ചങ്ങരംകുളം: കോണ്ഗ്രസ് നേതാവും നന്നംമുക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ. സി അഹമ്മദ് നിര്യാതനായി. മയ്യിത്ത് പള്ളികര കബര്‍സ്ഥാനില്‍ കബറടക്കി. നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ചങ്ങരംകുളം: കോണ്ഗ്രസ് നേതാവും നന്നംമുക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കെ. സി അഹമ്മദ് നിര്യാതനായി. മയ്യിത്ത് പള്ളികര കബര്‍സ്ഥാനില്‍ കബറടക്കി. നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
- ലിജി അരുണ്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ ചട്ടം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ രേഖാമൂലം അറിയിച്ചു. തടവില്‍ കഴിയവെ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറിനോട് ഫോണില്‍ സംസാരിച്ചത് ഗുരുതരമായ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. പിള്ളയുടെ ഫോണില്‍ നിന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരേയും ബന്ധുക്കളേയും വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയില്‍ ചട്ടങ്ങളുടെ ഏണ്‍പത്തിയൊന്നാം വകുപ്പും ഇരുപത്തേഴാം ഉപവകുപ്പും പിള്ള ലംഘിച്ചതായി വ്യക്തമായെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ആശുപത്രിയില്‍ കഴിയവേ അവിടുത്തേ ഫോണും പിള്ള ഉപയോഗിച്ചതായി തെളിഞ്ഞെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ജയിലില്‍നിന്നും ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ടു നാല് ദിവസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
-
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
കണ്ണൂര്‍: യൂണിഫോമില്ലെങ്കില്‍ താനും അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണപിള്ളയുമെല്ലാം സാധാരണക്കാരാണെന്നും അദ്ദേഹത്തെ കണ്ടാല്‍ തല്ലിക്കൊള്ളുവാനും സി.പി.എം. നേതാവ് എം.വി.ജയരാജന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരോട് പരസ്യമായി ആഹ്വാനം ചെയ്തു. നിര്‍മ്മല്‍ മാധവ് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് എസ്.എഫ്.ഐ മാര്‍ച്ചിനിടെ വെടിവെപ്പ് നടത്തിയതിനെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്‌ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണ്. അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ ഭയക്കേണ്ട. കാക്കിയെ ബഹുമാനിക്കണം. കാക്കിക്കുള്ളിലെ ഖദര്‍ധാരിയായി മാറിയാല്‍ അയാളെ ഉമ്മന്‍ചാണ്ടിയുടെ അനുയായി ആയി കാണണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സര്‍ സി.പിയുടെ പ്രേതം പിടി കൂടിയിരിക്കുകയാണ്. പോലീസിനെ തളയ്‌ക്കേണ്ട ചങ്ങല സര്‍ക്കാരാണ്. ആ ചങ്ങലയ്‌ക്കും പേയിളകി. കാക്കിക്കുള്ളിലെ ഖദര്‍ധാരികളായി പോലിസ് ഉദ്യോഗസ്‌ഥര്‍ മാറരുത്. നിയമസഭയില്‍ വനിതാ സ്‌റ്റാഫിനു മുമ്പില്‍ മുണ്ടഴിച്ച മന്ത്രി കെ.പി. മോഹനനെതിരേ നടപടി വേണം എന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. മോഹനന്‍ മുണ്ടഴിച്ചു വിശ്വരൂപം കാട്ടിയപ്പോള്‍ പി.ടി. ഉഷയുടെ വേഗത്തിലാണു വനിതകള്‍ ഓടിയത്. നിര്‍മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും ജയരാജന്‍ പരിഹസിച്ചു.
- എസ്. കുമാര്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം, മനുഷ്യാവകാശം
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, ക്രമസമാധാനം
തൃശൂര്‍ : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രമുഖ തൊഴിലാളി നേതാവും അറിയപ്പെടുന്ന പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെ വിട്ടയച്ചു. ഇദ്ദേഹത്തെ പോലീസ് പിടിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയാതിനെ തുടര്‍ന്നാണ് പോലീസ് അദ്ദേഹത്തെ വിട്ടയച്ചത് എന്നാണ് സൂചന.
ആന്ധ്രയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്ന് തൃശൂര്‍ വലപ്പാട് സ്വദേശിയെ നേരത്തെ പോലീസ് പിടി കൂടിയിരുന്നു. വാസുവും സുഹൃത്തുക്കളും വലപ്പാട് ഒരു സൌഹൃദ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പോലീസ് പിടിയില്‍ ആയത്. വലപ്പാട് ഇവരുടെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തെന്ന് മനസിലാക്കുവാന്‍ വേണ്ടിയാണ് വാസുവിനെയും കൂടെ ഉണ്ടായിരുന്നവരേയും പോലീസ് പിടി കൂടിയത് എന്ന് പോലീസ് പറയുന്നു.
ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ടൌണ്‍ ഈസ്റ്റ് സി. ഐ. സന്തോഷിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത്. അറസ്റ്റ് രേഖപ്പെടുത്താതെ ഇവരെ ചോദ്യം ചെയ്യുവാനായി കസ്റ്റഡിയില്‍ എടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത് എന്ന് പോലീസ് അറിയിച്ചു.
സായുധ വിപ്ലവ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ സി. പി. ഐ. എം. എല്‍. ന്റെ (CPI (ML) – Communist Party of India (Marxist-Leninist)) സ്ഥാപക നേതാക്കളില്‍ ഒരാളാണ് വാസു. കോഴിക്കോടുള്ള മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്റ്ററിയിലെ തൊഴിലാളി പ്രക്ഷോഭം നയിച്ചതോടെയാണ് ഇദ്ദേഹത്തിന് ഗ്രോ വാസു (GROW – Gwalior Rayons Workers’ Organisation) എന്ന പേര് ലഭിച്ചത്. 30 ദിവസത്തോളം നിരാഹാര സത്യഗ്രഹം അനുഷ്ഠിച്ച വാസു കേരളത്തിലെ നക്സല്‍ ആക്രമണ കാലഘട്ടമായ 1969ല്‍ പോലീസ് പിടിയില്‍ അതി ക്രൂരമായ മര്‍ദ്ദന മുറകള്‍ക്ക് വിധേയമായിട്ടുണ്ട്. ഒട്ടേറെ തവണ തടവ് ശിക്ഷ അനുഭവിച്ച വാസുവിനെ നിയമവിരുദ്ധമായി ഏഴര വര്‍ഷത്തെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആത്മവീര്യം നഷ്ടപ്പെടാതെ ഇന്നും അദ്ദേഹം കേരളത്തിലെ സാമൂഹ്യ തൊഴിലാളി പ്രശ്നങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്.
- ജെ.എസ്.
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം, പ്രതിരോധം, മനുഷ്യാവകാശം