വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ബുധനാഴ്ച വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ ഉപവസം തുടങ്ങി. മുല്ലപെരിയറില്‍ അര ഡസനോളം നിരാഹാര സമരങ്ങളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ചപ്പാത്തിലെ മുപ്പപ്പെരിയാര്‍ നിരാഹാര സത്യാഗ്രഹ സമരം 11 ദിവസം പിന്നിട്ടു. റിലേ ഉപവാസം 1810 ദിവസം കഴിഞ്ഞു. എം. എല്‍. എ മാരായ റോഷി അഗസ്റ്റിനും കെ അജിത്തും ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സ്ഥിരം സമരപ്പന്തലില്‍ നിരാഹാരം തുടരുകയാണ്. വണ്ടിപ്പെരിയാറില്‍ എസ്. രാജേന്ദ്രന് നടത്തുന്ന ഉപവാസം ആറ് ദിവസം പിന്നിട്ടു. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പൊലീസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു ചപ്പാത്തില്‍ സമര സമിതി നേതാക്കളുടേയും എം എല്‍ എ മാരുടേയും ഉപവാസം തുടരുകയാണ്. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി ഇ എം ആഗസ്തി വണ്ടിപ്പെരിയാറില്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു.