കോഴിക്കോട് : പ്രശസ്ത നടനും നാടക സംവിധാകനും ചിത്രകാരനും ആയിരുന്ന വാസു പ്രദീപ് (81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു. ഇന്ന് രാവിലെ ഒന്‍പതര മണിയോടെ ആയിരുന്നു അന്ത്യം.
മികച്ച നാടക ത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, മികച്ച നടനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം അഞ്ചു തവണ അദ്ദേഹത്തിന് ലഭിച്ചു. 150 ഓളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 20ഓളം നാടക ങ്ങള്‍ പ്രസിദ്ധീ കരിക്കുകയും ചെയ്തു.
കണ്ണാടി ക്കഷണങ്ങള്‍, മത്സരം, മുക്തി, നിലവിളി, താഴും താക്കോലും തുടങ്ങിയവ യാണ് ശ്രദ്ധേയമായ നാടക ങ്ങള്‍. കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ശാന്താദേവി എന്നിവരെ അരങ്ങി ലേക്ക് എത്തിച്ചത് വാസു പ്രദീപ് ആയിരുന്നു. തിക്കോടിയന്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരന്‍, ബാലന്‍ കെ. നായര്‍ തുടങ്ങിയ വരുടെ സഹ പ്രവര്‍ത്തകന്‍ ആയിരുന്നു.
നിരവധി നാടക ങ്ങളിലും അങ്ങാടി അടക്കം ഏതാനും സിനിമ കളിലും അഭിനയിച്ചു. 1954 മുതല്‍ കോഴിക്കോട്ട് പ്രദീപ് ആര്‍ട്‌സ് എന്ന സ്ഥാപനം നടത്തി വരിക യായിരുന്നു. പ്രദീപ് ആര്‍ട്‌സ് കോഴിക്കോട്ടെ കലാ സാസ്‌കാരിക കേന്ദ്രം ആയിരുന്നു.