ലീഗിന്റെ അഞ്ചാമന്ത്രി ആവശ്യത്തിനെതിരെ വി. എസ്സും കെ. മുരളീധരനും

April 1st, 2012

vs-achuthanandan-shunned-epathram
കോഴിക്കോട്: മുസ്ലിം ലീഗിനു അഞ്ചാം മന്ത്രിസ്ഥാനം അനുവദിക്കുന്നതിനെതിരെ പ്രസ്ഥാവനയുമായി പ്രതിപക്ഷ നേതാവ് വി. എസ് അച്ച്യുതാനന്തനും കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരനും രംഗത്ത്. ഇരുവരും വ്യത്യസ്ഥമായി നടത്തിയ പ്രസ്ഥാവനകളിലാണ് ലീഗിനു അഞ്ചാം മന്ത്രി സ്ഥാനം നല്‍കുന്നതിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയത്. അഞ്ചാമന്ത്രി സ്ഥാനം നല്‍കിയാല്‍ അത് കേരളത്തിന്റെ സാമുദായിക ഘടനയെ ബാധിക്കുമെന്നും ലീഗാണിപ്പോള്‍ ഭരണം നടത്തുന്നതെന്നും വി. എസ് പറഞ്ഞു. ഭരണം നിലനിര്‍ത്തുവാന്‍ യു. ഡി. എഫിനു ആപ്പകളേയും ഊപ്പകളേയും ഉള്‍പ്പെടുത്തെണ്ട അവസ്ഥയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രിസ്ഥാനം നിശ്ചയിക്കുമ്പോള്‍ മത-സാമുദായിക സന്തുലനം പാലിക്കണമെന്നും എം. എല്‍. എ മാരുടെ എണ്ണത്തിന് അനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുന്നതിനോട് യോജിപ്പില്ലെന്നും കോഴിക്കോട്ട് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ കെ. മുരളീധരന്‍ വ്യക്തമാക്കി. അനൂപിന്റെ സത്യ പ്രതിഞ്ജ വൈകിക്കുന്നത് പിറവത്തുകാരോടുള്ള വഞ്ചനായാണെന്നും അനൂപിന്റെ മന്ത്രിയാക്കുന്നത് വൈകുന്നത് നെയ്യാറ്റിന്‍ കരയിലെ ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. സുധാകര റെഡ്ഡി സി. പി. ഐ ജനറല്‍ സെക്രട്ടറി

March 31st, 2012
s.sudakara reddy-epathram
പാറ്റ്‌ന: എസ്. സുധാകര റെഡ്ഡിയെ സി. പി. ഐയുടെ ജനറല്‍ സെക്രട്ടറിയായി പാറ്റ്‌നയില്‍ നടന്ന 2-ആം പാര്‍ട്ടി കോണ്‍ഗ്രസ്സ് തെരഞ്ഞെടുത്തു.  കൂടാതെ 138 അംഗങ്ങള്‍ ഉള്ള ദേശീയ കൌണ്‍സിലിനേയും 31 അംഗ കേന്ദ്ര എക്സിക്യുട്ടീവിനേയും 9 അംഗ കേന്ദ്ര സെക്രട്ടേറിയേറ്റിനേയും തെരഞ്ഞെടുത്തിട്ടുണ്ട്. സി. കെ. ചന്ദ്രപ്പന്റെ നിര്യാണത്തെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്ക് പന്ന്യന്‍ രവീന്ദ്രനെ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗാ‍മായി തെരഞ്ഞെടുത്തു. ദേശീയ കൌസിലില്‍ കേരളത്തില്‍ നിന്നും ബിനോയ് വിശ്വം, ചിഞ്ചുറാണി എന്നീ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി. ഇവരെ കൂടാതെ വെളിയം ഭാര്‍ഗവന്‍, കെ. ഈ ഇസ്മയില്‍, സി. ദിവാകരന്‍ തുടങ്ങി കേരളത്തില്‍ നിന്നും 14 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ സ്വമേധയാ ഒഴിഞ്ഞതിനെ തുടര്‍ന്ന് അന്തിക്കാട്ടു നിന്നു തന്നെ ഉള്ള യുവനേതാവ് കെ. രാജന്‍ കാന്റിഡേറ്റ് അംഗമാകും.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയില്ല : മന്ത്രി ഗണേഷ്‌കുമാര്‍

March 29th, 2012

Ganesh-Kumar-epathram

കോട്ടയം: ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്ന് കെ. ബി. ഗണേഷ്‌കുമാര്‍. എന്നാല്‍ നാളത്തെ കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല അതിനാല്‍ അക്കാര്യം ഇപ്പോള്‍  ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയെ പിന്‍വലിച്ചതായി ബുധനാഴ്ച നടന്ന യു. ഡി. എഫ്. യോഗത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. പത്തനാപുരത്ത് ഗണേഷിനെ മത്സരിപ്പിച്ചതും എം. എല്‍. എ. ആക്കിയതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി പോയെന്ന ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തോട് അതിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനൂപ് ജേക്കബ് എം. എല്‍. എ ആയി സത്യപ്രതിജ്ഞ ചെയ്തു

March 22nd, 2012
anoop-jacob-epathram
തിരുവനന്തപുരം: പിറവം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനൂപ് ജേക്കബ്  എം. എല്‍.എ ആയി സത്യ പ്രതിജ്ഞ ചെയ്തു. രാവിലെ 9.30നു നിയമസഭാ ചോംബറില്‍ സ്പീക്കറുടെ മുമ്പാകെ ആയിരുന്നു അനൂപിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങ് കാണുവാന്‍  അദ്ദേഹത്തിന്റെ ബന്ധുക്കളും അണികളും എത്തിയിരുന്നു. സത്യ പ്രതിജ്ഞയ്ക്കു ശേഷം സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തനും ഉള്‍പ്പെടെ ഉള്ളവരെ നേരിട്ടു കണ്ട് സൌഹൃദം പുതുക്കി.  സഭയിലെത്തിയ പുതിയ അംഗത്തെ മന്ത്രിമാരും എം.എല്‍.എ മാരും  അഭിനന്ദിച്ചു.
മുന്‍‌മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാനുമായിരുന്ന ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു പിറവത്ത് ഉപതിരഞ്ഞെടുപ്പ് വന്നത്. ജേക്കബിന്റെ മകനും പാര്‍ട്ടി യുവജനവിഭാഗം നേതാവുമായ അനൂപിനെ യു. ഡി. എഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം. ജെ. ജേക്കബ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വാശിയേറിയ മത്സരത്തില്‍ 12070 വോട്ടിനാണ് അനൂപ് സി. പി. എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിനു സഭയില്‍ പ്രാധിനിധ്യം ആയി. അനൂപിനെ മന്ത്രിയാക്കും എന്ന് യു. ഡി. എഫ് നേതാക്കള്‍ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. അനൂപിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ അടുത്തു തന്നെ ഉണ്ടാകും എന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. കെ. ചന്ദ്രപ്പന്‍ അന്തരിച്ചു

March 22nd, 2012
C.K.Chandrappan-epathram
തിരുവനന്തപുരം: സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്‍(76) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12.10നു തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചന്ദ്രപ്പനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു.  മരണ സമയത്ത് സി. പി. ഐ നേതാക്കളും എം. എല്‍. എമാരും ആശുപത്രിയില്‍ ഉണ്ടയിരുന്നു. അസുഖബാധിതനായിരുന്നു എങ്കിലും ഇക്കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും പിറവം ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ചന്ദ്രപ്പന്‍ സജീവമായിരുന്നു.
വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന പുന്നപ്ര-വയലാര്‍ സമരനായകന്‍ സി. കെ. കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടി അമ്മയുടേയും മകനായി 1936-ല്‍ ആയിരുന്നു ചന്ദ്രപ്പന്റെ ജനനം. ചേര്‍ത്തലയിലും തൃപ്പൂണിത്തുറയിലും ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജ്, ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ് എന്നിവടങ്ങളില്‍ നിന്നായി ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഊര്‍ജ്ജം നന്നേ ചെറുപ്പത്തിലെ ചന്ദ്രപ്പനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ചന്ദ്രപ്പന്‍ 1956-ല്‍ എ. ഐ. എസ്. എഫിന്റെ സംസ്ഥാന സെക്രട്ടറിയായി. വിമോചന സമരകാലത്ത് വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിലും സമര രംഗത്ത് അണിനിരത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. വിദ്യാര്‍ഥി സമരകാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനും വിധേയനായിട്ടുണ്ട്. ചന്ദ്രപ്പന്റെ പോരാട്ട വീര്യം കണക്കിലെടുത്ത് നന്നേ ചെറുപ്പത്തിലേ തന്നെ പല പ്രധാന ചുമതലകളും പാര്‍ട്ടി അദ്ദേഹത്തെ ഏല്പിച്ചിരുന്നു. ഗോവ വിമോചന സമരത്തിന്റെ ചുമതലയേല്‍ക്കുമ്പോള്‍ ഇരുപത് വയസ്സായിരുന്നു ചന്ദ്രപ്പന്റെ പ്രായം.  അധികാരത്തോടും സ്ഥാനമാനങ്ങളോടും അകല്‍ച്ചപാലിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും കര്‍മ്മ നിരതനായ കറകളഞ്ഞ കമ്യൂണിസ്റ്റ്  എന്ന നിലയില്‍ എ. ഐ. വൈ. എഫിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് പദവിമുതല്‍ സി. പി. ഐ സംസ്ഥാന സെക്രട്ടറി പദം വരെ പാര്‍ട്ടി അദ്ദേഹത്തെ വിശ്വാസപൂര്‍വ്വം ഏല്പിച്ചു.
1970 മുതല്‍ സി. പി. ഐ ദേശീയ കൌണ്‍സില്‍ അംഗമായ ചന്ദ്രപ്പന്‍ വെളിയം ഭാര്‍ഗവന്‍ സംസ്ഥാന്‍സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറിയായത്. കൂടാതെ അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രസിഡണ്ടാണ്. മൂന്നു തവണ ലോക്‍സഭാംഗവും ഒരു തവണ നിയമസഭാംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  കെ. ടി. ഡി. സി, കേരഫെഡ് എന്നിവയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ടീയപ്രവര്‍ത്തനത്തിനിടെ പലതവണ അദ്ദേഹത്തിനു ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  ഡെല്‍ഹി, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജയിലുകളില്‍ ചന്ദ്രപ്പന്‍ രാഷ്ടീയ തടവുകാരനായിരുന്നിട്ടുണ്ട്. സി. പി. ഐ വനിതാ നേതാവും അഖിലേന്ത്യാ വര്‍ക്കിങ്ങ് വുമണ്‍സിന്റെ നേതാവുമായ ബുലുറോയ് ചൌധരിയാണ് ഭാര്യ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പമ്പ ഉടന്‍ ശുദ്ധീകരിക്കണം: ഹൈക്കോടതി
Next »Next Page » അനൂപ് ജേക്കബ് എം. എല്‍. എ ആയി സത്യപ്രതിജ്ഞ ചെയ്തു »



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine