“ബെര്‍ളിന്റെ” വീട് സന്ദര്‍ശനം; വിമര്‍ശനങ്ങള്‍ക്ക് വി.എസിന്റെ മറുപടി

August 5th, 2011

തിരുവനന്തപുരം: ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് വി.എസിന്റെ മറുപടി. വിവാഹം, മരണം, അസുഖം തുടങ്ങിയ കാര്യങ്ങള്‍ക്ക് പാര്‍ട്ടിക്ക് പുറത്താക്കിയവരെന്നോന്നും നോക്കാതെ തന്നെ തങ്ങളെല്ലാം പങ്കെടുക്കാറുണ്ടെന്ന് വി.എസ്. പിണറായിയുടെ മകളുടെ വിവാഹത്തിന് എം.വി.രാഘവനും, ബി.ജെ.പിയുടെ സി.കെ.പത്മനാഭനും, എം.എം.ലോറന്‍സും താനുമെല്ലാം പങ്കെടുത്തിട്ടുണ്ടെന്നും. കൂത്തുപറമ്പില്‍ അഞ്ചുപേരെ കൊലപ്പെടുത്തുന്നതില്‍ നേതൃത്വം കൊടുത്ത ആളാണ് എം.വി.രാഘവന്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വി.എസ്. സന്ദര്‍ശിച്ചതിനെതിരെ കഴിഞ്ഞ ദിവസം എം.എം. ലോറന്‍സ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്ളില്‍ ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെ വി.എസിന്റെ സന്ദര്‍ശനം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് കരുതുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വഭാവദൂഷ്യം:ഗോപി കോട്ടമുറിക്കലിനെ സി.പി.എം മാറ്റിനിര്‍ത്തി

August 1st, 2011

കൊച്ചി: സ്ത്രീയുമായി ബന്ധപ്പെട്ട് സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ട സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടി ഗോപി കോട്ടമുറിക്കലിനെ തല്‍‌സ്ഥാനത്തുനിന്നും നീക്കം ചെയ്തു. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്കായിരിക്കും ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്.  പരാതി  ഉയര്‍ന്നതിനെ തുടര്‍ന്ന്തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മറ്റിയിലും വിഷയം ചര്‍ച്ചക്ക് വന്നു. ചര്‍ച്ചകളെ തുടര്‍ന്ന് തല്‍ക്കാലം ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തുവാനും ആരോപണത്തെ കുറിച്ച് അന്വേഷിക്കുവാനും പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് നാടപടിക്ക് വിധേയനാകുന്ന രണ്ടാമത്തെ സി.പി.എം. ജില്ലാ സെക്രട്ടറിയാണ് ഗോപി കോട്ടമുറിക്കല്‍. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് നടപടിയെടുത്തിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സി.പി.എമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

“ഊണു വിലക്ക്” ലംഘിച്ച് വി. എസ്. ബെര്‍ളിന്റെ വീട്ടില്‍

July 29th, 2011

berlin-kunhanandan-nair-epathram

കണ്ണൂര്‍: പാര്‍ട്ടി വിലക്ക് ലംഘിച്ച് പതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചു. വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ എത്തിയ വി. എസ്. അസുഖ ബാധിതനായി കിടക്കുന്ന ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കും എന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. അടുത്ത സുഹൃത്തായ വി. എസിനെ ബെര്‍ളിന്‍ ഉച്ച ഭക്ഷണത്തിനായി ക്ഷണിക്കുകയും ചെയ്തു. ഉച്ച ഭക്ഷണം കഴിക്കുവാനുള്ള ക്ഷണം വി. എസ്. സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി പുറത്താക്കിയ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനോട് കണ്ണൂര്‍ ജില്ല്ലാ കമ്മറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന നേതൃത്വവും വി. എസിനെ വിലക്കി എന്നാണ് അറിയുന്നത്. എന്നാല്‍ ഒരു വായനശാലയുടെ ഉല്‍ഘാടനം കഴിഞ്ഞ് അതിനടുത്തുള്ള കുഞ്ഞനനന്തന്‍ നായരുടെ വീട്ടിലേക്ക് വി. എസ്. ചെല്ലുകയായിരുന്നു. വിലക്കു ലംഘിച്ചും തന്നെ സന്ദര്‍ശിച്ച സുഹൃത്തിനെ കുഞ്ഞനന്തന്‍ നായര്‍ ആഹ്ലാദപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു. വി. എസിന്റെ സന്ദര്‍ശനം തനിക്ക് ഊര്‍ജ്ജം പകരുന്നതായി ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.  ഭക്ഷണം കഴിക്കുന്നതിനേ വിലക്കുള്ളൂ എന്നും വെള്ളം കുടിക്കാമെന്നും വി. എസ്. തമാശയായി പറഞ്ഞു. മറ്റൊരിക്കല്‍ ഊണു കഴിക്കുവാന്‍ എത്തുമെന്നും പറഞ്ഞ് വി. എസ്. മടങ്ങി.

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സി. പി. എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരാണ് ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായരും വി. എസ്. അച്യുതാനന്ദനും.  കമ്യൂണിസ്റ്റു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ അടുത്ത സുഹൃത്തുക്കളായ ഇരുവരും ഇന്നും അത് കാത്തു സൂക്ഷിക്കുന്നു. ആദ്യ കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച ആളായിരുന്നു കുഞ്ഞനന്തന്‍ നായര്‍. താത്വികമായ അവലോകനങ്ങളും ഒപ്പം കമ്യൂ‍ണിസ്റ്റു രാജ്യങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളും ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റെ ലേഖനങ്ങളിലൂടെ മലയാളിക്ക് പരിചയപ്പെടുത്തി. ഇടക്കാലത്ത് പാര്‍ട്ടിയോടുള്ള വിയോജിപ്പ് തന്റെ ലേഖനങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ചില ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു. പ്രത്യയ ശാസ്ത്രപരമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2005 മാര്‍ച്ചില്‍ സി. പി. എം. അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

 കഴിഞ്ഞ വര്‍ഷം ബെര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ അസുഖ ബാധിതനായി കിടക്കുമ്പോള്‍ വി. എസ്. സന്ദര്‍ശിച്ചിരുന്നു. അന്നും അത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. പാര്‍ട്ടി പുറത്താക്കുന്ന പ്രമുഖരെ സഖാക്കള്‍ സന്ദര്‍ശിക്കുന്നത് ആദ്യമായൊന്നുമല്ല. കെ. ആര്‍. ഗൌരിയമ്മയെ പല പ്രമുഖ  നേതാക്കളും സന്ദര്‍ശിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം.വി ജയരാജനു പുതിയ കുറ്റപത്രം നല്‍കും: ഹൈക്കോടതി

July 27th, 2011

mv-jayarajan-epathram

കൊച്ചി: സി.പി.എം നേതാവ് എം.വി ജയരാജന് പുതിയ കുറ്റപത്രം നല്‍കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാതയോരത്തെ പൊതുയോഗം നിരോധിച്ച കോടതിവിധിയെ വിമര്‍ശിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ചില പ്രയോഗങ്ങളാണ് ജയരാജന്റെ പേരില്‍ കേസെടുക്കുവാന്‍ കാരണമായത്. ജഡ്‌ജിമാര്‍ക്കെതിരെ വിവാദമായ “ശുംഭന്‍” പരാമര്‍ശം നടത്തിയതിനാണ് കോടതിയലക്ഷ്യക്കേസ് നേരിടുന്നത്. കോടതിയില്‍ തെളിവായി ഹജരാക്കിയ പ്രസംഗത്തിന്റെ സി.ഡി തനിക്ക് ലഭിച്ചിട്ടില്ലെന്നും കേസില്‍ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജയരാജന്റെ ഹര്‍ജി തള്ളുകയായിരുന്നു. കോടതികള്‍ക്കെതിരെ നിര്‍ഭയം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് എന്തിനു ഭയക്കണമെന്നും കോടതി ചോദിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാറിന്റെ പേരില്‍ ഭരണകക്ഷി എം.എല്‍.മാരുടെ തര്‍ക്കം

July 20th, 2011
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് എം.എല്‍.എ മാരായ പി.സി.ജോര്‍ജ്ജും ടി.എന്‍ പ്രതാപനും തമ്മില്‍ തര്‍ക്കം. സര്‍ക്കാരിന്റെ മദ്യ നയം ചര്‍ച്ച ചെയ്യുമ്പോളായിരുന്നു ബാറുകളെ ചൊല്ലി ഭരണ കക്ഷി അംഗങ്ങളുടെ തര്‍ക്കം. തന്റെ മണ്ഡലത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ അനുവദിക്കണമെന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എയുടെ ആവശ്യത്തെ ടി.എന്‍ പ്രതാപന്‍ എതിര്‍ത്തു. ഇത്തരക്കാരുടെ പ്രലോഭനത്തില്‍ വീണ് ബാറുകള്‍ അനുവദിക്കരുതെന്ന് ടി.എന്‍ എക്സൈസ് മന്ത്രിയെ ഓര്‍മ്മിപ്പിച്ചു.  സമ്പൂര്‍ണ്ണ മദ്യ നിരോധനമാണോ പ്രതാപന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു. പുതിയ ബാറുകള്‍ക്കായി ചില കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നുണ്ടെനും പറഞ്ഞ പ്രതാപന്‍ ഇത്തരക്കാരുടെ വാഗ്ദാനങ്ങളില്‍ മന്ത്രി വീണുപോകരുതെന്നും സൂചിപ്പിച്ചു. 
ബഡ്ജറ്റ് അവതരണത്തിലെ അപാകതകളും പക്ഷപാതിത്വവും ചൂണ്ടിക്കാണിച്ച് നേരത്തെ ധനമന്ത്രി മാണിക്കെതിരെ ടി.എന്‍. പ്രതാപന്‍ ശക്തമായി പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ്സിലെ എം.എല്‍.എ മാരില്‍ ചിലരും ഘടക കക്ഷികളും തമ്മിലുള്ള അസ്വാരസ്യത മറനീക്കി പുറത്തുവരുന്നതിന്റെ സൂചനയാണ്  മാണിഗ്രൂപ്പിലെ പ്രമുഖനായ പി.സി.ജോര്‍ജ്ജിനോടും ഏറ്റുമുട്ടിയതിലൂടെ വ്യക്തമാകുന്നത്. ഘടക കക്ഷികളുടെ അപ്രമാദിത്വത്തില്‍ പല നേതാക്കന്മാരും അസ്വസ്ഥരാണ്. അര്‍ഹരായ പലരും പുറാത്തു നില്‍ക്കുമ്പോള്‍ മുസ്ലിം ലീഗിന് അഞ്ചാമന്ത്രി സ്ഥാനം നല്‍കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്സില്‍ പലര്‍ക്കും അതൃപ്തിയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഠിപ്പിച്ച നേഴ്സ് അറസ്റ്റില്‍
Next »Next Page » തച്ചങ്കരിയെ തിരിച്ചെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine