കെ.എം. മാണിക്കെതിരെ കോടികളുടെ അഴിമതി ആരോപണവുമായി വി. ശിവന്‍ കുട്ടി എം.എല്‍.എ.

December 16th, 2014

km-mani-epathram

തിരുവനന്തപുരം: ധനകാര്യ മന്ത്രി കെ. എം. മാണിക്കും ടോം ജോസ് ഐ. എ. എസിനും എതിരെ നിയമ സഭയില്‍ രേഖാമൂലം അഴിമതി ആരോപണവുമായി വി. ശിവന്‍‌കുട്ടി എം. എല്‍. എ. പെട്രോള്‍ പമ്പ്, ക്വാറി‍, ബേക്കറി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പെട്ട വ്യവസായികളില്‍ നിന്നുമായി 27.43 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. നികുതി ഇളവ് നല്‍കിയാണ് കൈക്കൂലി വാങ്ങിയത്. നിയമ സഭാ സമിതി ഇക്കാര്യം അന്വേഷിക്കണമെന്ന് ശിവന്‍ കുട്ടി ആവശ്യപ്പെട്ടു. ഐ. എ. എസ്. ഉദ്യോഗസ്ഥനായ ടോം ജോസ് കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ സമ്പാദിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും എം. എല്‍. എ. ആരോപിച്ചു.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയരുകയും കോടതി നടപടികള്‍ നിലനില്‍ക്കുകയും ചെയ്തതിനു പുറകെയാണ് കെ. എം. മാണിക്കെതിരെ പുതിയ ആരോപണം വരുന്നത്. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് അഞ്ചു കോടി കൈക്കൂലി ആവശ്യപ്പെട്ടെന്നും അതില്‍ ഒരു കോടി നല്‍കിയെന്നുമുള്ള വിവരം ബാറുടമയാണ് പുറത്ത് വിട്ടത്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിന് കേസെടുക്കാനാകുമെന്ന് റിപ്പോര്‍ട്ട് വരികയും ചെയ്തു.

മാണി സാര്‍ സേഫാണെന്ന് മാണിയുടെ വീട്ടില്‍ എസ്കോര്‍ട്ടില്ലാതെ നേരിട്ടെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസ്ഥാവന വിവാദമായിരുന്നു. ആഭ്യന്തര മന്ത്രി മാണിയെ രക്ഷിക്കുവാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ഗണേശിന്റെ അഴിമതി ആരോപണം അവ്യക്തമെന്ന് മുഖ്യമന്ത്രി; അന്വേഷണം വേണമെന്ന് പ്രതിപക്ഷം

December 10th, 2014

chief-minister-oommen-chandi-ePathram

തിരുവനന്തപുരം: പൊതു മരാമത്ത് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ നടത്തുന്ന കോടികളുടെ അഴിമതിയെ കുറിച്ച് മുന്‍ മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ എം. എല്‍. എ. നിയമ സഭയില്‍ ഉന്നയിച്ച ആരോപണത്തിന് വ്യക്തത ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതു മരാമത്ത് വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് ഭരണ കക്ഷി എം. എല്‍. എ. ആയ ഗണേശ് കുമാര്‍ കഴിഞ്ഞ ദിവസം സഭയില്‍ ആരോപണം ഉന്നയിച്ചത്. പൊതു മരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടി. ഒ. സൂരജ് അനധികൃത സ്വത്ത് സമ്പാദന ക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുകയാണ്.

കെ. ബി. ഗണേശ് കുമാര്‍ ഉന്നയിച്ച ആരോപണം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി. എസ്. സുനില്‍ കുമാര്‍ എം. എല്‍. എ. നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായാണ് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പിനു ക്ലീന്‍ ചിറ്റ് നല്‍കിയത്. ഗണേശ് കുമാര്‍ ആരോപണം ഉന്നയിച്ചത് ചട്ട വിരുദ്ധമായാണെന്നും അതിനാല്‍ ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി ചൂണ്ടിക്കാട്ടി കെ. ബി. ഗണേശ് കുമാര്‍ നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടും അന്വേഷണം നടത്തുവാന്‍ തയ്യാറായില്ലെന്നും നിയമം ഉമ്മന്‍ ചാണ്ടിയുടെ വഴിക്കാണെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയ വി. എസ്. സുനില്‍ കുമാര്‍ ആരോപിച്ചു. അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളമുണ്ടാക്കി. തുടര്‍ന്ന് സഭയുടെ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി ഇന്നത്തേക്ക് പിരിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു

December 4th, 2014

justice-vr-krishnaiyer-epathram

കൊച്ചി: മുന്‍ സുപ്രീം കോടതി ജസ്റ്റിസും മുന്‍ മന്ത്രിയുമായ പത്മഭൂഷണ്‍ വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബര്‍ 24 ന് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം മോശമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വൈകുന്നേരം ആറുമണിയോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് എറണാകുളത്തെ വ്തിയായ സദ്‌ഗമയിലേക്ക് കൊണ്ടു പോകും.ഭാര്യ പരേതയായ ശാരദാംബാള്‍. രമേശ്, പരമേശ് എന്നിവര്‍ മക്കളാണ്.

നിയമഞ്ജന്‍, മന്ത്രി, സാമൂഹ്യ-മനുഷ്യാവകാശപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ കൃഷ്ണയ്യരുടെ അഭിപ്രായങ്ങളും നിലപാടുകളും എന്നും വേറിട്ടു നിന്നിരുന്നു. സാദാരണക്കാര്‍ക്ക് നീതിലഭിക്കണമെന്ന കൃഷ്ണയ്യരുടെ നിലപാട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പല പുതിയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കി. നിര്‍ണ്ണായകമായ പല വിധികളും അദ്ദേഹം ജഡ്ജിയായിരിക്കെ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ 15 നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.

1915 നവംബര്‍ 15 നു പാലക്കാട് വൈദ്യനാഥപുര വി.വി.രാമയ്യരുടേയും നാരായണി അമ്മാളുടേയും മകനായാണ് കൃഷ്ണയ്യര്‍ ജനിച്ചത്. അഭിഭാഷകനായ പിതാവിന്റെ പാത പിന്തുടര്‍ന്ന കൃഷ്ണയ്യര്‍ നിയമത്തിന്റെ ലോകത്തെത്തി. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1930 കളില്‍ മലബാര്‍ കുടക് കോടതി കളില്‍ അഭിഭാഷകനായി. 1948-ല്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. 1968-ല്‍ ഹൈക്കോടതി ജഡ്ജിയായി. 1970-ല്‍ ലോ കമ്മീഷന്‍ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതിയില്‍ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. സാധാരണക്കാരുടേയും, സ്ത്രീകളുടേയും, തൊഴിലാളികളുടേയും അവകാശ സംരക്ഷണത്തിനായി കീഴ്‌വഴക്കങ്ങളെ മാറ്റിമറിച്ച പല വിധിന്യായങ്ങളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായി. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസില്‍ കൃഷ്ണയ്യര്‍ നടത്തിയ വിധി പ്രസ്താവം ചരിത്രത്തിന്റെ ഭാഗമായി. തീഹാര്‍ ജയിലിലെ തടവുകാരന്‍ അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ക്ക് ഉത്തരവിട്ട സുനില്‍ ബാത്ര കേസ് തടവുകാരുടെ മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലോക ശ്രദ്ധ പിടിച്ചുപറ്റി.

1952-ല്‍ മദ്രാസ് നിയമസഭയിലും 1957-ല്‍ കേരളത്തിലെ നിയംസഭയിലും വി.ആര്‍.കൃഷ്ണയ്യര്‍ അംഗമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 65-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതോടെ സജീവ രാഷ്ടീയം ഉപേക്ഷിച്ചു.

‘വാണ്ടറിങ്ങ് ഇന്‍ മെനി വേള്‍ഡ്സ്‘ ആണ് ആത്മകഥ. ‘ലൈഫ് ആഫ്റ്റര്‍ ഡെത്ത്’ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങളും നൂറുകണക്കിനു ലേഖനങ്ങളും കൃഷ്ണയ്യര്‍ എഴുതിയിട്ടുണ്ട്. 1999-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, ശ്രീ ജഹാംഗീര്‍ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തെടിയെത്തിയിട്ടുണ്ട്.1995-ല്‍ ലിവിംഗ് ലജന്‍ഡ് ഓഫ് ലാ എന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ ആദരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , , , , , ,

1 അഭിപ്രായം »

ഇന്ന് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം

December 1st, 2014

കണ്ണൂര്‍: യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനം വിപുലമായ പരിപാടികളോടെ ബി.ജെ.പി ആചരിക്കുന്നു. എല്ലാ ജില്ലാ
കേന്ദ്രങ്ങളും ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ജനശക്തി സംഗമമെന്ന പേരില്‍ ആണ് പരിപാടി
സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ജനശക്തി എന്ന പേരില്‍ പയ്യന്നൂരില്‍ ആണ് റാലി നടത്തുന്നത്. സി.പി.എമ്മിന്റെ അക്രമ രാഷ്ടീയത്തിന്
എതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുവാനും പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്ന സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുവാനും
ഉള്ള അവസരമായി ബി.ജെ.പി ഇതിനെ കാണുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിസംബര്‍ ഒന്നാം തിയതി ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ വിദ്യാര്‍ഥികളുടെ മുന്നിലിട്ട് സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഒരു സംഘം ക്രിമിനലുകള്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ഒരാള്‍ പിന്നീട് ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധത്തിലും ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സംഘപരിവാര്‍ നേതൃനിരയില്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിനു ശേഷം സി.പി.എം നടത്തിയ മനോജ് വധവും ബി.ജെ.പി രാഷ്ടീയമായി
ഉപയോഗപ്പെടുത്തിയിരുന്നു. കൊലപാതകങ്ങള്‍ നടന്നാല്‍ നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നും വിഭിന്നമായി പരമാവധി ഇടങ്ങളില്‍ സി.പി.എമ്മിനെതിരെ
ജനകീയ റാലികള്‍ സംഘടിപ്പിക്കുക എന്ന സമീപനമാണ് ഇപ്പോള്‍ സംഘപരിവാര്‍ സ്വീകരിച്ചു വരുന്നത്. സംഘടനയ്ക്കകത്ത് നേതാക്കള്‍ക്ക് ഇടയില്‍
അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാണെങ്കിലും ദേശീയതലത്തില്‍ അമിത്ഷാ നേതൃത്വം ഏറ്റെടുത്ത ശേഷം പാര്‍ട്ടിക്ക് ജനസ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്.
കണ്ണൂര്‍ അമ്പാടി മുക്കില്‍ സി.പി.എമ്മിലേക്ക് പോയവരില്‍ ചിലര്‍ തിരിച്ച് ബി.ജെ.പിയിലേക്ക് വന്നിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും സി.പി.എം വിട്ടവര്‍
ബി.ജെ.പിയിലേക്ക് വരുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാണിക്ക് പണം കൈമാറിയതിന്റെ തെളിവുകളുമായി സഭയില്‍ കോടിയേരി;നിയമ സഭയില്‍ ഇറങ്ങിപ്പോക്ക്

December 1st, 2014

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ബഹളം. മാണിയ്ക്കെതിരെ അന്വേഷണം നടത്തുക, മാണി രാജിവെക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എത്തിയത്. മന്ത്രി കെ.എം.മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

പണം കൈമാറിയതിന്റെ തെളിവുകള്‍ അടങ്ങുന്ന സി.ഡി. യുമായിട്ടാണ് പ്രതിപക്ഷ ഉപനേതാവ് സഭയില്‍ എത്തിയത്. കോഴപ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിയെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ അനുവാദം നല്‍കിയില്ല. തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്ക് ശേഷം കോടിയേരി വീണ്ടും ബാര്‍ കോഴ പ്രശ്നം സഭയില്‍ ഉയര്‍ത്തി. ഈ സമയം മാണിയും സഭയില്‍ ഹാജരായിരുന്നു.

മാണിക്ക് കോഴ നല്‍കിയെന്ന ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശിന്റെ കാറില്‍ ആണ് പണവുമായി എത്തിയതെന്നും. അത് രണ്ടു ഗഡുക്കളായി നല്‍കിയതെന്നും കോടിയേരി ആരോപിച്ചു. കഴിഞ്ഞ ഏപ്രില്‍ രണ്ടിനു തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കാലത്ത് ആറരയ്ക്ക് കാറിലെത്തിയാണ്‍` ആദ്യ ഗഡു പണം കൈമാറിയതെന്നും ബിജു രമേശിന്റെ കെ.എല്‍.01- ബി 7878 നമ്പറ് കാറിലാണ് എത്തിയതെന്നും കോടിയേരി പറഞ്ഞു. ഇതു സംബന്ധിച്ച ദൃശ്യങ്ങളുടെ സി.ഡി. കോടിയേരി നിയമ സഭയുടെ മേശപ്പുറത്ത് വച്ചെങ്കിലും മുന്‍‌കൂട്ടി അനുമതി വാങ്ങാത്തതിനാല്‍ മേശപ്പുറത്ത് വെക്കുവാന്‍ ആകില്ലെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ റൂളിംഗ് നല്‍കി.

മദ്യ നയം ചര്‍ച്ച ചെയ്ത മന്ത്രിസഭയുടെ മിനിറ്റ്സ് നിയമ സഭയുടെ മേശപ്പുറത്ത് വെക്കണമെന്നും താന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ബാറ് അസോസിയേഷന്‍ ഭാരവാഹികളുടേയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റേയും ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഒപ്പം കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയ്ക്ക് ആരോപണം സംബന്ധിച്ച് വെളിപ്പെടുത്തുവാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ മന്ത്രി കെ.എം.മാണി പറഞ്ഞു. ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് താനോ തന്റെ പാര്‍ട്ടിയോ ഒരു പൈസയും കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ബാര്‍ ഉടമകളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് മാണി ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൌത്ത് ലൈവ് ന്യൂസ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി
Next »Next Page » ഇന്ന് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine