പ്രകൃതിസംരക്ഷണം ജീവന്‍ സംരക്ഷിക്കുന്നതിന് തുല്യം : കൃഷി മന്ത്രി

June 6th, 2012

kp-mohanan-epathram

തിരുവനന്തപുരം: പ്രകൃതി സംരക്ഷണം എന്നാല്‍ നമ്മുടെ ജീവന്‍ തന്നെ സംരക്ഷിക്കുക എന്നാണു അര്‍ത്ഥമാക്കുന്നത് ജീവന്റെ നിലനില്‍പ്പിന് പ്രകൃതിയുടെ അവിഭാജ്യഘടകങ്ങളായ മണ്ണും, വിത്തും, വളവും, വെള്ളവും സംരക്ഷിക്കപ്പെടണമെന്നും കൃഷി മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഗ്രിഫ്രണ്ട്‌സും, മ്യൂസിയം, മൃഗശാല വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ഹരിതയാനം പരിസ്ഥിതിദിന കൃഷി പാഠം സന്ദേശം 2012 മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

1 അഭിപ്രായം »

കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

June 5th, 2012

ramesh-chennithala-epathram

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ പാര്‍ട്ടിയെ ഗൗനിക്കുന്നില്ലെന്നും സംസ്ഥാനത്തെത്തുമ്പോള്‍ പാര്‍ട്ടി ഓഫിസുകളില്‍ പോകുകയോ പ്രവര്‍ത്തകരുമായി സംവദിക്കുകയോ അവരുമായി ഒന്ന് കാണാന്‍ പോലും ഒരുങ്ങുന്നില്ല എന്ന് കെ. പി. സി. സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത് പ്രവര്ത്തകര്‍ക്കിടയില്‍ ഏറെ ആശങ്ക ഉണ്ടാക്കുന്നു അതിനാല്‍ ഇക്കാര്യം എ. ഐ. സി. സി. നേതൃത്വം ഗൗരവമായികാണണമെന്നും ചെന്നിത്തല പ്രവര്‍ത്തകസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണിയുടെ കൊലവിളി നെയ്യാറ്റിന്‍കരയില്‍ ബാധിക്കും -പന്ന്യന്‍ രവീന്ദ്രന്‍

June 4th, 2012

Pannyan_ravindran-epathram
മലപ്പുറം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി  സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയുടെ പ്രസ്താവന ഇടതു മുന്നണിയുടെ വലിയ വിജയപ്രതീക്ഷയെ കാര്യമായി ബാധിക്കുമെന്ന്  സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. “ഒരു കമ്യൂണിസ്റ്റുകാരന്‍ നടത്തേണ്ട പ്രസ്താവനയല്ല മണി നടത്തിയത്. . അദ്ദേഹത്തിന് കൊലയാളിയുടെ മനോഗതിയുണ്ടോയെന്നാണ് തനിക്ക് സംശയം. അതിനാലാണ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ കൊലകളെ എണ്ണിപ്പറഞ്ഞത്. കമ്യൂണിസ്റ്റുകാരന്‍ മനുഷ്യസ്നേഹിയായിരിക്കണം. പ്രസ്താവനയിലൂടെ കമ്യൂണിസ്റ്റുകാരുടെ മനസ്സില്‍ ക്രൂരതയുടെ വിത്ത് പാകാനാണ് മണി ശ്രമിച്ചത്. കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ മുഖത്ത് കരിവാരിത്തേക്കുന്നതാണ് ആ പ്രസ്താവന. അദ്ദേഹത്തിനെതിരെ സി.പി.എം. നടപടിയെടുക്കണം. തെരഞ്ഞെടുപ്പായതിനാലാണ് ഇക്കാര്യങ്ങള്‍ പറയാന്‍ വൈകിയത്.” പന്ന്യന്‍ പറഞ്ഞു. എന്നാല്‍ നടപടി സി. പി. എമ്മിന്റെ അഭ്യന്തര കാര്യമാണെന്നും അതവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും ടി.പി. ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ച വി.എസ്. അച്യുതാനന്ദന്റെ  നടപടിയില്‍ തെറ്റില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസ്. ടി. പിയുടെ വീട് സന്ദര്‍ശിച്ചു, നേതാക്കള്‍ ആരും പ്രതികരിച്ചില്ല

June 3rd, 2012

vs-achuthanandan-epathram

കോഴിക്കോട്‌: അപ്രതീക്ഷിതമായി ടി. പി. ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ച വി. എസ്‌. അച്യുതാനന്ദന്റെ നടപടിയില്‍ സി. പി. എം നേതൃത്വത്തിനു അമ്പരപ്പ്‌ മാറിയിട്ടില്ല. രാവിലെ കോഴിക്കോട് വെച്ച് സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍, പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുമായി വി. എസിനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ ഉണ്ടായ വി. എസിന്റെ ഈ അപ്രതീക്ഷിത സന്ദര്‍ശനം പാര്‍ട്ടിയെ ഏറെ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര ഉപതെരെഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. കേസില്‍ സി. പി. എം. ആരോപണം നേരിടുന്ന സാഹചര്യത്തില്‍ വി. എസിന്റെ ഒഞ്ചിയം സന്ദര്‍ശനം സംസ്ഥാന നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന തീരുമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ കാര്യത്തില്‍ സി. പി. എം. നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ സെക്രെട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാത്രമാണ് ഈ സന്ദര്‍ശനത്തില്‍ അപാകതയൊന്നും ഇല്ലെന്നും ഇത് നെയ്യാറ്റിന്‍കരയില്‍ എല്‍. ഡി. എഫിന് ഗുണം ചെയ്യുമെന്നും പറഞ്ഞത്‌. എന്നാല്‍ എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിക്കാതെ ഒഴിഞ്ഞു മാറി. എന്നാല്‍ ടി. പി. ഒരു ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നതിന് തെളിവാണ്, വി. എസിന്റെ ഈ സന്ദര്‍ശനം എന്നും ഞങ്ങള്‍ക്കിത് വലിയ അംഗീകാരവും ഏറെ ആശ്വാസമും ആണെന്നും ടി. പിയുടെ ഭാര്യ കെ. കെ. രമ പറഞ്ഞു. വി. എസ്‌.  ടി. പിയുടെ ഭാര്യ രമ, അമ്മ, മകന്‍ ഭാര്യാപിതാവ് കെ. കെ. മാധവന്‍ എന്നിവരുമായി ചര്‍ച്ച നടത്തി വി. എസ്‌.  ടി. പിയുടെ ശവകുടീരത്തില്‍ ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ചു തുടര്‍ന്ന് ടി. പിയുടെ പണിതീരാത്ത വീട് കയറി കണ്ടു. ആയിരക്കണക്കിന് ആളുകളാണ് വി. എസ്. വരുന്നുണ്ടെന്ന് അറിഞ്ഞ് ഒഞ്ചിയത്ത് എത്തിയത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നെയ്യാറ്റിന്‍‌കരയില്‍ കനത്ത പോളിംഗ് ആര് കരകയറുമെന്ന് 15ന് അറിയാം

June 3rd, 2012

election-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 82 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച ഔദ്യോഗിക സമയ പരിധിയായ അഞ്ചു മണി കഴിഞ്ഞിട്ടും മിക്ക ബൂത്തുകളിലും നീണ്ട ക്യൂ കാണാമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പത്തു ശതമാനത്തിലധികം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 71.15 ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ്. 1960ല്‍ രേഖപ്പെടുത്തിയ 84.39 ശതമാനം പോളിംഗ് ആണ് നെയ്യാറ്റിന്‍‌കരയില്‍ ഇതിന് മുന്‍പുള്ള കനത്ത പോളിംഗ്. അതിയന്നൂര്‍ പഞ്ചായത്തിലാണ്‌ ഉയര്‍ന്ന പോളിംഗ് ‌. ഇവിടെ 82.4 ശതമാനമാണ്‌ പോളിംഗ്‌. തിരുപുറം(81.8), ചെങ്കല്‍(77.4), കുളത്തൂര്‍(82.3), കാരോട്‌(78.6) നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി(78.2) എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.
പോളിംഗ് ശതമാനം ഉയര്‍ന്നതോടെ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും പ്രതീക്ഷയുണ്ട് എന്നാല്‍ ആശങ്കയും ഇല്ലാതില്ല. ഫല പ്രഖ്യാപനം ജൂണ്‍ 15നാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നടപടി ഉണ്ടാവും : പിണറായി
Next »Next Page » വി. എസ്. ടി. പിയുടെ വീട് സന്ദര്‍ശിച്ചു, നേതാക്കള്‍ ആരും പ്രതികരിച്ചില്ല »



  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine