- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
തിരുവനന്തപുരം: വി. എസിന്റെ ബന്ധുവായ വിമുക്തഭടന്‍ ടി. കെ. സോമന് എല്‍. ഡി. എഫ് സര്‍ക്കാര്‍ 2.33 ഏക്കര്‍ ഭൂമി ചട്ടവിരുദ്ധമായി പതിച്ചുനല്‍കി എന്ന കേസില്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കാനും, അഴിമതിനിരോധന നിയമപ്രകാരം വി. എസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഒപ്പം കേസില്‍ മുന്‍ മന്ത്രി കെ. പി. രാജേന്ദ്രനെ രണ്ടാം പ്രതിയാക്കാനും വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കി. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ വെള്ളിയാഴ്ച എഫ് . ഐ. ആര്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം, വി. എസ്. പ്രതിപക്ഷനേതാവ് സ്ഥാനം രജിവയ്ക്കണമെന്ന് യു. ഡി. എഫ് ആവശ്യപ്പെട്ടു. വി. എസ് അഴിമതിവിരുദ്ധനാണെന്ന വാദത്തിലെ കാപട്യം ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് യു. ഡി. എഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ വിമുക്തഭടന് ഭൂമി നല്‍കിയത് മന്ത്രിസഭയുടെ അനുമതിയോടെയാണെന്നാണ് വി. എസ് വ്യക്തമാക്കിയിരിക്കുന്നത്. തന്നെയും തന്‍റെ ബന്ധുക്കളെയും കള്ളക്കേസില്‍ കുടുക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി. എസ് ആരോപിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
ആലപ്പുഴ: റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്ഗ്രസിന്റെ യുവ എം. എല്‍. എയായ പി. സി വിഷ്ണുനാഥിന് മര്‍ദ്ദനമേറ്റു. ആലപ്പുഴ മാന്നാര്‍ കുട്ടംപേരൂരില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. വിഷ്ണുനാഥിന്റെ മണ്ഡലത്തിലെ പ്രദേശമായ മാന്നാറില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പി. സി. വിഷ്ണുനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന കുടുബശ്രീപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിഷ്ണുനാഥിനെയും പരിക്കേറ്റവരെയും മാവേലിക്കര സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
- ന്യൂസ് ഡെസ്ക്
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
തൃശൂര്‍ : പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് സംസ്ഥാന വിജിലന്‍സ് വകുപ്പ് കണ്ടെത്തി. ഇത് സംബന്ധിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വി. എന്‍. ശശിധരന്‍ സമര്‍പ്പിച്ച 90 പേജ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്.
- ജെ.എസ്.
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, വിവാദം