ശെൽവരാജ് എം.എല്‍.എ. രാജി വെച്ചു

March 9th, 2012

r-selvaraj-mla-epathram

തിരുവനന്തപുരം: നെയ്യാറ്റിന്‍കര എം. എല്‍. എ. യും പാര്‍ട്ടിയുടെ പ്രമുഖ നേതാവുമായ ആര്‍. ശെല്‍വരാജ് സി. പി. എമ്മില്‍ നിന്നും രാജി വെച്ചു. പാര്‍ട്ടിയില്‍ താന്‍ നേരിടുന്ന അവഗണനയും തനിക്കും കുടുംബത്തിനും നേരെയുണ്ടാകുന്ന ഉപദ്രവങ്ങളിലും മനംനൊന്താണ്‌ രാജിയെന്നാണ്‌ ശെല്‍വരാജ്‌ ആദ്യം പ്രതികരിച്ചത്‌. ഇത്തവണ സിറ്റിംഗ്‌ മണ്ഡലമായ പാറശാലയില്‍ നിന്നും മാറ്റി നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിച്ചത് പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യായിരുന്നെന്നും, സംസ്‌ഥാന സമിതിയംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നുവെന്നും ശെല്‍വരാജ്‌ ആരോപിച്ചിരുന്നു. എന്നാല്‍ ശക്തമായ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്. ശെല്‍വരാജിന്റെ രാജി അപ്രതീക്ഷിതവും നാടകീയവുമാണെന്നാണ്‌ മുന്‍മന്ത്രി എം. വിജയകുമാര്‍ വാര്‍ത്തയോട്‌ പ്രതികരിച്ചത്‌. പാര്‍ട്ടി ജില്ലാ ഘടകം രാജിക്കാര്യം അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ്‌ അറിയുന്നതെന്നുമാണ്‌ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെയും ജില്ലാ കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദന്റെയും പ്രതികരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയില്‍‌ പുള്ളിയായിരിക്കെ ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണ്‍ വിളിച്ചവര്‍ക്കെതിരെ കേസ്

March 6th, 2012

balakrishna-pillai-arrested-epathram

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുമ്പോള്‍ മുന്‍‌മന്ത്രിയും കേരള കോണ്‍ഗ്രസ്സ് (ബി) ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരെ കേസെടുക്കുവാന്‍ കോടതി തീരുമാനം. കെ. പി. സി. സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല എം. എല്‍. എ., പിള്ളയുടെ മകനും മന്ത്രിയുമായ ഗണേശ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം. പി., എൻ. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ തടവു പുള്ളിയായ പിള്ളയെ അദ്ദേഹത്തിന്റെ പേരില്‍ ഉള്ള മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.

ജയിലില്‍ കഴിയുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിള്ള തന്റെ മൊബൈല്‍ ഫോണ്‍ ഉപയൊഗിച്ച് പലരുമായും ബന്ധപ്പെടുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തങ്ങളുടെ ഒരു മാധ്യമ പ്രവര്‍ത്തകനുമായി ആശുപത്രിയില്‍ നിന്നും പിള്ള സംസാരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടിരുന്നു. ജയില്‍ പുള്ളികള്‍ അനുവാദമില്ലാതെ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്നിരിക്കെയാണ് മുന്‍‌മന്ത്രി കൂടിയായ പിള്ള മന്ത്രി അടക്കമുള്ളവരുമായി ഫോണില്‍ സംസാരിച്ചിരുന്നത്. ജോയ് കൈതാരം അഡ്വക്കേറ്റ് എം. രാഹുല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് തിരുവനന്തപുരം സി. ജെ. എം. കോടതി തടവു പുള്ളിയായിരിക്കെ പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ട വര്‍ക്കെതിരെ നടപടി്യെടുക്കുവാന്‍ തീരുമാനിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നിയമസഭാ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണം: വി. എസ്

March 4th, 2012
vs-achuthanandan-shunned-epathram
തിരുവനന്തപുരം: വി.എ അരുണ്‍ കുമാറിനെ ഐ. സി. ടി. അക്കാദമി ഡയറക്ടറായും ഐ. എച്ച്. ആര്‍. ഡി അഡീഷ്ണല്‍ ഡയറക്ടറായും നിയമച്ചിതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ പറ്റി അന്വേഷണം വേണമെന്ന് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സ്പീക്കറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വി. ഡി സതീശന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടില്‍ വി. എസ്.അച്യുതാനന്ദനും മകന്‍ വി. എ. അരുണ്‍കുമാറിനെതിരായും പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ മാസം  എട്ടാം തിയതി സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് പറയപ്പെടുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗൌരവമായ വിഷയമാണ്. പിറവം ഉപതിരഞ്ഞെടുപ്പില്‍ നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട്  ഇതിനോടകം സജീവമായ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫ്ലാറ്റ് തട്ടിപ്പ്: ഗിരീഷ് കുമാറിനെതിരെ കൂടുതല്‍ പരാതികള്‍

February 26th, 2012
കൊച്ചി: ഫ്ലാറ്റുകളും മറ്റും നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി സാമ്പത്തിക തട്ടിപ്പു നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ പാര്‍ഥസാരഥി റിയല്‍ എസ്റ്റേറ്റ് ആന്റ് പ്രോപര്‍ട്ടീസ് ഉടമ ഗിരീഷ് കുമാറിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഇരുനൂറ്റമ്പതോളം നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടതായാണ് സൂചന.  ഫ്ലാറ്റ് തട്ടിപ്പു നടത്തി കോടികളുമായി മുങ്ങുകയും പിന്നീട് പോലീസ് പിടിയിലാകുകയും ചെയ്ത ആപ്പിള്‍ പ്രോപ്പര്‍ട്ടീസിലെ ജീവനക്കാരനായിരുന്നു ഗിരീഷ് കുമാര്‍. ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകളുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഗിരീഷ് കുമാര്‍ പാര്‍ഥസാരഥി പ്രോപ്പര്‍ട്ടീസ് ആരംഭിച്ചത്. ഏഴു പദ്ധതികള്‍ ഇയാള്‍ അനൌണ്‍സ് ചെയ്യുകയും നിക്ഷേപകരില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഒന്നൊഴികെ മറ്റു പദ്ധതികളൊന്നും പൂര്‍ത്തിയാക്കിയില്ല. പൂര്‍ത്തിയായ പദ്ധതിയുടെ റജിസ്ട്രേഷന്‍ നടപടികള്‍ തടസ്സപ്പെടുകയും ചെയ്തു.

വിദേശമലയാളികളാണ് ഇയാളുടെ തട്ടിപ്പിനിരയായവരില്‍ അധികവും. വേണ്ടത്ര ആലോചിക്കാതെയും വിശദമായ പഠനങ്ങള്‍ക്ക് മിനക്കെടാതെയും നിക്ഷേപത്തിനൊരുങ്ങുന്ന വിദേശ മലയാളികളെ കബളിപ്പിക്കുവാന്‍ എളുപ്പമാണെന്നാണ് ഇത്തരം തട്ടിപ്പിനിറങ്ങുന്നവര്‍ക്ക് സൌകര്യമാകുന്നത്. ഇരുപത്തഞ്ചോ മുപ്പതോ ലക്ഷം രൂപയുടെ വില്ലയും ഫ്ലാറ്റും വന്‍ പരസ്യങ്ങളുടെ പിന്‍ബലത്തില്‍ അമ്പതും അറുപതും ലക്ഷത്തിനു അനായാസം വില്‍ക്കുവാന്‍ ഇത്തരം തട്ടിപ്പുകാക്ക് നിഷ്പ്രയാസം സാധിക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാലൂര്‍ മാലിന്യ പ്രശ്നം; കെ. വേണു നിരാഹാര സമരം അവസാനിപ്പിച്ചു

February 26th, 2012

k-venu-epathram

ലാലൂര്‍ മാലിന്യ പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം നടത്തി വന്ന കെ.വേണു സമരം അവസാനിപ്പിച്ചു. മാലിന്യ മലയില്‍ നിന്നും അഞ്ചു ലോഡ് മാലിന്യം കോര്‍പ്പൊറേഷന്‍ അധീനതയിലുള്ള മറ്റ് ഇടങ്ങളിലേക്ക്‌ മാറ്റുകയും മാലിന്യത്തിലെ മണ്ണ് ഉപയോഗിച്ച് ബണ്ട് റോഡ്‌ നിര്‍മ്മിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. ഇതിനായി 12 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 14 നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ കെ. വേണു ലാലൂര്‍ മലിനീകരണ വിരുദ്ധ സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരാഹാര സമരം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമല്ലെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വേണുവിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലും വേണു നിരാഹാരം തുടരുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബ്‌ദുള്‍ നാസര്‍ മ‌അദനിയുടെ വിടുതല്‍ ഹര്‍ജി തള്ളി
Next »Next Page » ഫ്ലാറ്റ് തട്ടിപ്പ്: ഗിരീഷ് കുമാറിനെതിരെ കൂടുതല്‍ പരാതികള്‍ »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine