ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയില്ല : മന്ത്രി ഗണേഷ്‌കുമാര്‍

March 29th, 2012

Ganesh-Kumar-epathram

കോട്ടയം: ഇപ്പോള്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യം ഇല്ലെന്ന് കെ. ബി. ഗണേഷ്‌കുമാര്‍. എന്നാല്‍ നാളത്തെ കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല അതിനാല്‍ അക്കാര്യം ഇപ്പോള്‍  ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയെ പിന്‍വലിച്ചതായി ബുധനാഴ്ച നടന്ന യു. ഡി. എഫ്. യോഗത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. പത്തനാപുരത്ത് ഗണേഷിനെ മത്സരിപ്പിച്ചതും എം. എല്‍. എ. ആക്കിയതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി പോയെന്ന ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തോട് അതിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനൂപ് ജേക്കബ് എം. എല്‍. എ ആയി സത്യപ്രതിജ്ഞ ചെയ്തു

March 22nd, 2012
anoop-jacob-epathram
തിരുവനന്തപുരം: പിറവം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനൂപ് ജേക്കബ്  എം. എല്‍.എ ആയി സത്യ പ്രതിജ്ഞ ചെയ്തു. രാവിലെ 9.30നു നിയമസഭാ ചോംബറില്‍ സ്പീക്കറുടെ മുമ്പാകെ ആയിരുന്നു അനൂപിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങ് കാണുവാന്‍  അദ്ദേഹത്തിന്റെ ബന്ധുക്കളും അണികളും എത്തിയിരുന്നു. സത്യ പ്രതിജ്ഞയ്ക്കു ശേഷം സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തനും ഉള്‍പ്പെടെ ഉള്ളവരെ നേരിട്ടു കണ്ട് സൌഹൃദം പുതുക്കി.  സഭയിലെത്തിയ പുതിയ അംഗത്തെ മന്ത്രിമാരും എം.എല്‍.എ മാരും  അഭിനന്ദിച്ചു.
മുന്‍‌മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാനുമായിരുന്ന ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു പിറവത്ത് ഉപതിരഞ്ഞെടുപ്പ് വന്നത്. ജേക്കബിന്റെ മകനും പാര്‍ട്ടി യുവജനവിഭാഗം നേതാവുമായ അനൂപിനെ യു. ഡി. എഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം. ജെ. ജേക്കബ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വാശിയേറിയ മത്സരത്തില്‍ 12070 വോട്ടിനാണ് അനൂപ് സി. പി. എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിനു സഭയില്‍ പ്രാധിനിധ്യം ആയി. അനൂപിനെ മന്ത്രിയാക്കും എന്ന് യു. ഡി. എഫ് നേതാക്കള്‍ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. അനൂപിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ അടുത്തു തന്നെ ഉണ്ടാകും എന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. കെ. ചന്ദ്രപ്പന്‍ അന്തരിച്ചു

March 22nd, 2012
C.K.Chandrappan-epathram
തിരുവനന്തപുരം: സി. പി. ഐ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്‍(76) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12.10നു തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചന്ദ്രപ്പനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു.  മരണ സമയത്ത് സി. പി. ഐ നേതാക്കളും എം. എല്‍. എമാരും ആശുപത്രിയില്‍ ഉണ്ടയിരുന്നു. അസുഖബാധിതനായിരുന്നു എങ്കിലും ഇക്കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും പിറവം ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ചന്ദ്രപ്പന്‍ സജീവമായിരുന്നു.
വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെട്ടിരുന്ന പുന്നപ്ര-വയലാര്‍ സമരനായകന്‍ സി. കെ. കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടി അമ്മയുടേയും മകനായി 1936-ല്‍ ആയിരുന്നു ചന്ദ്രപ്പന്റെ ജനനം. ചേര്‍ത്തലയിലും തൃപ്പൂണിത്തുറയിലും ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജ്, ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ് എന്നിവടങ്ങളില്‍ നിന്നായി ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഊര്‍ജ്ജം നന്നേ ചെറുപ്പത്തിലെ ചന്ദ്രപ്പനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ചന്ദ്രപ്പന്‍ 1956-ല്‍ എ. ഐ. എസ്. എഫിന്റെ സംസ്ഥാന സെക്രട്ടറിയായി. വിമോചന സമരകാലത്ത് വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിലും സമര രംഗത്ത് അണിനിരത്തുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. വിദ്യാര്‍ഥി സമരകാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനത്തിനും വിധേയനായിട്ടുണ്ട്. ചന്ദ്രപ്പന്റെ പോരാട്ട വീര്യം കണക്കിലെടുത്ത് നന്നേ ചെറുപ്പത്തിലേ തന്നെ പല പ്രധാന ചുമതലകളും പാര്‍ട്ടി അദ്ദേഹത്തെ ഏല്പിച്ചിരുന്നു. ഗോവ വിമോചന സമരത്തിന്റെ ചുമതലയേല്‍ക്കുമ്പോള്‍ ഇരുപത് വയസ്സായിരുന്നു ചന്ദ്രപ്പന്റെ പ്രായം.  അധികാരത്തോടും സ്ഥാനമാനങ്ങളോടും അകല്‍ച്ചപാലിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും കര്‍മ്മ നിരതനായ കറകളഞ്ഞ കമ്യൂണിസ്റ്റ്  എന്ന നിലയില്‍ എ. ഐ. വൈ. എഫിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് പദവിമുതല്‍ സി. പി. ഐ സംസ്ഥാന സെക്രട്ടറി പദം വരെ പാര്‍ട്ടി അദ്ദേഹത്തെ വിശ്വാസപൂര്‍വ്വം ഏല്പിച്ചു.
1970 മുതല്‍ സി. പി. ഐ ദേശീയ കൌണ്‍സില്‍ അംഗമായ ചന്ദ്രപ്പന്‍ വെളിയം ഭാര്‍ഗവന്‍ സംസ്ഥാന്‍സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറിയായത്. കൂടാതെ അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രസിഡണ്ടാണ്. മൂന്നു തവണ ലോക്‍സഭാംഗവും ഒരു തവണ നിയമസഭാംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  കെ. ടി. ഡി. സി, കേരഫെഡ് എന്നിവയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ടീയപ്രവര്‍ത്തനത്തിനിടെ പലതവണ അദ്ദേഹത്തിനു ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.  ഡെല്‍ഹി, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലെ ജയിലുകളില്‍ ചന്ദ്രപ്പന്‍ രാഷ്ടീയ തടവുകാരനായിരുന്നിട്ടുണ്ട്. സി. പി. ഐ വനിതാ നേതാവും അഖിലേന്ത്യാ വര്‍ക്കിങ്ങ് വുമണ്‍സിന്റെ നേതാവുമായ ബുലുറോയ് ചൌധരിയാണ് ഭാര്യ.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പിറവം: അനൂപ് ജേക്കബിന് തകര്‍പ്പന്‍ വിജയം!

March 21st, 2012
anoop-jacob-epathram
പിറവം: നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ഥി മുന്‍ മന്ത്രി ടി. എം. ജേക്കബിന്റെ മകന്‍ കൂടിയായ  അനൂപ് ജേക്കബ് തകര്‍പ്പന്‍ ജയം വിജയിച്ചു. 12071 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് അദ്ദേഹം എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയായ എം. ജെ. ജേക്കബിനെ പരാജയപ്പെടുത്തിയത്. 82757 വോട്ടുകളാണ് അനൂപ് ജേക്കബ് നേടിയത്. എം. ജെ ജേക്കബ് 70686 വോട്ടുകള്‍ നേടിയ‍പ്പോള്‍ ബി. ജെ. പി സ്ഥാനാര്‍ഥി 3241 വോട്ടുകള്‍ നേടി. അനൂപ് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തി. ടി. എം. ജേക്കബിന്റെ നിര്യാണം മൂലമാണ് പിറവം മണ്ഡലത്തില്‍ വേണ്ടിവന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബജറ്റ് ചോര്‍ന്നെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം -സ്പീക്കര്‍

March 21st, 2012

g-karthikeyan-epathram
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നിട്ടിന്നെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. പത്രവാര്‍ത്തയിലെയും ബജറ്റിലെയും സാമ്യങ്ങള്‍ യാദൃശ്ചികമാണ്. ബജറ്റ് ചോര്‍ന്നുവെന്ന ആരോപണം വസ്തുതാപരമല്ല. അതിനാല്‍ പരാതി നിലനില്‍ക്കുന്നതല്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച പരാതിയും മന്ത്രി കെ.എം. മാണിയുടെ വിശദീകരണവും കേട്ടശേഷം നല്‍കിയ റൂളിങ്ങിലാണ് സ്പീക്കര്‍  നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള സംസ്ഥാന മീഡിയാ അവാര്‍ഡ് ടി. കെ. സുജിത്തിന്
Next »Next Page » പിറവം: അനൂപ് ജേക്കബിന് തകര്‍പ്പന്‍ വിജയം! »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine