

- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍

കണ്ണൂര്‍ : വിദേശ മൂലധന നിക്ഷേപം സ്വീകരിക്കുന്നതിന് സി. പി. എം. പാര്‍ട്ടി കോണ്ഗ്രസ് വ്യക്തമായ നയരേഖകള്‍ അംഗീകരിച്ചിട്ടുണ്ട് എന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി സൌഹൃദ സംഭാഷണം നടത്തിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനും അമേരിക്കന്‍ പ്രതിനിധികളെ കണ്ടിട്ടുണ്ട്.
പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി വിദേശ മൂലധനം സ്വീകരിക്കില്ല. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാന്‍ പാര്‍ട്ടി അനുവദിക്കില്ല. വായ്പ സ്വീകരിക്കുമ്പോള്‍ ധനപരമായ നിബന്ധനകള്‍ അംഗീകരിക്കാനാവില്ല. പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വല്‍ക്കരണം എതിര്‍ക്കുക എന്നതാണ് പാര്‍ട്ടിയുടെ നയമെന്നും പിണറായി അറിയിച്ചു.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, സാമ്പത്തികം

കൊച്ചി: തനിക്ക് താല്പര്യമുള്ള വ്യക്തികളെ മാത്രമായിരുന്നു അദ്ദേഹം സഹായിച്ചതെന്നും ഒപ്പം നിന്നവരെയെല്ലാം സഹായിച്ച വ്യക്തിയാണ് ലീഡര്‍ കെ.കരുണാകരനെന്ന പറച്ചിലിന് ഒരു ഭേദഗതിയുണ്ടെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. കൊച്ചിയില്‍ ലീഡര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുമ്പോളായിരുന്നു ലീഡറെ കുറിച്ചുള്ള പതിവു വിശേഷണത്തെ കാര്‍ത്തികേയന്‍ തിരുത്തിയത്. നക്സലിസത്തെ അടിച്ചമര്‍ത്തിയതിനെ പറ്റി സൂചിപ്പിക്കവെ അടിയന്തരാവസ്ഥയുടെ പേരില്‍ ജയറാം പടിക്കലിനോടും, ലക്ഷ്മണയോടും കേരളം കാണിച്ചത് നന്ദികേടാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കരുണാകനുണ്ടായിരുന്നപ്പോള്‍ രൂപീകരിക്കപ്പെട്ട തിരുത്തല്‍ വാദി ഗ്രൂപ്പിനെ ന്യായീകരിച്ചുകൊണ്ട് താന്‍ അന്നെടുത്ത നിലപാട് ശരിയായിരുന്നു എന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.
-
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍

തിരുവനന്തപുരം: സി. പി. എം ഔദ്യോഗിക പക്ഷം വീണ്ടും വി. എസിനെതിരെ പടയൊരുക്കം നടത്തുന്നു. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യതിചലിക്കുന്ന പ്രവര്‍ത്തനരീതി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തിരുത്തണമെന്ന് സി.പി.എം. സംസ്ഥാനസമിതി തുറന്നു പറഞ്ഞു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് വി.എസ്. സന്ദര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലും കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച വിഷയത്തിലും അച്യുതാനന്ദന്‍ സ്വീകരിച്ച പാര്‍ട്ടിവിരുദ്ധ നിലപാട് കേന്ദ്രകമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താനും സംസ്ഥാനസമിതി തീരുമാനിച്ചു.
എന്നാല്‍ ഇത് മുന്നില്‍ കണ്ടാണ് വി. എസ് ബര്‍ലിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് വന്നത്. ബര്‍ലിനെ തള്ളിപ്പറഞ്ഞുവെങ്കിലും അതിനൊപ്പം പൊളിറ്റ്ബ്യൂറോ അംഗവും ഔദ്യോഗികപക്ഷത്തെ പ്രമുഖനുമായ കോടിയേരി ബാലകൃഷ്ണനെതിരെ പരസ്യവിമര്‍ശനവും നടത്തി പുതിയ വിവാദങ്ങള്‍ക്ക് വി.എസ്. തുടക്കമിട്ടു. ഇത് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചു. ബര്‍ലിന്റെ വീട്ടില്‍ വി.എസ്. നടത്തിയ സന്ദര്‍ശനം ആയുധമാക്കി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടിയെ വിമര്‍ശിച്ചപ്പോള്‍ വേണ്ടസമയത്ത് വി.എസ്. പ്രതികരിക്കാതെ മൗനം പാലിച്ചതാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം ആയുധമാക്കുന്നത്. ഈ മൌനം ബര്‍ലിന്റെ നിലപാടുകള്‍ക്ക് വി.എസിന്റെ പിന്തുണയുണ്ടെന്ന ധാരണ പരക്കാനാണ് വഴിയൊരുക്കിയതെന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച രേഖയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വി.എസിനെതിരെ പാര്‍ട്ടി നേതൃത്വം കേന്ദ്രനേതൃത്വത്തിന് നേരത്തെ നല്‍കിയ പരാതികള്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം സംസ്ഥാനനേതൃത്വം നടത്തുന്നത്. വി.എസിനെതിരായ വിമര്‍ശനങ്ങള്‍ അടങ്ങുന്ന രേഖയിലെ പരാമര്‍ശങ്ങളോട് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും യോജിച്ചു. എന്നാല്‍ വി.എസിനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കുന്നതിനോട് ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനൊടുവിലാണ് വി.എസിനെതിരായ സംസ്ഥാന സമിതിയുടെ വിമര്‍ശനം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്താന്‍ സംസ്ഥാനസമിതി തീരുമാനിച്ചത്. എം.എം. ലോറന്‍സ്, പാര്‍ട്ടി മുഖപത്രത്തിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടി എന്നിവര്‍ വി.എസ്. അച്യുതാനന്ദനെതിരെ പാര്‍ട്ടി വേദികള്‍ക്ക് പുറത്തു നടത്തിയ ആക്രമണവും വിമര്‍ശിക്കപ്പെട്ടു.
-
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം