പാനൂര്‍: സി. പി. എമ്മില്‍ ‘കൂലംകുത്തികള്‍’ വിവാദം കൊഴുക്കുന്നു. പാര്‍ട്ടി വിട്ടു പോയവര്‍ മാത്രമല്ല പാര്‍ട്ടി ശത്രുക്കളുമായി കൂട്ടു കൂടി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരും കുലംകുത്തികള്‍ തന്നെയാണെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി പറഞ്ഞു. ടി. പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ കൂലംകുത്തികള്‍ എന്ന പ്രയോഗം വിവ്വദമായ സാഹചര്യത്തില്‍ അതിനെ പിണറായിയുടെ മാത്രം അഭിപ്രായമാണെന്ന് പറഞ്ഞു കൊണ്ട് വി. എസ്. അച്യുതാനന്ദന്‍ രംഗത്തു വന്നിരുന്നു എന്നാല്‍ അതിനു കടുത്ത ഭാഷയില്‍ തന്നെ മറുപടി പറഞ്ഞു കൊണ്ടാണ് പിണറായി വിജയന്‍ രംഗത്തെത്തിയത് . ‘ഒഞ്ചിയത്തും ഷൊര്‍ണൂരിലും പാര്‍ട്ടിയുടെ ശത്രുക്കള്‍ക്കൊപ്പം കൂട്ടുചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ കുലംകുത്തികള്‍ തന്നെയാണ്. അവരോട് നല്ലവാക്കുകള്‍ പറഞ്ഞിട്ട് കാര്യമില്ല. ഇത് വിഎസിനുള്ള ശക്തമായ മറുപടിയാണ്. എന്നാല്‍ ടി. പി. ചന്ദ്രശേഖരനെ ഞാന്‍ കുലംകുത്തി എന്ന് വിശേഷിപ്പിച്ചിട്ടില്ല’ എന്ന് പിണറായി പറഞ്ഞു.