- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി
മലപ്പുറം: മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിക്കും, വി. കെ. ഇബ്രാഹിം കുഞ്ഞിനുമേതിരെ കെ. എം. എം. എല്‍. ടൈറ്റാനിയം കേസില്‍ പുത്തന്‍ വെളിപ്പെടുത്തലുകളുമായി റൌഫ് രംഗത്ത് വന്നു. വിദേശ മലയാളിയായ രാജീവ് എന്ന വ്യക്തിക്ക് വേണ്ടി കോടികളുടെ അഴിമതിയാണ് നടത്തിയതെന്നാണ് പ്രധാന ആരോപണം. ഈ അഴിമതിയെക്കുറിച്ച് സി. ബി. ഐ. അന്വേഷണം നടത്താന്‍ തയ്യാറായാല്‍ മതിയായ തെളിവുകള്‍ നല്‍കാനുളള സന്നദ്ധതയും മാധ്യമങ്ങളോട് അദ്ദേഹം പങ്കു വെച്ചു.
- സുബിന് തോമസ്
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം : ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് തന്നെ ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചു എന്ന് മുന്‍ മന്ത്രി എ. കെ. ബാലന് മുഖ്യമന്ത്രിക്കും ഡി. ജി. പി. ക്കും പരാതി നല്കി. പട്ടിക ജാതി അതിക്രമ നിരോധന നിയമപ്രകാരം പി. സി. ജോര്‍ജ്ജിനെതിരെ കേസെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. പരാതി ലഭിക്കാത്തതിനാലാണ് ഈ കാര്യത്തില്‍ നടപടി ഒന്നും ഇത് വരെ സ്വീകരിക്കാഞ്ഞത് എന്നായിരുന്നു ഇത് സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞിരുന്നത്.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം: മന്ത്രി ടി. എം. ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന പിറവം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന് അനൂപ് ജേക്കബ് സ്ഥാനാര്‍ഥിയാകും. അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നും യു. ഡി. എഫിന്റെ നിലപാട് അറിഞ്ഞതിനു ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ പറഞ്ഞു. പിറവത്ത് താന്‍ മത്സരിക്കില്ലെന്നും എന്നാല്‍ മന്ത്രി സ്ഥാനം കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തിന്റെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
തിരുവനന്തപുരം: മന്ത്രി ടി.എം. ജേക്കബിന്റെ അപ്രതീക്ഷിതമായ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ പിറവത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ സംബന്ധിച്ച് അനൌദ്യോഗിക ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുന്നു. ടി.എം. ജേക്കബിന്റെ മകന് അനൂപ് ജേക്കബിനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആവശ്യം എന്നാല്‍ പിറവത്ത് ആരു മത്സരിക്കുമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടത്. രണ്ടു അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. അതിനാല്‍ തന്നെ പിറവം സീറ്റ് നിര്‍ണ്ണായകമാണ്. കേവലം 154 വോട്ടിനാണ് കഴിഞ്ഞ തവണ ടി.എം. ജേക്കപ്പ് പിറവത്തു നിന്നു വിജയിച്ചതെന്നത് യു.ഡി.ഫ് കേന്ദ്രങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തികയറിയതിന്റെ തുടക്കം മുതല്‍ വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. ആര്.ബാലകൃഷ്ണപിള്ളയുടെ ജയില്‍ ശിക്ഷയില്‍ ഇളവു വരുത്തിയതും, കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ പോലീസ് വെടിവെപ്പും, ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിയമ സഭയ്ക്കകത്തും പുറത്തും നിരന്തരം നടത്തുന്ന പ്രസ്ഥാവനകളുമെല്ലാം ജനങ്ങളില്‍ സര്‍ക്കാറിനെ സംബന്ധിച്ച് മോശം പ്രതിച്ഛായ വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളില്‍ നിരന്തരം പരാമര്‍ശവിധേയനാകുന്നതും, മന്ത്രി ഗണേശ് കുമാര്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും, രണ്ടു എം.എല്‍.എ മാരുടെ സസ്പെന്‍ഷനില്‍ വരെ എത്തിയ നിയമസഭയിലെ സംഭവ വികാസങ്ങളും സര്‍ക്കാരിനെ സംബന്ധിച്ച് ഏറേ ദോഷകരമായി മാറി. സ്മാര്‍ട് സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കുവാനായതും ഒരു രൂപക്ക് അരിവിതരണം ആരംഭിച്ചതുമെല്ലാം വിവാദങ്ങളില്‍ മുങ്ങിപ്പോയി. വി.എസിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസ്സിനകത്തെയും ഘടക കക്ഷികളിലേയും അസ്വാരസ്യങ്ങള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പിറവത്തെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതും വിജയിക്കുന്നതും യു.ഡി.എഫിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
- ഫൈസല്‍ ബാവ
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം