പിണറായിയുടെ പ്രസ്താവന ആത്മാര്‍ഥതയില്ലാത്ത വെറും ജല്പനം: മുഖ്യമന്ത്രി

May 27th, 2012

oommen-chandy-epathram
കോട്ടയം: എം. എം. മണി നടത്തിയ വിവാദമായ പ്രസ്താവനയെ പറ്റി സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ മറുപടി ഒട്ടും ആത്മാര്‍ഥതയില്ലാതെ വെറും ജല്പനം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണിയുടെ പ്രസംഗത്തില്‍ പറഞ്ഞ കൊലപാതകങ്ങള്‍ തള്ളിപറയാന്‍ പിണറായി തയ്യാറായിട്ടില്ല പകരം പാര്‍ട്ടിയുടെ നിലപാടുകളില്‍ നിന്നുള്ള വ്യതിയാനമാണെന്ന് മാത്രമാണ് മണിയുടെ പ്രസ്താവനയെ പറ്റി പിണറായി പറഞ്ഞത്‌. പിന്നെ പാര്‍ട്ടി നേതാക്കളാരും പരസ്യ പ്രസ്താവന നടത്തരുത് എന്നാണു പറഞ്ഞത്‌ അത് പാര്‍ട്ടിയെ മാത്രം സംബന്ധിച്ച കാര്യമാണ്. മണി സൂചിപ്പിച്ച കൊലപാതകങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടില്ലെന്ന് പറയാന്‍ പിണറായി തയാറാട്ടില്ല. അതിനാല്‍ മുമ്പ്‌ നടന്ന കൊലകള്‍ക്ക് പിന്നില്‍ പാര്‍ട്ടിയുടെ ഗൂഢാലോചനയുണ്ടെന്ന് സംശയം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസും പുതിയ ഇടതുപക്ഷ സാധ്യതകളും

May 27th, 2012

c-r-neelakantan-epathram
(രണ്ടാം ഭാഗം തുടരുന്നു)
പാര്‍ട്ടി ഒരു സംഘടന മാത്രമല്ല, പ്രത്യയ ശാസ്ത്രം പ്രയോഗിക്കാനുള്ള ഉപകരണവും കൂടിയാണ്. പ്രത്യയ ശാസ്ത്രമില്ലെങ്കില്‍ പിന്നെന്തു പാര്‍ട്ടി? വലതുപക്ഷ വല്ക്കരണത്തിനു പൂര്‍ണ്ണമായും കീഴ്പെട്ട ഒന്നിനെ ‘ഇടതുപക്ഷം’ എന്ന് വിളിക്കാനാമുമോ? അതിലെ നേതൃത്വത്തെ എല്ലാ വ്യതിയാനങ്ങളും മറന്നു പിന്താങ്ങുക എന്നതിനര്‍ത്ഥം വലതു പക്ഷത്തെ പിന്താങ്ങുക എന്ന് തന്നെയാണ്. ഈ കേവലം ‘എല്‍. ഡി. എഫ്, യു. ഡി. എഫ് എന്ന് നേര്‍രേഖയില്‍ വായിക്കുന്നതിന്റെ ഒരു തകരാറുമാണിത്. പേരിലല്ല നിലപാടുകളിലാണ് ഇടതു – വലതു പക്ഷങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ ഏതു ജനകീയ സമരമാണ് സി. പി. ഐ. എം കേരളത്തില്‍ ഏറ്റെടുത്തിട്ടുള്ളത്? ഇവിടെ ഉയര്‍ന്നുവന്ന ഒട്ടുമിക്ക ജനകീയ സമരങ്ങളുടെയും എതിര്‍ പക്ഷത്തായിരുന്നു അവര്‍. പിന്നീട് നിലപാട്‌ മാറ്റിയ അനുഭവവും ഉണ്ട്. എന്തായാലും അധിനിവേശ വിരുദ്ധ സമരങ്ങളുടെ നേതൃത്വത്തില്‍ അവര്‍ ഉണ്ടായിരുന്നില്ല. നന്ദിഗ്രാം, സിംഗൂര്‍ വിഷയത്തില്‍ പശ്ചിമ ബംഗാളിലെ ഇടതു സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍ കുറെ ബുദ്ധിജീവികള്‍ ഇത് ഇടതു പക്ഷത്തെ ദുര്‍ബലമാക്കും എന്ന വാദമുയര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് എന്തുണ്ടായി? ആ വ്യതിയാനം പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ത്തില്ലേ? മറിച്ച് ആ വലതു പക്ഷ വ്യതിയാനത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട്‌ അത് തിരുത്താന്‍ തയ്യാറാവുമായിരുന്നു എങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നില്ലേ? അതിനു പകരം ജനാധിപത്യ സംവാദ സാധ്യതകള്‍ തന്നെ അന്ന് അടച്ചു കളഞ്ഞു. എതിര്‍ക്കുന്നവരെ ശത്രുക്കളായിട്ടാണ് പാര്‍ട്ടി കണ്ടത്‌. ലാവലിന്‍, എ. ഡി. ബി, കിനാലൂര്‍, മൂലമ്പിള്ളി, ചെങ്ങറ തുടങ്ങി നിരവധി വിഷയങ്ങളില്‍ കേരളത്തിലുള്ള അനുഭവമാണ്. യഥാര്‍ത്ഥ ജനാധിപത്യത്തിനു പകരം ബൂര്‍ഷ്വാ കക്ഷികളെ പോലെ ‘സെക്രെട്ടറിയെ വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടി വിരുദ്ധര്‍’ (ഇന്ത്യയാണ് ഇതെന്ന് ഓര്‍ക്കുക) എന്നവര്‍ എപ്പൊഴുമാക്രോശിക്കുന്നു!

ഇപ്പോഴും രാഷ്ട്രീയ സംവാദത്തെ പിണറായി – വി. എസ് തര്‍ക്കമാക്കി മാറ്റാനല്ലേ പാര്‍ട്ടി (മുഖ്യധാരാ മാധ്യമങ്ങളും) ശ്രമിക്കുന്നത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ വി. എസ് ശ്രമിക്കുന്നു വെന്ന രീതിയില്‍ മാധവന്‍ കുട്ടിമാരും ഭാസുരചന്ദ്രന്മാരും ആക്രോശിക്കുമ്പോള്‍ ജനങ്ങള്‍ക്ക്‌ ഫലിതമായിട്ടാണ്  തോന്നുന്നത്. വി. എസ് എന്നതിലപ്പുറത്തുയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം. കഴിഞ്ഞ ലോകസഭ നിയമസഭ തെരഞ്ഞെടുപ്പ്‌ ഫലങ്ങളിലെ വ്യത്യാസം ഇതിന്റെ സത്യം വ്യക്തമാക്കുന്നു. പാര്‍ട്ടി തീര്‍ത്തും വലതു പക്ഷമായെന്നു കരുതി വിട്ടുപോയവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചെത്തിയത് വി. എസ് എന്ന പ്രതീക്ഷയിലാണ്. ഇപ്പോള്‍ വി. എസിന് മരണ ശിക്ഷ വരെ വിധിച്ചവര്‍ അദ്ദേഹത്തിന്റെ ചിത്രം വളരെ വലുതാക്കി വെച്ച് വോട്ടു പിടിച്ചു. ആരും പാര്‍ട്ടി സെക്രെട്ടറിയുടെ പടം ഇങ്ങനെ വെച്ചില്ല. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോള്‍ ‘ പാലം കടന്നപ്പോള്‍… ‘ എന്നതു പോലെയായി.
പക്ഷെ പ്രശ്നം ഇനി എന്ത് എന്നതാണ്. പലതരം വാദങ്ങള്‍ ഉണ്ട്. ‘വി. എസ് പാര്‍ട്ടി വിട്ടു പുറത്തുവരണം’ എന്ന വാദം ഇന്നേറെ ശക്തമായിട്ടുണ്ട്. ഒരു ശരിയായ ഇടതുപക്ഷം ഇന്ത്യക്കും കേരളത്തിനും ആവശ്യമാണെന്ന വാദമാണ് ഇതിനു  പിന്നില്‍. പക്ഷെ അത്ര നിഷ്കളങ്കമാണോ രാഷ്ട്രീയം? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ‘ഇറങ്ങിവരാന്‍’ വി. എസിനോട് ആവശ്യപ്പെട്ടു വരുന്നുണ്ട്. പക്ഷെ അതിനകത്ത് നിന്നുകൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ പുറത്തു വന്നു ചെയ്യാന്‍ വി. എസിന് കഴിയില്ലെന്ന് കരുതുന്നവരും കുറവല്ല. കാരണം പുറത്ത്‌ അതിനു ചേര്‍ന്ന ഒരു ഭൌതിക സാഹചര്യമില്ലെന്നു തന്നെ. പുതിയ ഒരു പാര്‍ട്ടി (1964 ലേതുപോലെ) ഇന്ന് എളുപ്പമല്ല. കാരണം കഴിഞ്ഞ അര നൂറ്റാണ്ട് കൊണ്ട് ലോകം മുഴുവന്‍ ഉണ്ടായ മാറ്റം തന്നെ. ‘ഉരുക്കുപോലെയുറച്ച’ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് പ്രസക്തമാണോ? എന്തുപരിപാടി, എന്ത് സംഘടനാ രൂപം എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ട്. ആരൊക്കെ അതിലുണ്ടാകണമെന്നതിനെ ആശ്രയിച്ചിരിക്കും അത്. വ്യക്തമായ ഒരു ധാരണ ഇനിയും രൂപപ്പെടേണ്ടതുണ്ട്. മറ്റൊരു പ്രശ്നമുള്ളത് അനേക ലക്ഷം മനുഷ്യരുടെ ചോരയും വിയര്‍പ്പുംകൊണ്ട് പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ പൂര്‍ണ്ണമായും വലതു പക്ഷക്കാര്‍ക്ക്‌ വിട്ടുകൊടുത്ത്‌ ഇറങ്ങി പോരണോ എന്നതാണ്. ഒപ്പം കേരളത്തിലെയും ഇന്ത്യയിലെയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ‘ഇടതു പക്ഷ ഗ്രൂപ്പുകളുടെ’ അനുഭവങ്ങളും പാഠമാക്കണം. സി. പി. എമ്മിനകത്ത് ഇത്രയേറെ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടും ഒരു ബദല്‍ ഗ്രൂപ്പിന് ഇതിന്റെ ‘നേട്ടം’ ഉണ്ടാക്കാന്‍ കഴിയാത്തത്‌ എന്തുകൊണ്ട്? ജനം അങ്ങോട്ടോഴുകാത്തത് എന്തുകൊണ്ട്?

ഇവിടെയാണ്‌ എന്താകണം ഇടതു പക്ഷത്തിന്റെ ഇന്നത്തെ ധര്‍മ്മം എന്ന ചര്‍ച്ച നടക്കേണ്ടത്‌. ജനങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതിന്റെ പോരാട്ടങ്ങളും നടക്കുന്നുണ്ട്. അതിലൊന്നും പങ്കെടുക്കാതെ പഴഞ്ചന്‍ പ്രത്യയ ശാസ്ത്ര ഗീര്‍വാണങ്ങള്‍ നടത്തുന്ന വരോടൊപ്പം മനുഷ്യരുണ്ടാകില്ല. എന്നും ഇടതു പക്ഷത്തോടൊപ്പം ജനങ്ങള്‍ നിന്നത് പൂര്‍ണ്ണമായും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രത്യാശയോടെയാണ്. ഇനി വരും കാലത്തെ ഇടതു പക്ഷത്തിന്റെ രൂപ ഭാവങ്ങള്‍ തീരുമാനിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും വലതുപക്ഷവല്ക്കരിക്കപ്പെടുന്ന ഇടതു പക്ഷത്തെ സംരക്ഷിച്ചു കൊണ്ടാകില്ല. തീര്‍ച്ച.

സി. ആര്‍. നീലകണ്ഠന്‍
**********************************************
അവസാനിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

ടി. പി. വധം, അന്വേഷണത്തെ തടസ്സപെടുത്തുന്നത് ശരിയല്ല: വി. എസ്.

May 25th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: ടി. പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തിനായുള്ള പൊലീസ് നടപടി തടസ്സപ്പെടുത്തുന്നത് ശരിയല്ല ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അന്വേഷണം കാര്യക്ഷമവും നിഷ്പക്ഷവുമായി മുന്നോട്ടു പോകണം എന്നാണ് ആഗ്രഹിക്കുന്നത്.
പൊലീസന്വേഷണം തൃപ്തികരമെല്ലെന്നു കണ്ടാല്‍ ഉടന്‍ ഇടപെടും. എന്നാല്‍ ലാഘവം കാണിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നും വി. എസ് .പറഞ്ഞു. കോടതിയില്‍ പോകുന്നതാനോ ഉചിതം എന്ന ചോദ്യത്തിന് കോടതി വഴി പോയതിന്റെ ഫലമായിട്ടല്ലേ ബാലകൃഷ്ണപിള്ള സെന്‍ട്രല്‍ ജയിലില്‍ കിടക്കാന്‍ ഇടയായതെന്നും വി. എസ്. ചോദിച്ചു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹംസ പറഞ്ഞത് ശുംഭത്തരം എന്ന് വി. എസ്.

May 25th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം : ടി. കെ. ഹംസ പറയുന്ന ശുംഭത്തരത്തിന് എന്ത് മറുപടി നൽകാനാണ് എന്ന് വി. എസ്. അച്യുതാനന്ദൻ മാദ്ധ്യമ പ്രവർത്തരോട് ചോദിച്ചു. ഡാങ്കെയുടെ ഏകാധിപത്യത്തിന് എതിരെ രൂപീകരിച്ച പാർട്ടിയാണ് സി. പി. ഐ. എം. പാർട്ടിയുടെ 7ആം കോൺഗ്രസ് ചേർന്നപ്പോൾ ആകെ 32 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ കോഴിക്കോട് പാർട്ടിയുടെ 20ആം കോൺഗ്രസിൽ 10 ലക്ഷം പേരാണ് അണിനിരന്നത്. ഈ 10 ലക്ഷത്തിൽ ഒരുവനാണ് ടി. കെ. ഹംസ.

അമരാവതിയിൽ സഖാവ് എ. കെ. ഗോപാലൻ സമരം ചെയ്യുമ്പോൾ ഹംസ കോൺഗ്രസിലായിരുന്നു. അന്ന് ഡി. സി. സി. പ്രസിഡണ്ടായിരുന്നു ഹംസ. കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന് മുദ്രാവാക്യം വിളിച്ച ചരിത്രമാണ് ഹംസയ്ക്ക്.

പിന്നീട് സി. പി. ഐ. എം. വളരുന്നതിനിടയിൽ ഹംസ കോൺഗ്രസ് വിട്ട് പാർട്ടിയിലെത്തി. പാർട്ടിയിൽ നിന്നും മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുത്ത ഈ മനുഷ്യൻ ഇനി എന്ത് ആനുകൂല്യമാണ് ഉള്ളത് എന്ന് കാത്തിരിക്കുകയാണ്.

ഇത്തരക്കാരുടെ ശുംഭത്തരത്തെ പറ്റി എന്ത് മറുപടി പറയാനാണ് എന്ന് വി. എസ്. ചോദിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നേതാക്കന്മാരെ സി.ബി.ഐക്കു കൊടുക്കില്ല: പി. ജയരാജന്‍

May 25th, 2012

crime-epathram

കണ്ണൂര്‍: സി.പി.എം. നേതാക്കളായ കാരായി രാജന്‍ , കാരായി ചന്ദ്രശേഖരന്‍ എന്നിവരെ ഒരു കാരണവശാലും സി.ബി.ഐക്കു വിട്ടുകൊടുക്കില്ലെന്ന്‌ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ . എന്‍ .ഡി.എഫ്‌. പ്രവര്‍ത്തകന്‍ തലശേരിയിലെ ഫസലിനെ വധിച്ച കേസില്‍ സി.ബി.ഐ. പ്രതി ചേര്‍ക്കപ്പെട്ടവരാണ് ഇവര്‍. എന്നാല്‍ രാഷ്‌ട്രീയ മേലാളന്‍മാരെ തൃപ്‌തിപ്പെടുത്താന്‍ സി.ബി.ഐ. കെട്ടിച്ചമച്ച കള്ളക്കഥ യാണിതെന്നാണ് ജയരാജന്‍ പറയുന്നത്‌. അതിനാല്‍ കൊലപാതകവുമായി ബന്ധമില്ലാത്ത പ്രതി ചേര്‍ക്കപ്പെട്ട ഇവര്‍ക്കു സംരക്ഷണം നല്‍കും. സി.പി.എം. നേതൃത്വത്തെ ഒന്നായി കള്ളക്കേസില്‍ കുടുക്കുകയാണ്‌. പാര്‍ട്ടി ഒറ്റക്കെട്ടായി ഇതിനെതിരെ അണി നിരക്കും. കേസിനെ രാഷ്‌ട്രീയ പരമായും നിയമപരമായും പാര്‍ട്ടി നേരിടും – ജയരാജന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു
Next »Next Page » ഹംസ പറഞ്ഞത് ശുംഭത്തരം എന്ന് വി. എസ്. »



  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine