ഘടക കക്ഷികള്‍ക്കും മന്ത്രിമാര്‍ക്കും കെ. മുരളീധരന്റെ വിമര്‍ശനം

January 16th, 2012
MURALEEDHARAN-epathram
കോട്ടയം : ഘടക കക്ഷികള്‍ക്ക് ചോറു വിളമ്പി കോണ്‍ഗ്രസ്സ് പട്ടിണി കിടക്കുകയാണെന്ന് കെ. മുരളീധരന്‍ എം. എല്‍. എ. പോകാന്‍ മറ്റൊരിടം ഇല്ലാത്തവരാണെന്നതാണ് യാദാര്‍ഥ്യം, എന്നാല്‍ നേരിയ ഭൂരിപക്ഷം മാത്രം ഉള്ളതു കൊണ്ട് കൂടുതല്‍ ആവശ്യപ്പെടുകയാണ് ചില ഘടകക്ഷികളെന്നും  അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ ‘പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: അനിവാര്യതയും ആശങ്കയും’ എന്ന സിമ്പോസിയം ഉല്‍ഘാടനം ചെയ്തു സംസാരിക്കു മ്പോളാണ്  കെ. മുരളീധരന്‍ ഘടക കക്ഷികള്‍ക്കെതിരെ പ്രതികരിച്ചത്.
ചിലര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുവാന്‍ ആലോചിക്കുന്നുണ്ട്. ഇതോടെ പഴയവര്‍ക്കും പുതിയവര്‍ക്കും വിഹിതം നല്‍കേണ്ടിവരും. ഇതിന്റെ നഷ്ടം കോണ്‍ഗ്രസ്സിനാണ്. ഉറപ്പുള്ള സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കി സാധ്യത മങ്ങിയ സീറ്റുകളില്‍ മത്സരിച്ചതുകൊണ്ടാണ് കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം കുറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.
സിനിമാതാരങ്ങള്‍ വിളക്കു കൊളുത്തുന്നിടത്ത് നോക്കി ചിരിച്ചു നില്‍ക്കാനല്ല ജനങ്ങള്‍ മന്ത്രിമാരെ ജയിപ്പിച്ചു വിടുന്നതെന്നതെന്ന് പറഞ്ഞുകൊണ്ട് മന്ത്രിമാരെയും കെ. മുരളീധരന്‍ വിമര്‍ശിച്ചു. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഭരണ കാര്യങ്ങളില്‍ ശ്രദ്ധിച്ച് മന്ത്രിമാര്‍ തലസ്ഥാനത്തു നില്‍ക്കണമെന്നും ചില മന്ത്രിമാര്‍ക്ക് പാസഞ്ചര്‍ ട്രെയിനിനേക്കാള്‍ വേഗത കുറവാണെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മാത്രമാണ് മന്ത്രി സഭയ്ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

മന്ത്രി കെ. ബി. ഗണേശ് കുമാര്‍ രാജിക്കൊരുങ്ങുന്നു?

January 14th, 2012
Ganesh-Kumar-epathram
തിരുവനന്തപുരം:  കേരള കോണ്‍ഗ്രസ്സ് (ബി) യുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ട മന്ത്രി ഗണേശ് കുമാര്‍ രാജിക്കൊരുങ്ങുന്നതായി സൂചന. രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തേയും മുഖ്യമന്ത്രിയേയും അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്ന നിര്‍ണ്ണായക യോഗത്തില്‍ ഗണേശ് കുമാര്‍ പങ്കെടുത്തില്ല. ഇതേ തുടര്‍ന്ന് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഗണേശ് കുമാറിനെ ഒഴിവാക്കിയതായി പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള  വക്തമാക്കി. പാര്‍ട്ടിയോഗത്തില്‍ പുതിയ ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി കെ. ബി. ഗണേശ് കുമാറിന്റെ പേര്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുവാന്‍ ആകില്ലെന്നാണ് പാര്‍ട്ടിയിലെ പിള്ള അനുകൂലികള്‍ പറയുന്നത്.
മന്ത്രിയെന്ന നിലയില്‍ ഗണേശ് കുമാറിനെ കൊണ്ട് പാര്‍ട്ടിക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും മന്ത്രി സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. എന്നാല്‍ ഗണേശ് കുമാറിനെ ഒഴിവാക്കുന്നതില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം ശക്തമായാ പ്രതിഷേധം രെഖപ്പെടുത്തുകയും മന്ത്രിക്ക് അനുകൂലമായി യോഗത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ വാഗ്‌വാദ്വമായപ്പോള്‍ യോഗം പിരിച്ചു വിട്ടതായി ആര്‍. ബാലകൃഷ്ണപിള്ള പ്രഖ്യാപിക്കുകയായിരുന്നു. ഒരു പക്ഷെ പുതിയ സംഭവ വികാസങ്ങള്‍ കേരള കോണ്‍ഗ്രസ്സ് (ബി)യില്‍  ഒരു പിളര്‍പ്പിനു വഴിവെച്ചേക്കും.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിഎസിനെ ഒന്നാം പ്രതിയാകാന്‍ വിജിലന്‍സ്‌ ഡയറക്ടറുടെ അനുമതി

January 12th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: വി. എസിന്‍റെ ബന്ധുവായ വിമുക്തഭടന്‍ ടി. കെ. സോമന്‌ എല്‍. ഡി. എഫ്‌ സര്‍ക്കാര്‍ 2.33 ഏക്കര്‍ ഭൂമി ചട്ടവിരുദ്ധമായി പതിച്ചുനല്‍കി എന്ന കേസില്‍ പ്രതിപക്ഷനേതാവ്‌ വി. എസ്‌. അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കാനും, അഴിമതിനിരോധന നിയമപ്രകാരം വി. എസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഒപ്പം കേസില്‍ മുന്‍ മന്ത്രി കെ. പി. രാജേന്ദ്രനെ രണ്ടാം പ്രതിയാക്കാനും വിജിലന്‍സ്‌ ഡയറക്ടര്‍ അനുമതി നല്‍കി. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ വെള്ളിയാഴ്ച എഫ് . ഐ. ആര്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം, വി. എസ്. പ്രതിപക്ഷനേതാവ് സ്ഥാനം രജിവയ്ക്കണമെന്ന് യു. ഡി. എഫ് ആവശ്യപ്പെട്ടു. വി. എസ് അഴിമതിവിരുദ്ധനാണെന്ന വാദത്തിലെ കാപട്യം ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് യു. ഡി. എഫ് കണ്‍‌വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ വിമുക്തഭടന് ഭൂമി നല്‍കിയത് മന്ത്രിസഭയുടെ അനുമതിയോടെയാണെന്നാണ് വി. എസ് വ്യക്തമാക്കിയിരിക്കുന്നത്. തന്നെയും തന്‍റെ ബന്ധുക്കളെയും കള്ളക്കേസില്‍ കുടുക്കാനാണ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി. എസ് ആരോപിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിജിലന്‍സ് കേസിനെ നിയമപരമായും രാഷ്ടീയമായും നേരിടും : വി. എസ്

January 12th, 2012
vs-achuthanandan-shunned-epathram
ആലപ്പുഴ : ഭൂമി പതിച്ചു നലിയെന്ന വിജിലന്‍സ് കേസ് നിയമപരമായും രാഷ്ടീയമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍. പത്തെഴുപത് വര്‍ഷമായി പൊതു പ്രവര്‍ത്തനം നടത്തുന്ന തന്നെ ജനങ്ങള്‍ക്ക് അറിയാമെന്നും,  ടോമിന്‍ തച്ചങ്കരിയും, ആര്‍. ബാലകൃഷ്ണപിള്ളയും, പി. കെ. കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നുള്ള ഗൂഡാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു. വി. എസ്സിനെതിരെ ഉള്ള ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍ വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
വി.എസിന്റെ ബന്ധുവായ ടി. കെ സോമന് കാസര്‍ഗോഡ് ഭൂമി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് വി. എസ്സിനെ പ്രതിയാക്കുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മുന്‍ റവന്യൂ മന്ത്രി കെ. പി രാജേന്ദ്രനേയും നാല് ഐ. എ. എസ് ഉദ്യോഗസ്ഥരേയും പ്രതികളാക്കുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉള്ളതായി സൂചനയുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി.സി വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് നേരെ മര്‍ദ്ദനം

January 8th, 2012

pc-vishnunath-epathram

ആലപ്പുഴ: റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്ഗ്രസിന്റെ യുവ എം. എല്‍. എയായ പി. സി വിഷ്ണുനാഥിന് മര്‍ദ്ദനമേറ്റു. ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂരില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. വിഷ്ണുനാഥിന്റെ മണ്ഡലത്തിലെ പ്രദേശമായ മാന്നാറില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പി. സി. വിഷ്ണുനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന കുടുബശ്രീപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിഷ്ണുനാഥിനെയും പരിക്കേറ്റവരെയും മാവേലിക്കര സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വാല്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
Next »Next Page » സത്യപ്രതിജ്ഞാലംഘനം നടത്തിയ ഉമ്മന്‍ ചാണ്ടി ഉടന്‍ രാജിവയ്ക്കണം : വി. എസ് »



  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine