കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

October 1st, 2022

kodiyeri

തിരുവനന്തപുരം : സി. പി. എം. പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച രാത്രി എട്ടര മണിയോടെ ആയിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക് തലശ്ശേരിയിൽ.

കണ്ണൂര്‍ തലായി എല്‍. പി. സ്‌കൂള്‍ അദ്ധ്യാപകന്‍ ആയിരുന്ന കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണി ക്കുറുപ്പിന്‍റെയും നാരായണി അമ്മയുടെയും മകനായി 1953 നവംബര്‍ 16 ന് ജനനം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി.

പതിനാറാം വയസ്സില്‍ പാര്‍ട്ടിയിൽ അംഗമായി. സി. പി. എം. ഈങ്ങയില്‍ പീടിക ബ്രാഞ്ച് സിക്രട്ടറി, തലശ്ശേരി മുനിസിപ്പല്‍ ലോക്കല്‍ സിക്രട്ടറി, കണ്ണൂര്‍ ജില്ലാ സിക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. സി. പി. എം. ന്‍റെ അത്യുന്നത ഘടകമായ പോളിറ്റ് ബ്യൂറോ അംഗം ആയിരിക്കെയാണ് അന്ത്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

September 25th, 2022

aryadan-muhammad-epathram
കോഴിക്കോട് : മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശു പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂരില്‍ നടക്കും.

ആര്യാടന്‍ ഉണ്ണീന്‍ – കദിയുമ്മ ദമ്പതികളുടെ മകനായി 1935 ല്‍ ആയിരുന്നു ജനനം. നിലമ്പൂര്‍ ഗവണ്മെന്‍റ് മാനവേദന്‍ ഹൈസ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്, കോഴിക്കോട് ഡി. സി. സി. സെക്രട്ടറി, വണ്ടൂരില്‍ നിന്നുള്ള കെ. പി. സി. സി. അംഗം, ഡി. സി. സി. പ്രസിഡണ്ട്, കെ. പി. സി. സി. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നിലമ്പൂർ നിയമ സഭാ മണ്ഡലത്തിൽ നിന്നും എം. എല്‍. എ. ആയി തെരഞ്ഞെടുത്തു. വിവിധ കാലയളവുകളില്‍ വനം, തൊഴില്‍. ടൂറിസം, വൈദ്യുതി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം. ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

September 6th, 2022

mb-rajesh-epathram
തിരുവനന്തപുരം : നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജി വെച്ച എം. ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച രാവിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പാലക്കാട് ജില്ലയിലെ തൃത്താല നിയോജക മണ്ഡല ത്തില്‍ നിന്നാണ് എം. ബി. രാജേഷ് നിയമ സഭയില്‍ എത്തിയത്. നിലവിലെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ സ്പീക്കര്‍ പദവിയില്‍ ആയിരുന്നു അദ്ദേഹം. തദ്ദേശ ഭരണ – എക്‌സൈസ് വകുപ്പു മന്ത്രി യായിരുന്ന എം. വി. ഗോവിന്ദന്‍ രാജി വെച്ച് പാര്‍ട്ടി സെക്രട്ടറിയായി ചുമതല ഏറ്റ സാഹചര്യ ത്തിലാണ് എം. ബി. രാജേഷ് മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. നിയമ സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗൂഢാ ലോചനക്കേസ് : കെ. എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തു

July 19th, 2022

new-logo-kerala-police-ePathram
തിരുവനന്തപുരം : വിമാനയാത്രയില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ച കേസില്‍ യൂത്ത്‌ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എസ്. ശബരീനാഥന്‍ അറസ്റ്റില്‍.

ചോദ്യം ചെയ്യലിന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ മുമ്പാകെ ഹാജരായതിനു പിന്നാലെയാണ് ശബരീ നാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ പ്ലീഡറാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്.

മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തു എന്നുള്ളതിന്‍റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രമുഖ നേതാക്കള്‍ എല്ലാവരുമുണ്ട് എന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ്സിലെ വിഭാഗീയതയെ തുടര്‍ന്നാണ് വാട്ട്സാപ്പ് ചാറ്റ് പുറത്തായത്.

വിമാനത്തിലെ പ്രതിഷേധത്തിന് ഈ ഗ്രൂപ്പില്‍ നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥന്‍ തന്നെ എന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ അക്കമുള്ളവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ടി. ശിവദാസ മേനോന്‍ അന്തരിച്ചു

June 28th, 2022

കോഴിക്കോട് : മുന്‍ മന്ത്രിയും മുതിര്‍ന്ന സി. പി. എം. നേതാവുമായ ടി. ശിവദാസ മേനോന്‍ (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. ന്യൂമോണിയ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും രാവിലെ പതിനൊന്നര മണിയോടെ മരണപ്പെടുകയും ചെയ്തു.പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ അദ്ദേഹം സി. പി. എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ്.

മൂന്ന് തവണ മലമ്പുഴയില്‍ നിന്നും നിയമസഭാ അംഗമായി. ഇടതു മുന്നണി മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ധനകാര്യം, ഗ്രാമ വികസനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 1554561020»|

« Previous Page« Previous « അവിശ്വാസ പ്രമേയം: ചട്ടങ്ങളിൽ ഭേദഗതി
Next »Next Page » പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine