കോഴിക്കോട്: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് നിര്‍ണ്ണായക വഴിത്തിരിവില്‍ മുഖ്യപ്രതി ടി. കെ. രജീഷിനെ പൊലീസ് അറസ്റ്റുചെയ്തു കസ്റ്റഡിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നുപേരെ നേരത്തെ തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ടി. പി. വധക്കേസില്‍ ഗൂഢാലോചനയിലും കൊലപാതകത്തിലും നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന രജീഷിനെ അറസ്റ്റ് ചെയ്തതോടെ കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തുമെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത രജീഷിനെ വടകരയിലെത്തിച്ചു. നാളെ ഇയാളെ കോടതിയില്‍ ഹാജരാക്കും. ഒളിവില്‍ കഴിയുന്ന കുഞ്ഞനന്തനും കോടി സുനിയും കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.