

- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷായിളവു ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള ആസ്പത്രി വിട്ടു. തലസ്ഥാനത്തുള്ള പാര്‍ട്ടി ഓഫീസില്‍ താമസിച്ച് അദ്ദേഹം ചികിത്സ തുടരും. ഇടമലയാര്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിള്ളയെ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചിരുന്നു. ജയില്‍ വാസത്തിനിടയില്‍ ഗുരുതരമായ അസുഖം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പിള്ള തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആസ്പത്രിയില്‍ തടവനുഭവിക്കുന്നതിനിടയില്‍ പിള്ള സ്വകാര്യ ചാനല്‍ പ്രവര്‍ത്തകനുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത് വിവാദമായിരുന്നു. ഇതിനെ ജയില്‍ ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി നാലുദിവസത്തെ അധിക തടവും പിള്ളക്ക് ലഭിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജയില്‍ പുള്ളികള്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് അനുവദിച്ചിരുന്നു. ഇക്കൂട്ടത്തില്‍ പിള്ളയേയും ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരെ നിയമ സഭക്കകത്തും പുറത്തും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പിള്ളയെ മോചിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയെ സമീപിക്കുന്നുണ്ട്.
- ലിജി അരുണ്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍

- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി

മലപ്പുറം: മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിക്കും, വി. കെ. ഇബ്രാഹിം കുഞ്ഞിനുമേതിരെ കെ. എം. എം. എല്‍. ടൈറ്റാനിയം കേസില്‍ പുത്തന്‍ വെളിപ്പെടുത്തലുകളുമായി റൌഫ് രംഗത്ത് വന്നു. വിദേശ മലയാളിയായ രാജീവ് എന്ന വ്യക്തിക്ക് വേണ്ടി കോടികളുടെ അഴിമതിയാണ് നടത്തിയതെന്നാണ് പ്രധാന ആരോപണം. ഈ അഴിമതിയെക്കുറിച്ച് സി. ബി. ഐ. അന്വേഷണം നടത്താന്‍ തയ്യാറായാല്‍ മതിയായ തെളിവുകള്‍ നല്‍കാനുളള സന്നദ്ധതയും മാധ്യമങ്ങളോട് അദ്ദേഹം പങ്കു വെച്ചു.
- സുബിന്‍ തോമസ്
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം

തിരുവനന്തപുരം : ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് തന്നെ ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചു എന്ന് മുന്‍ മന്ത്രി എ. കെ. ബാലന്‍ മുഖ്യമന്ത്രിക്കും ഡി. ജി. പി. ക്കും പരാതി നല്‍കി. പട്ടിക ജാതി അതിക്രമ നിരോധന നിയമപ്രകാരം പി. സി. ജോര്‍ജ്ജിനെതിരെ കേസെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. പരാതി ലഭിക്കാത്തതിനാലാണ് ഈ കാര്യത്തില്‍ നടപടി ഒന്നും ഇത് വരെ സ്വീകരിക്കാഞ്ഞത് എന്നായിരുന്നു ഇത് സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞിരുന്നത്.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം