ലീഗിന് അഞ്ചാം മന്ത്രിയില്ലെന്ന് ഹൈക്കമാന്‍ഡ്

April 9th, 2012

kunjalikutty-epathram
ന്യൂഡല്‍ഹി : അവസാനം ലീഗിന് അഞ്ചാം മന്ത്രി നല്‍കേണ്ടതില്ല എന്ന് തന്നെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചു. എന്നാല്‍ പകരം മറ്റൊരു സ്ഥാനം നല്‍കി തല്‍കാലം പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. സ്പീകര്‍ സ്ഥാനം ലീഗിന് നല്‍കി ഒരു അനുനയിപ്പിക്കാനാണ് കൊണ്ഗ്രസിന്റെ തീരുമാനം. ഇതിനായി കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ ലീഗ്‌ നേതാക്കളുമായി നേരിട്ട്‌ ചര്‍ച്ച നടത്തും. അഞ്ചാം മന്ത്രി സ്ഥാനത്തില്‍ ലീഗ്‌ നേതാക്കളുമായി ചര്‍ച്ച നടത്താനായി മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്‌, അഹമ്മദ്‌ പട്ടേല്‍, മധുസൂദന്‍ മിസ്ത്രി എന്നിവരെ ചുമതലപ്പെടുത്താനും കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചു‌ . ഇതോടെ മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നല്‍കാനായി ലീഗ് നടത്തിയ ശ്രമങ്ങള്‍ പാളി. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ല എന്നാണു ലീഗ് നേതൃത്വം പറയുന്നത്. അഞ്ചാം മന്ത്രിയില്ല എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 24 മണിക്കൂര്‍ നേരത്തേക്ക് മാത്രം ഉപയോഗിക്കാവുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത തമാശയാണത്. ഇതേക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു. യാതൊരു വസ്തുതയുമില്ല. വെറും തമാശയാണതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി.എസ്. പുറത്ത് തന്നെ; ബേബി പി.ബിയില്‍

April 9th, 2012
vs-achuthanandan-shunned-epathram
കോഴിക്കോട്:  പാര്‍ട്ടി പോളിറ്റ്ബ്യൂറോയില്‍ വി. എസ്. അച്യുതാനന്ദന്‍ ഇല്ല. എന്നാല്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗാളില്‍  ഭരണ തുടര്ച്ചക്ക്   വിരാമമിട്ട പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും പി. ബി. യില്‍ തുടരും. വി. എസിനു പകരം എം. എ.  ബേബി ആദ്യമായി പോളിറ്റ്ബ്യൂറോയില്‍ എത്തി. തുടര്‍ച്ചയായി  മൂന്നാമതും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ടാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയതായി തിരഞ്ഞെടുത്ത പി. ബി. അംഗങ്ങളുടെ പേരു പ്രഖ്യാപിച്ചത്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള, ബുദ്ധദേവ് ഭട്ടാചാര്യ, മണിക് സര്‍ക്കാര്‍, കെ. വരദരാജന്‍, ബി. വി. രാഘവലു, വൃന്ദ കാരാട്ട്, നിരുപം സെന്‍, എ. കെ. പത്മനാഭന്‍, ബിമന്‍ ബസു, സൂര്യകാന്ത് മിശ്ര, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം. എ. ബേബി എന്നിവരാണ് പുതിയ പി. ബി. അംഗങ്ങള്‍. ഇതില്‍ ബേബിക്ക് പുറമെ എ. കെ. പത്മനാഭന്‍, സൂര്യകാന്ത് മിശ്ര എന്നിവരാണ് പി. ബി. യിലെ പുതുമുഖങ്ങള്‍. 1998 മുതല്‍ കേന്ദ്രകമ്മിറ്റി അംഗമാണ് എം. എ. ബേബി. ഒരു തവണ രാജ്യസഭാംഗമായി. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു.

അച്ചടക്കലംഘനത്തിന്റെ പേരില്‍ 2009ലാണ് വി. എസിനെ പി. ബിയില്‍ നിന്ന് പുറത്താക്കിയത്.  ഇത്തവണ വി. എസിനെ തിരിച്ചെടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. എന്നാല്‍  വി. എസ്. കേന്ദ്രകമ്മിറ്റിയില്‍ തുടരും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. കെ. ശൈലജ പുതിയതായി കേന്ദ്രകമ്മിറ്റിയില്‍ ഇടം നേടി. സി. സിയില്‍ അംഗമാകുന്ന കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ വനിതയാണ് ശൈലജ. എം. സി. ജേസെഫൈന്‍, പി. കെ. ശ്രീമതി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് വനിതാ സി. സി. അംഗങ്ങള്‍. കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ വച്ച് സി. പി. എം. സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ ശൈലജ രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ നിയമഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ പരാജയപ്പെട്ടു. പ്രായാധിക്യം, രോഗം എന്നിവ മൂലം മുതിര്‍ന്ന നേതാക്കളായ ആര്‍. ഉമാനാഥ്, മുഹമ്മദ് അമീന്‍, എന്‍. വരദരാജന്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായതായി പ്രകാശ് കാരാട്ട് അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ചെന്നിത്തല തന്നെ തുടരും

April 8th, 2012

ramesh-chennithala-epathram

തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍  സംസ്ഥാനത്ത് കെ.പി.സി.സി. പ്രസിഡന്റ് മാറേണ്ട അവസ്ഥയില്ലെന്നും സ്ഥാനത്ത് തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ചെന്നിത്തല ഹൈക്കമാന്‍ഡുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും. അഞ്ചാം മന്ത്രിസ്ഥാനക്കാര്യത്തിലും അനൂപ് ജേക്കബിന്‍രെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിപിഐ സംസ്‌ഥാന സെക്രട്ടറി ഇസ്മയിലിനും കാനത്തിനും സാദ്ധ്യത

April 8th, 2012

തിരുവനന്തപുരം: സികെ ചന്ദ്രപ്പന്‌ അന്തരിച്ചതിനാല്‍  സിപിഐ സംസ്ഥാന സെക്രെട്ടറിയായി കെ ഇ ഇസ്മായിലോ കാനം രാജേന്ദ്രനോ ആകാന്‍ കൂടുതല്‍ സാദ്ധ്യത. ഇവരെ കൂടാതെ സി. ദിവാകരന്‍, പന്ന്യം രവീന്ദ്രന്‍ എന്നിവരാണ് സാദ്ധ്യതാ ലിസ്റ്റില്‍ ഉള്‍പെട്ടവര്‍. എന്നാല്‍ ദിവാകരന്‍ നിയമസഭാ കക്ഷി നേതാവായതിനാലും പന്ന്യം രവീന്ദ്രന്‍ ദേശീയ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെട്ടതിനാലും ഇവരുടെ സാദ്ധ്യത മങ്ങി. പുതിയ സംസ്‌ഥാന സെക്രട്ടറി ആരായിയിരിക്കും എന്നത് നാളെ അറിയാമെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകരറെഡ്‌ഡി വ്യക്‌തമാക്കി. ഉന്നതതല സമിതി കൂടി തീരുമാനം എടുക്കുന്നതിനായി കേന്ദ്രനേതാക്കള്‍ തിരുവനന്തപുരത്തെത്തി. ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുമെന്നും ഇടത്‌ ഐക്യം ശക്‌തിപ്പെടുത്തുമെന്നും സുധാകരറെഡ്‌ഡി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നിർത്തലാക്കരുത്

April 7th, 2012

VHSE-kerala-epathram

തിരുവനന്തപുരം : വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിർത്തലാക്കും എന്ന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദു റബ്ബിന്റെ പ്രസ്താവനയെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ അപലപിച്ചു. ഈ നടപടിയിൽ നിന്നും സർക്കാർ പിൻമാറണം. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭാസവും ഹയർ സെക്കൻഡറി വിദ്യാഭ്യാസവും തികച്ചും വ്യത്യസ്തമാണ്. ഇത് കണക്കിലെടുക്കാതെയാണ് മന്ത്രിയുടെ പ്രസ്താവന. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലെ ചില പാഠ ഭാഗങ്ങൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ ഉൾക്കൊള്ളിക്കുക എന്നൊക്കെയുള്ള മന്ത്രിയുടെ ആശയത്തിലെ പാളിച്ചകൾ ഏറെയാണ്. ഇത്തരത്തിൽ രണ്ട് വ്യവസ്ഥകളും ഒന്നാക്കാൻ ആവില്ല. മാത്രമല്ല ഇങ്ങനെ ചെയ്യുന്നതോടെ തൊഴിൽ അധിഷ്ഠിത വിദ്യാഭാസത്തിനായി കേന്ദ്ര സർക്കാർ നൽകിപ്പോരുന്ന വൻ പിന്തുണയും നിലയ്ക്കും എന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സി. രാജൻ പിള്ള ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « പാർട്ടി ആദിവാസികൾക്ക് വേണ്ടി നില കൊള്ളും
Next » — Next Page » കടല്‍ക്കൊല: ഇറ്റാലിയന്‍ വൈദികര്‍ എത്തിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക്? »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine