- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം
കൊച്ചി: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്ദുല്‍ ഖാദറിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന മുസ്ലിം ലീഗിലെ അഷ്റഫ് കോക്കൂര്‍ നല്‍കിയ ഹരജി അപൂര്‍ണ്ണം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്. വഖഫ് ബോര്‍ഡിന്‍റെ ചെയര്‍മാന്‍ പദവിയില്‍ ഇരുന്നു പ്രതിഫലം പറ്റുമ്പോഴായിരുന്നു എം. എല്‍. എ. കെ. വി. അബ്ദുല്‍ഖാദര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നും ഇത് ജനപ്രാതിനിധ്യ നിയമ ത്തിന്‍റെ ലംഘനം ആണെന്നും ആയിരുന്നു ഹരജിക്കാരന്‍റെ വാദം.
- pma
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി
തിരുവനന്തപുരം : കോടതി അലക്ഷ്യ കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സി. പി. എം. നേതാവ് എം. വി. ജയരാജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജയരാജന് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ് ഹൈക്കോടതി ചെയ്തത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജയരാജന് എതിരെയുള്ള വിധി ഹൈക്കോടതിക്ക് മരവിപ്പിക്കാമായിരുന്നു. ജാമ്യം നിഷേധിച്ച നടപടിയും അപ്പീലിന് സമയം നിഷേധിച്ച നടപടിയും അമ്പരപ്പിക്കുന്നതാണ്. ജഡ്ജിമാരുടെ വ്യക്തി താല്പര്യങ്ങള്‍ വിധികളെ ബാധിക്കരുത് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജഡ്ജിമാരെ തടഞ്ഞു വെച്ച് സി. പി. എം. നടത്തിയ സമരത്തെയും കോടതി അപലപിച്ചു.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷായിളവു ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള ആസ്പത്രി വിട്ടു. തലസ്ഥാനത്തുള്ള പാര്‍ട്ടി ഓഫീസില്‍ താമസിച്ച് അദ്ദേഹം ചികിത്സ തുടരും. ഇടമലയാര്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിള്ളയെ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചിരുന്നു. ജയില്‍ വാസത്തിനിടയില്‍ ഗുരുതരമായ അസുഖം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പിള്ള തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആസ്പത്രിയില്‍ തടവനുഭവിക്കുന്നതിനിടയില്‍ പിള്ള സ്വകാര്യ ചാനല്‍ പ്രവര്‍ത്തകനുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത് വിവാദമായിരുന്നു. ഇതിനെ ജയില്‍ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി നാലുദിവസത്തെ അധിക തടവും പിള്ളക്ക് ലഭിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജയില്‍ പുള്ളികള്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് അനുവദിച്ചിരുന്നു. ഇക്കൂട്ടത്തില്‍ പിള്ളയേയും ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരെ നിയമ സഭക്കകത്തും പുറത്തും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പിള്ളയെ മോചിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.
- ലിജി അരുണ്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍