക്കെതിരായി ശരിയായ പോരാട്ടം നടത്തിയതിന്റെ ഫലമായി പിന്നിട്ട് ഈ കാലയളവിനിടയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയാണ് ആ 32 പേരിറങ്ങിപ്പോന്നവരുടെ ശരിയായ നയത്തിനുവേണ്ടിയിട്ടുള്ള പോരാട്ടമാണ്. ഇന്ന് പാര്‍ട്ടിക്ക് പത്ത് ലക്ഷത്തോളം അംഗങ്ങളാണുണ്ടായിരിക്കുന്നത്.
pinarayi-vijayan-citu-epathram
തെറ്റായ നയസമീപനങ്ങളെ സംബന്ധിച്ച് സഹപ്രവര്‍ത്തകരും മറ്റും അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അവരെ ഉടനെ തന്നെ വര്‍ഗ്ഗവഞ്ചകാരെന്ന് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയല്ല വേണ്ടിയിരുന്നത്. സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് എന്തെല്ലാം അഭിപ്രായങ്ങളാണ് അവര് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യംവേണ്ട തിരുത്തലുകള്‍ വരുത്തി പാര്‍ട്ടിയെ ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള ബാധ്യതയാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടി തെറ്റായ സമീപനം തിരുത്തും”.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫസല്‍ വധം, സി. പി. എം. നേതാക്കളെ അറസ്റ്റ് ചെയ്യാം: ഹൈകോടതി
Next »Next Page » വി. എസ്. സെക്രട്ടറിയെ വിമര്‍ശിച്ചത് ശരിയല്ല: കെ. ആര്‍. ഗൌരിയമ്മ »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine