മാണി ബജറ്റ് അവതരിപ്പിച്ചു

March 13th, 2015

km-mani-epathram

തിരുവനന്തപുരം : നിയമ സഭയിലും പുറത്തും കനത്ത സംഘര്‍ഷം നടക്കുന്നതിനിടെ ധന മന്ത്രി കെ. എം. മാണി നിയമ സഭ യിൽ ബജറ്റ് അവതരിപ്പിച്ചു.

വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണ പക്ഷ എം. എല്‍. എ. മാരുടെയും കനത്ത വലയ ത്തിനുള്ളി ലാണ് കെ. എം. മാണി ബജറ്റ് അവതരി പ്പിച്ചത്. സമാനതകളില്ലാത്ത സംഭവ വികാസ ങ്ങളാണ് നിയമ സഭ യില്‍ നടന്നത്.

കനത്ത സംഘര്‍ഷം നടക്കുന്ന തിനിടെ മുന്നിലെ വാതിലൂടെ തന്നെ യാണ് കെ. എം. മാണി സഭ യിലേക്ക് എത്തിയത്.

മന്ത്രി കെ. എം. മാണിയെ തടയാനായി സ്പീക്കറുടെ ഡയസിനു ചുറ്റുമായാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരി ച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിത മായാണ് ഏതാനും എം. എല്‍. എ. മാരുടെയും വാച്ച് ആന്‍ഡ് വാര്‍ഡു മാരുടെയും ഒപ്പം കെ. എം. മാണി മുന്നിലെ വാതി ലിലൂടെ സഭയിൽ എത്തിയത്.

സംഘര്‍ഷ ത്തിനിടെ സ്പീക്കറുടെ ഡയസിലെ കമ്പ്യൂട്ടറും കസേര കളും മൈക്കും തകര്‍ത്തു. പ്രതിപക്ഷവും ഭരണ പക്ഷവും തമ്മിലുള്ള വന്‍ വാക്‌പോരിനും നിയമ സഭ വേദിയായി.

- pma

വായിക്കുക: , ,

1 അഭിപ്രായം »

എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍

March 13th, 2015

n-shaktan-epathram

തിരുവനന്തപുരം : എന്‍. ശക്തന്‍ കേരള നിയമ സഭ യുടെ ഇരുപത്തി ഒന്നാമത്തെ സ്പീക്കറായി തെരഞ്ഞെടുക്ക പ്പെട്ടു.

ശക്തന് 74 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യായ അയിഷാ പോറ്റിക്ക് 66 വോട്ടും കിട്ടി.

പ്രോടെം സ്പീക്കര്‍ ഡൊമിനിക് പ്രസന്റേഷന്റെ അദ്ധ്യക്ഷതയില്‍ നിയമസഭയില്‍ രഹസ്യ ബാലറ്റിലൂടെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്.

- pma

വായിക്കുക: ,

Comments Off on എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍

കതിരൂര്‍ മനോജ് വധം; സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു

March 7th, 2015

cbi-logo-epathram

തലശ്ശേരി: ആര്‍. എസ്. എസ്. ജില്ലാ ശാരീരിക് പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ വധിച്ച കേസിൽ സി. ബി. ഐ. കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം സി. പി. എമ്മിന്റെ അറിവോടെ ആണെന്നും, കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. തലശ്ശേരി പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയിലാണ് 130 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. 19 പ്രതികളാണ് മനോജ് വധക്കേസില്‍ ഉള്ളത്. രാഷ്ടീയ വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. പ്രതികളെ എല്ലാം പിടികൂടിയിട്ടുണ്ട്.

2014 സെപ്റ്റംബര്‍ ഒന്നിനാണ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ വച്ച് മനോജും സുഹൃത്തും സഞ്ചരിച്ചിരുന്ന വാന്‍ അക്രമി സംഘം ബോംബെറിഞ്ഞ് തകര്‍ത്തത്. തുടര്‍ന്ന് മനോജിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് നിഷ്ഠൂരമായി വെട്ടി കൊലപ്പെടു ത്തുകയായിരുന്നു. വിക്രമന്‍ ആണ് മുഖ്യ പ്രതി. കേസ് ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവെങ്കിലും പിന്നീട് സി. ബി. ഐ. ക്ക് കൈമാറുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ സംസ്കാരം ഇന്ന് വൈകീട്ട്

March 7th, 2015

തിരുവനന്തപുരം: ഇന്നലെ രാവിലെ അന്തരിച്ച കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. ബാംഗ്ലൂരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം ഇന്ന് രാവിലെ പത്തു മുതല്‍ പതിനൊന്നു മണി വരെ കെ. പി. സി. സി. ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളിലും ആര്യനാട് സ്കൂളിലും പൊതു ദര്‍ശനത്തിനു വെക്കും. വൈകീട്ട് നാലു മണിക്ക് തിരുവനന്തപുരത്തെ വസതിയില്‍ പൊതു ദര്‍ശനത്തിനു ശേഷമായിരിക്കും വിലാപ യാത്രയായി ശാന്തി കവാടത്തിലേക്ക് കൊണ്ടു പോകുക. സ്പീക്കറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥനത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ചു

March 7th, 2015

speaker-g-karthikeyan-ePathram

തിരുവനന്തപുരം: കേരള നിയമ സഭാ സ്പീക്കറും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. കരളില്‍ അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബാംഗ്ലൂരുവിലെ എച്ച്. സി. ജി. ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അന്ത്യം. 17 ദിവസമായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഓങ്കോളൊജി വിഭാഗത്തിലെ വെന്റിലേറ്ററില്‍ ആയിരുന്നു. ഭാര്യ ഡോ. സുലേഖയും മക്കളായ അനന്ത പത്മനാഭന്‍, ശബരീനാഥ് എന്നിവരും അടുത്ത ബന്ധുക്കളും മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖ രാഷ്ടീയ നേതാക്കളും മരണ സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ബാംഗ്ലുരുവിലെക്ക് പുറപ്പെട്ടു.

മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടു വരും. സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ദര്‍ബാര്‍ ഹാള്‍, കെ. പി. സി. സി. ആസ്ഥാനം എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഞായറാഴ്ച വൈകീട്ട് 6.30ന് സംസ്കരിക്കും.

1949-ല്‍ വര്‍ക്കലയില്‍ എന്‍. പി. ഗോപാല പിള്ളയുടേയും വനജാക്ഷി അമ്മയുടേയും മകനായാണ് രാഷ്ടീയ മണ്ഡലങ്ങളില്‍ ജി. കെ. എന്നറിയപ്പെടുന്ന ജി. കാര്‍ത്തികേയന്‍ ജനിച്ചത്. കെ. എസ്. യു. യൂണിറ്റ് പ്രസിഡണ്ടായി വിദ്യാര്‍ഥി രാഷ്ടീയത്തില്‍ കടന്നു വന്ന അദ്ദേഹം പിന്നീട് സംസ്ഥാന പ്രസിഡണ്ട്, കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിച്ചു. എല്‍. എല്‍. ബി. പഠന ശേഷം സജീവ രാഷ്ടീയത്തിലേക്ക് കടന്നു. യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്.

1980-ല്‍ ആണ് കാര്‍ത്തികേയന്‍ ആദ്യമായി നിയമ സഭയിലേക്ക് മത്സരിക്കുന്നത്. സി. പി. എമ്മിലെ കരുത്തനായ വര്‍ക്കല രാധാകൃഷ്ണനോട് പരാജയപ്പെട്ടു. തുടര്‍ന്ന് 1982-ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ സി. പി. എമ്മിലെ കെ. അനിരുദ്ധനെ തോല്പിച്ച് നിയമസഭയില്‍ എത്തി. തുടര്‍ന്ന് 1987-ല്‍ സി. പി. എമ്മിലെ തന്നെ എം. വിജയ കുമാറിനോട് മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് 1991-ല്‍ ആര്യനാട് മണ്ഡലത്തില്‍ എത്തിയ കാര്‍ത്തികേയന്‍ അവിടെ നിന്നും 2006-വരെ തുടര്‍ച്ചയായി വിജയിച്ചു. ആര്യനാട് മണ്ഡലം പിന്നീട് അരുവിക്കരയായി മാറിയെങ്കിലും ജി. കാര്‍ത്തികേയന്‍ വിജയിച്ചു. 1995-ല്‍ വൈദ്യുതി മന്ത്രിയായും 2001-ല്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ടിച്ചു. ഇത്തവണ കോണ്‍ഗ്രസ്സ് അധികാരത്തിൽ എത്തിയപ്പോള്‍ മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും സഭാ നാഥനാകുവാനായിരുന്നു കാര്‍ത്തികേയന്റെ നിയോഗം.

സിനിമ, സ്പ്പോര്‍ട്സ്, വായന, യാത്ര എന്നിവയില്‍ കാര്‍ത്തികേയനു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ സാമൂഹിക രാഷ്ടീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച ഒരു പാര്‍ളമെന്റേറിയനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി
Next »Next Page » സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ സംസ്കാരം ഇന്ന് വൈകീട്ട് »



  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine